Latest News

ലളിതമായ ചടങ്ങില്‍ ചങ്ങനാശ്ശേരി സബ് രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം; കുടുംബത്തിലേക്ക് അഞ്ചാമതൊരാള്‍ എത്തിയ സന്തോഷം പങ്ക് വച്ച് നടനും മിമിക്രി താരവുമായ കണ്ണന്‍ സാഗര്‍; മകന്റെ വധുവായി എത്തിയത് അവതാരക കൂടിയായ റോഷന്‍

Malayalilife
 ലളിതമായ ചടങ്ങില്‍ ചങ്ങനാശ്ശേരി സബ് രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം; കുടുംബത്തിലേക്ക് അഞ്ചാമതൊരാള്‍ എത്തിയ സന്തോഷം പങ്ക് വച്ച് നടനും മിമിക്രി താരവുമായ കണ്ണന്‍ സാഗര്‍; മകന്റെ വധുവായി എത്തിയത് അവതാരക കൂടിയായ റോഷന്‍

കഴിഞ്ഞ ദിവസമായിരുന്നു കണ്ണന്‍ സാഗറിന്റെ മകന്റെ വിവാഹം. രജിസ്ട്രോഫീസില്‍ വെച്ച് ലളിതമായിട്ടായിരുന്നു കല്യാണം.ഫേസ്ബുക്ക് പോസ്റ്റിലൂടെയായി കണ്ണന്‍ സാഗര്‍ തന്നെയാണ് മകന്റെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇപ്പോഴിതാ പുതിയ പോസ്റ്റിലൂടെയായി മരുമകളെ പരിചയപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

താരം പങ്ക് വച്ച കുറിപ്പ് ഇ്ങ്ങനെ:
ഞങ്ങളുടെ കുടുംബത്തോടൊപ്പം വന്നുചേര്‍ന്ന അഞ്ചാമതൊരാള്‍, 
സ്വാഗതം മോളേ ഇനിയുള്ള യാത്രയില്‍ നമുക്ക് ഒന്നിച്ച് നീങ്ങാം സുഖത്തിലും ദുഃഖത്തിലും പങ്കുചേരുന്നു സ്‌നേഹത്തിലും മനുഷ്യത്വത്തിലും പരോപകാരത്തിലും കൈകോര്‍ത്തു തുടക്കമിടാം, സ്വന്തം മാതാപിതാക്കളേയും സഹോദരനേയും വേര്‍പിരിഞ്ഞു വന്നുവെന്ന തോന്നല്‍ ആദ്യം മാറ്റണം ഉത്തരവാദിത്തം എന്റെ മകന്‍ ഏറ്റെടുത്തില്ലേ ഇനി എന്റെ പൊന്നനെ നന്നായി നോക്കണം ജീവിതം സുരഭിലവും സൗഹാര്‍ദ്ധവും സന്തോഷവും നിറഞ്ഞതാക്കട്ടെ കുഞ്ഞി നാത്തൂനൊപ്പം ഞങ്ങളും ഉണ്ട്. ...
ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷത്തില്‍ മീഡിയവഴിയും അല്ലാതെയും ഒപ്പം ചേര്‍ന്ന പ്രിയപ്പെട്ടവര്‍ക്ക് പറഞ്ഞാല്‍ തീരാത്ത കടപ്പാട് സ്‌നേഹം....??
ഏന്നാണ് കുറിച്ചത്.

പ്രവീണ്‍ കണ്ണനും അവതാരകായയ റോഷന്‍. എസ്. ജോണിയുടെയും പ്രണയവിവാഹമായിരുന്നു.  ചങ്ങനാശ്ശേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍വച്ചാണ് ഇരുവരും നിയമപരമായി വിവഹാതിരായത്. വിവാഹ ചിത്രം കണ്ണന്‍ സാഗര്‍ സമൂഹമധ്യമങ്ങളില്‍ പങ്കുവച്ചു. 'എന്റെ മക്കള്‍ ചങ്ങനാശ്ശേരി സബ് രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് നിയമപരമായി ഒന്നായി. അവരുടെ ജീവിതത്തിലെ സുപ്രധാനമായ ഒരേട് തുറക്കപ്പെട്ടു. ഇനിയവര്‍ ആയുരാരോഗ്യ സൗഖ്യമായി ജീവിതയാത്ര തുടരട്ടെ പിന്തുണ നല്‍കി ഞങ്ങള്‍ മാതാപിതാക്കളും ബന്ധുജനങ്ങളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കൂടെയുണ്ടാവും. ഒപ്പം പ്രിയപ്പെട്ടവരുടേയും പ്രാര്‍ത്ഥനകള്‍ വേണം.'- എന്നാണ് വിവാഹചിത്രം പങ്കുവച്ച് കണ്ണന്‍ സാ?ഗര്‍ കുറിച്ചത്. 

