കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 15 പേരടങ്ങുന്ന ഒരു പവര്‍ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് മലയാള സിനിമയെന്നും നിര്‍മാതാക്കള്‍ക്ക് സ്വതന്ത്രമായി ഒന്നും തീരുമാനിക്കാനാവില്ല പണവും പ്രശസ്തിയുമുള്ള അഭിനേതാക്കള്‍ അതിശക്തരായി കഴിഞ്ഞുവെന്നും നായികാനായകന്മാരെയും സംവിധായകരെയും തിരക്കഥാ കൃത്തുക്കളെയുമൊക്കെ അവര്‍ നിശ്ചയിക്കുമെന്നുമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇപ്പോളിതാ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റും രംഗത്തെത്തി. ആരുടെയും പേര് പറയുന്നില്ലെങ്കില്‍, ഇരകള്‍ക്ക് പരാതി ഇല്ലെങ്കില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്ന് നടന് പറഞ്ഞു...
അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ;
Justice ഹേമ കമ്മീഷന് റിപ്പോര്‍ട്ട് ഒന്ന് ചുരുക്കി പറഞ്ഞാല്‍ ഇത്രേയുള്ളൂ..
കുറേ കാലമായി ഏതൊക്കെയോ നടിമാരെ, ഏതെക്കോയോ നടന്മാരും, സംവിധായകരും, ഏതെക്കെയോ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച്, ഇവിടേയോക്കെയോ കൊണ്ടുപോയി ലൈം ഗികമായി പീഡിപ്പിച്ചു. പരാതിപെട്ടാല്‍ അവസരം നഷ്ടപ്പെടുമോ അല്ലെങ്കില്‍ ജീവ ഭയം കാരണം ഇവര്‍ ആരും സംഭവം പുറത്ത് പറഞ്ഞില്ല, പരാതിപ്പെട്ടില്ല. ചൂഷണം ചെയ്തത് പ്രമുഖ നടന്മാര്, ചെയ്യപ്പെട്ടത് പ്രമുഖ നടികളെ, നടന്നത് പ്രമുഖ ഹോട്ടലുകളില്‍, ഇതെല്ലാം ചര്‍ച്ച ചെയ്തത് പ്രമുഖ ചാനലുകളില്‍.
മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവര്‍ ടീമിന്റെ ലിസ്റ്റ് പുറത്തു വന്നു ട്ടോ..
ഉരുക്ക് സതീശന്
ടിന്റു മോന് എന്ന കോടീശ്വരന്
ചിരഞ്ജീവി IPS
ബ്രോക്കര്‍ പ്രേമ ചന്ദ്രന്
5.പവനായി.
6.കൊപ്ര പ്രഭാകരന്.
7.അനന്തന് നമ്പ്യാര്‍.
8.മുണ്ടക്കല്‍ ശേഖരന്.
9.ഹൈദര്‍ മരക്കാര്‍.
10.കടയാടി ബേബി.
11.കൊളപ്പുള്ളി അപ്പന്.
12.മോഹന്‍ തോമസ്.
13.കീരിക്കാടന്‍ ജോസ്.
14.ജോണ്‍ ഹോനായി
15.കീലേരി അച്ചു
(പവര്‍ ഗ്രൂപ്പിലുള്ളത് പേരും, അഡ്രസും, ആധാറും ഒന്നും ഇല്ലാത്ത 15 അദൃശ്യരായ മനുഷ്യന്മാര് ആണെന്ന് ഇനിയും ആരും പറയരുത്. ) നടിയെ അക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല, കൂടുതല്‍ നടിമാര്‍ അക്രമത്തിന് ഇരയായി എന്നതിന് തെളിവ് ഉണ്ടത്രേ. പക്ഷേ ആ പ്രമുഖ നടിമാര്‍ കേസ് കൊടുക്കില്ല എന്നു പറയുന്നു. ഭൂരിഭാഗം സിനിമ സെറ്റിലും ലഹരി ഉപയോഗം വ്യാപകമാണെന്നും നടിമാര്‍ പറയുന്നു. സിനിമ സ്ക്രീനില്‍ U certified ആണേലും.... പിന്നണിയില്‍ 'A' certificate ആണത്രേ..
നടിമാര്‍ ഉറങ്ങിയോ, സുഖം നിദ്ര കിട്ടിയോ എന്ന് ഉറപ്പ് വരുത്താന്‍ ഏതെങ്കിലും പ്രമുഖ നടന്മാര് രാത്രിയില്‍ വാതിലില്‍ 10 തവണ മുട്ടിയാല്‍ ചില നടിമാര്‍ തെറ്റിദ്ധരിക്കുന്നു. ആ വാതില്‍ മുട്ടലിന് പിന്നില്‍ ''കെയര്‍ ആണ് കെയര്‍'' എന്നു മനസ്സിലാക്കുന്നില്ല..
കേരളത്തിലെ സര്‍വ മേഖലകളിലും ഇതുപോലെ വനിതകളുടെ ചൂഷണം നടക്കുന്നുണ്ടോ എന്നു സര്‍ക്കാര്‍ ഇടപെട്ട് ഉടനെ കമ്മീഷന് വക്കണം.
പാവം സിനിമാക്കാരെ മാത്രം മാനം കെടുത്തുന്നത് ശരിയല്ല. (രാഷ്ട്രീയ മേഖലയില്‍ മാത്രം സ്ത്രീ ചൂഷണം മനസ്സിലാക്കുവാന്‍ കമ്മീഷന് വേണ്ട.. കാരണം അതിലും പ്രതി സ്ഥാനത്ത് പ്രമുഖ MLA, പ്രമുഖ MP etc ഒക്കെ വന്നാല്‍ justice Hema Commission ന്റെ അവസ്ഥ ആകും..)
( വാല് കഷ്ണം.. ആരുടെയും പേര് പറയുന്നില്ലെങ്കില്‍ , ഇരകള്‍ക്ക് പരാതി ഇല്ലെങ്കില്‍ ഈ റിപ്പോര്‍ട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. പക്ഷേ, പുതുതായി സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചു വരുന്ന യുവതികള്‍ക്കും , അവരുടെ അമ്മമാര്‍ക്കും എങ്ങനെ കൂടുതല്‍ അവസരങ്ങള്‍ നേടി പ്രമുഖ നടി ആകാം എന്ന് പറയാതെ പറയുന്ന നല്ലൊരു 'study class' ആണ് ഈ റിപ്പോര്‍ട്ട്.. )
By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ...)