മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍ സോഷ്യല്‍ മീഡയയില്‍ വളരെ സജീവമായിട്ടുള്ള താരങ്ങളില്‍ ഒരാളാണ്. ഇപ്പോളിതാ നടിയുടെ പുതിയൊരു പോസറ്റാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ സുഹൃത്തിനെ ചേര്‍ത്ത്‌നിര്‍ത്തി നടി കുറിച്ചത് ഇങ്ങനെയാണ്.അവന്‍ ഇതിനെ ക്രിഞ്ച് എന്ന് വിളിക്കുന്നു, ഞാന്‍ സ്‌നേഹമെന്നും' എന്നാണ് ക്യാപ്ഷന്‍.. നടിയുടെ പോസ്റ്റ് എത്തിയതോടെ നടിക്കൊപ്പം ഉള്ളത് ആരാണെന്ന് തിരയുകയാണ് സോഷ്യല്‍മീഡിയ.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് ഈ കൂട്ടുകാരന്‍ ആരാണെന്ന തരത്തില്‍ കമന്റ് ചെയ്തത്. നിങ്ങള്‍ തമ്മില്‍ പ്രണയമാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. എല്ലാവര്‍ക്കും അറിയേണ്ടത് ഇത് ആരാണെന്നാണ്. ഒപ്പമുള്ള സുഹൃത്തിനെ അവ്യക്തമായാണ് പോസ്റ്റില്‍ കാണുന്നതും.
മുന്‍പ് അമീന്‍ ബാരിഫ് എന്ന സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന അനാര്‍ക്കലിയുടെ പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. 'നീ ഏഴ് പിറന്നാളുകള്‍ എന്നോടൊപ്പം വിജയകരമായി പിന്നിട്ടിരിക്കുന്നു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു' എന്നാണ് അന്ന് അനാര്‍ക്കലി കുറിച്ചത്. ആ സുഹൃത്ത് തന്നെയാണോ പുതിയ പോസ്റ്റിലും എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
ഇന്നസെന്റ്' ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ അനാര്‍ക്കലിയുടെ ചിത്രം. അല്‍ത്താഫ് സലിം ആയിരുന്നു ചിത്രത്തില്‍ നായകന്‍. ജഗതി ശ്രീകുമാര്‍ ഇടവേളക്ക് ശേഷം തിരിച്ചുവരുന്ന 'വല'യിലും അനാര്‍ക്കലി പ്രധാനകഥാപാത്രമാണ്.