മകന്റെ വിവാഹത്തോട് അനുബന്ധിച്ച്  കണ്ണന്‍  ആദ്യം കുറിച്ചത് ഇങ്ങനെയാണ്:

മക്കളുടെ വളര്‍ച്ച അത് കണ്ണടച്ച് തുറക്കും മുന്‍പേ കടന്നുപോകും, കൈ വളരുന്നോ കാല്‍ വളരുന്നോയെന്നും ഒരാപത്തും വരാതെ കാത്തുകൊള്ളണമേയെന്നും മനസിരുത്തി പ്രാര്‍ത്ഥിച്ചും നല്ല വിദ്യാഭ്യാസവും ലോകപരിചയവും അറിവും പകര്‍ന്നു നല്‍കുന്നക്കൂടെ ഒരു തൊഴിലിനും പ്രാപ്തനാക്കി വേണ്ട സൗകര്യങ്ങള്‍ കഴിയുന്നതുപോലെ ഒരുക്കി സ്വന്തം കാലില്‍ നില്‍ക്കാനും കൂടെയുണ്ടെന്ന മന്ത്രവും നിത്യം ജപിച്ചും ഉള്ള വരുമാനം കൊണ്ടു ഭംഗിയായി ജീവിക്കാന്‍ പറഞ്ഞുകൊടുത്തും

കടകെണികള്‍ ഒഴിവാക്കി പണത്തിനായി പണിയെടുത്തും ഏറ്റക്കുറവുകള്‍ സ്വയം പരിഹരിച്ചും ആരേയും മനസാല്‍ വെറുപ്പോ വിദ്വേഷമോ ഉളവാക്കാന്‍ ഇടവരാതെ പറ്റുന്ന സഹായങ്ങള്‍ ചെയ്തും ആവുന്നതുപോലെ സന്തോഷിപ്പിച്ചും സഹോദരങ്ങളും സഹപ്രവര്‍ത്തകരും സ്വന്തക്കാരും സ്വജനങ്ങളും അവരോടുള്ള സമീപനവും ആത്മാര്‍ത്ഥതയും ഒരാപത്തു ഘട്ടത്തില്‍ ആവുന്നതുപോലെ ചേര്‍ത്തുപിടിക്കുവാനും കഴിയണം

അല്ലെങ്കില്‍ ഒരു തുറന്നു പറച്ചില്‍ എങ്കിലും ആകണം കാരണം സമൂഹം ഇതിനുള്ളിലെ മനുഷ്യര്‍ പലരും പല സ്വഭാവക്കാരാണ് ബഹുമാനവും സ്‌നേഹവും ആദ്യം കൊടുത്തു പഠിക്കണം ചിലപ്പോള്‍ ഇതുകൊണ്ടും പോരാത്തവര്‍ ധനമോഹികള്‍ എന്നു കാണണം, ...

ഇതൊക്കെ വര്‍ഷങ്ങള്‍ എടുത്താണ് അച്ഛയും അമ്മയും ജീവിതം പഠിച്ചത് അല്ല പഠിച്ചുകൊണ്ടിരിക്കുന്നത് ആസ്വാരസ്യവും മുന്‍ശുണ്ടിയും മുന്‍കോപവും ഭാര്യഭത്രു ബന്ധത്തില്‍ എപ്പോഴും കടന്നുവരാം സാമ്പത്തികം പിരിമുറുക്കം സ്വരച്ചേര്‍ച്ച ഇല്ലായ്മ കലഹം ഇത് ഏതുവന്നാലും അന്നത്തെ രാത്രികൊണ്ട് തീര്‍ത്തേക്കണം ദിവസങ്ങളോളം വലിച്ചുനീട്ടി എരിതീയില്‍ എണ്ണയൊഴിക്കാന്‍ നില്‍ക്കരുത് ചിന്തിച്ചും സമാധാനത്തോടെയും കാര്യങ്ങള്‍ ഗ്രഹിക്കണം പറഞ്ഞു തീര്‍ക്കണം, ...

മക്കളുടെ ആഗ്രഹത്തിന് അപ്പുറം മാതാപിതാക്കള്‍ക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടാ അവര്‍ നല്ലതേ തിരഞ്ഞെടുക്കൂ എന്ന ബോധ്യവും ആത്മവിശ്വാസവും മാത്രമാണ് ഒരുറപ്പ് സ്വപ്നങ്ങള്‍ക്ക് പുറകേ ആഗ്രഹങ്ങള്‍ക്ക് പിന്നാലെ ദീര്‍ഘവീക്ഷണം മുന്നിട്ടും നില്‍ക്കണം തീരുമാനങ്ങള്‍ മുറുകെ പിടിക്കണം പിന്നെല്ലാം വിധികള്‍ക്ക് വിട്ടുകൊടുക്കാം. ..

ധൈര്യവും പ്രാര്‍ത്ഥനയും മനസുറപ്പും ആവശ്യസമയത്തു ഉപഹരിക്കും മക്കളുടെ ജീവിതം സന്തുഷ്ടവും സമാധാനവും സന്തോഷകരവും ആകട്ടെ,

അച്ഛയുടെ അകമഴിഞ്ഞ പ്രാര്‍ത്ഥന എപ്പോഴുമുണ്ട്, ഒരു വിളിപ്പുറത്തു ഞാനെപ്പോഴുമുണ്ട്,

എന്റെ മക്കള്‍ക്ക് ഹൃദയം നിറഞ്ഞ വിവാഹാശംസകള്‍,

ഒന്നിച്ച് ജോലിചെയ്തവര്‍ ഒന്നിക്കുവാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നു പ്രിയപ്പെട്ട എല്ലാവരുടേയും അനുഗ്രഹം ഞങ്ങളുടെ മക്കളില്‍ പ്രവീണ്‍ കണ്ണനും, റോഷന്‍. S.ജോണിക്കും ഉണ്ടാവണം. ...

kannaN sagar his son wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES