ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന നായികയാണ് ദീപ നായര്‍. കുഞ്ചാക്കോ ബോബന്‍ നായകനായ 'പ്രിയം' എന്ന ചിത്രത്തില്‍ നായികയായി എത്തിയത് ദീപയായിരുന്നു. പിന്നീട് ദീപയെ മറ്റൊരു ചിത്രത്തിലും പ്രേക്ഷകര്‍ കണ്ടില്ല. വിവാഹത്തോടെ അഭിനയത്തോടു വിട പറയുകയായിരുന്നു താരം. ഇപ്പോളിതാ താന്‍ സിനിമാ ലോകം വിടാനുണ്ടായ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ദീപ നായര്‍.
പ്രിയം കഴിഞ്ഞ് രണ്ടു മൂന്നു ഓഫറുകള്‍ വന്നിരുന്നു. ഞാനന്ന് പഠിക്കുകയായിരുന്നു. എഞ്ചിനീയറിംഗ് പഠനം ഒഴിവാക്കി പോയി അഭിനയിക്കാന്‍ മാത്രം അത്ര നല്ല ഓഫറുകള്‍ അല്ലായിരുന്നു അവ. ആദ്യം പഠനം പൂര്‍ത്തിയാക്കട്ടെ എന്നാ?ണ് ഞാനും എന്റെ പാരന്റ്‌സും തീരുമാനിച്ചത്. പക്ഷേ പിന്നീട് ഓഫറുകള്‍ ഒന്നും വന്നില്ല. അന്ന് സോഷ്യല്‍ മീഡിയ ഇത്ര ആക്റ്റീവ് അല്ലല്ലോ. ഇങ്ങനെ ഒരാള്‍ ഉണ്ടെന്ന് ആളുകള്‍ മറന്നുപോയി. അതാണ് സംഭവിച്ചത്. പഠിത്തം കഴിഞ്ഞ് എനിക്ക് പുറത്തുപോവണം എന്നുണ്ടായിരുന്നു. മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയില്‍ വന്നു മാസ്റ്റേഴ്‌സ് ചെയ്തു. പിന്നെ ജോലിയുമായി അങ്ങ് തിരക്കായി,' ദീപയുടെ വാക്കുകളിങ്ങനെ.
തിരുവനന്തപുരം സ്വദേശിയായ ദീപ ഒരു മികച്ച നര്‍ത്തകി കൂടിയാണ്. ഏഷ്യാനെറ്റിലെ പരിപാടികളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 'പ്രിയം' സിനിമയില്‍ അഭിനയിക്കുമ്പോള്‍ ദീപ വിദ്യാര്‍ത്ഥിനിയായിരുന്നു. പിന്നീട് ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലെ മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. നിലവില്‍ ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് താരം.
സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ രാജീവ് നായരാണ് ദീപയെ വിവാഹം ചെയ്തിരിക്കുന്നത്. ഭര്‍ത്താവിനും മക്കളായ ശ്രദ്ധ, മാധവി എന്നിവര്‍ക്കൊപ്പം ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ആണ് താരം ഇപ്പോള്‍.