തന്റെ പുതിയ ചിത്രമായ കേരള ലൈവിനെക്കുറിച്ച് തുറന്നുപറഞ്ഞ് സന്തോഷ് പണ്ഡിറ്റ്. തന്റെ പന്ത്രണ്ടാമത്തെ സിനിമയാണിതെന്നും ചിത്രം നിരോധിക്കുമോയെന്ന് പലരും ചോദിക്കുന്നുണ്ടെന്നും ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.
'പന്ത്രണ്ടാമത്തെ സിനിമ കേരള ലൈവ് ആണ്. വിവാദമാക്കാന്‍ വേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല. സിനിമ നിരോധിക്കുമോയെന്നൊക്കെ എന്നോട് ചിലര്‍ ചോദിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തിന് ശേഷം പ്രവാസികളെല്ലാം തിരിച്ചുവരുന്നു. ഇതാണ് സിനിമയുടെ തുടക്കം. നായകന്‍ വീട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ മോനേ നീ വന്നോ എന്ന് അച്ഛനമ്മമാര്‍ ചോദിക്കുകയാണ്. പണി പോയി.
വൈള്ളമടി കാര്യങ്ങളൊന്നുമില്ല, പത്ത് വര്‍ഷം കിട്ടിയ പൈസയൊക്കെ കോപറേറ്റീവ് ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ആക്കിയിട്ടുണ്ടെന്ന് കോണ്‍ഫിഡന്‍സോടെ പറയുകയാണ്. നാളെത്തന്നെ ഞാന്‍ പോയി പണമെടുക്കുന്നു. എംസിഎ ഒക്കെ കഴിഞ്ഞതാണ്. നല്ലൊരു ഷോപ്പുണ്ടാക്കുമെന്ന് പറയുന്നു.
അയാള്‍ ചെല്ലുമ്പോഴേക്ക് കോപറേറ്റീവ് ബാങ്ക് പൊട്ടിയിട്ടുണ്ടാകും. എന്നാല്‍ പിന്നെ ഇനി ബിസിനസ് നടക്കില്ലെന്ന് പറഞ്ഞ് വേറെ പണിക്ക് പോകുന്നു. ഏത് പണിക്ക് പോയാലും മര്യാദയ്ക്ക് ശമ്പളം കിട്ടില്ല. മടുത്തുമടുത്ത് അവസാനം ഒരു ഓണ്‍ലൈന്‍ ചാനലുകാരന്‍ യോഗ്യതയൊന്നും പ്രശ്‌നമില്ല, ഏഴാം ക്ലാസായാലും കുഴപ്പമില്ല, റിപ്പോര്‍ട്ടറെ വേണമെന്ന് പറഞ്ഞ് പരസ്യം കൊടുക്കുന്നു. നിങ്ങള്‍ ആരെക്കുറിച്ചും എന്തോ എഴുതിക്കോ ഞങ്ങള്‍ക്ക് ലൈക്കും ഷെയറുമാണ് വേണ്ടതെന്നും വിവാദമുണ്ടാക്കിയില്ലെങ്കില്‍ പുറത്താക്കുമെന്ന് പറയുന്നു.
എം സി ജെയൊന്നും വേണ്ടേയെന്ന് നായകന്‍ ചോദിക്കുന്നു. വിവാദമുണ്ടാക്കാനുള്ള കഴിവാണ് വേണ്ടതെന്ന് പറയുന്നു. ഇവന്‍ കയറുന്ന ചാനലിന്റെ പേരാണ് കേരള ലൈവ്.'- സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.
ഈയടുത്ത കാലത്ത് നിങ്ങളറിഞ്ഞ പല വാര്‍ത്തകളും മുഖ്യധാരാ മാദ്ധ്യമങ്ങളല്ല നിങ്ങള്‍ക്ക് തന്നിരിക്കുന്നത്. ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളാണ് തന്നിരിക്കുന്നത്. കാരണം അവര്‍ ഇവരുടെ പരസ്യം കൊണ്ടല്ല ജീവിക്കുന്നത്. പക്ഷേ അവര്‍ക്കും പിടിച്ചുനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തില്‍ വിമാനത്താവളത്തിന്റെ പേര് സ്വര്‍ണപ്പൂര്‍ എന്ന് ആക്കിയതിനെപ്പറ്റിയും സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തി. 'ചേട്ടാ നിങ്ങള്‍ സ്വര്‍ണപ്പൂര്‍ എന്ന് പേരിട്ടത് ശരിയാണോ, പേര് മാറ്റിക്കൂടേയെന്ന് പലരും ചോദിച്ചു. അങ്ങനെ ചിന്തിക്കുകയാണെങ്കില്‍ കരിപ്പൂര്‍ എന്ന് പറയുന്നതിനേക്കാള്‍ നല്ലതല്ലേ സ്വര്‍ണപ്പൂര്‍. കരിപ്പൂര്‍ വിമാനത്താവളം എന്ന പേര് മാറ്റുകയാണെങ്കില്‍ സ്വര്‍ണപ്പൂര്‍ എന്ന പേര് മാറ്റാന്‍ ഞാന്‍ റെഡിയാണ്.'- അദ്ദേഹം പറഞ്ഞു.