Latest News

ഇതൊരു പാന്‍ കോഴിക്കോട് ചിത്രം; 5 ലക്ഷം രൂപാ ബജറ്റില്‍ ഭൂരിഭാഗം മേഖലയും ഒറ്റക്ക് ചെയ്ത്പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്തുള്ള ചിത്രം; പച്ചയായ മനുഷ്യന്മാരുടെ മോഹങ്ങളുടെയും, മോഹഭംഗങ്ങളുടെയും കഥ; ആതിരയുടെ മകള്‍ അഞ്ജലി റിലീസിനെത്തുമ്പോള്‍ സന്തോഷ് പണ്ഡിറ്റ് കുറിച്ചത്

Malayalilife
topbanner
ഇതൊരു പാന്‍ കോഴിക്കോട് ചിത്രം; 5 ലക്ഷം രൂപാ ബജറ്റില്‍ ഭൂരിഭാഗം മേഖലയും ഒറ്റക്ക് ചെയ്ത്പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്തുള്ള ചിത്രം; പച്ചയായ മനുഷ്യന്മാരുടെ മോഹങ്ങളുടെയും, മോഹഭംഗങ്ങളുടെയും കഥ; ആതിരയുടെ മകള്‍ അഞ്ജലി റിലീസിനെത്തുമ്പോള്‍ സന്തോഷ് പണ്ഡിറ്റ് കുറിച്ചത്

നാല് വര്‍ഷത്തിന് ശേഷം സന്തോഷ് പണ്ഡിറ്റിന്റെ സംവിധാനത്തിലെത്തുന്ന ചിത്രം റിലിസിനെത്തിയിരിക്കുകയാണ്.ആതിരയുടെ മകള്‍ അഞ്ജലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസ് യുട്യൂബിലൂടെയാണ്. റിലീസിന് മുന്നോടിയായി ചിത്രം പറയുന്ന വിഷയം എന്താണെന്നും ബജറ്റ് അടക്കമുള്ള കാര്യങ്ങളും സന്തോഷ് പണ്ഡിറ്റ് വിശദീകരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് സന്തോഷിന്റെ കുറിപ്പ്.

പുതിയ ചിത്രത്തെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്

ആതിരയുടെ മകള്‍ അഞ്ജലി സിനിമ (ചാപ്റ്റര്‍ 1) ഇന്ന് ഓണ്‍ലൈന്‍ ആയി യുട്യൂബ് വഴി റിലീസ് ആകുന്നു. എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിക്കുന്നു. ഈ സിനിമയുടെ പ്രത്യേകതകള്‍..

1) ഇതൊരു പാന്‍ കോഴിക്കോട് ചിത്രം.. വലിയ ജഗപൊക ഒന്നും ഇല്ലാത്ത, മാസ് രംഗങ്ങള്‍ തീരെ ഇല്ലാത്ത ചില പച്ചയായ മനുഷ്യന്മാരുടെ മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും കഥ പറയുന്ന സിംപിള്‍ സിനിമ.. ലോജിക് ഇല്ലാത്ത ആക്ഷന്‍ സിനിമകള്‍ക്കിടയില്‍ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്ന കുടുംബ ചിത്രം..

2) കള്ള്, കഞ്ചാവ്, എംഡിഎംഎ എന്നിവയെ പ്രൊമോട്ട് ചെയ്യുന്ന വാക്കുകളോ സീനുകളോ ഇല്ല. ആരും മദ്യം ഉപയോഗിക്കുന്ന സീനുകള്‍ ഇല്ല. ക്ലീന്‍ ഫാമിലി ചിത്രം.. ഇതൊരു ന്യൂ ജനറേഷന്‍ സിനിമ അല്ല..


3) ചെറു പ്രായത്തില്‍ വീട്ടുകാരെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോകുന്ന കുട്ടികള്‍, ഭര്‍ത്താവിനെയും പിഞ്ചു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടുന്ന സ്ത്രീകള്‍, നിസ്സാര കാര്യങ്ങളില്‍ ആ ത്മഹത്യ ചെയ്യുന്ന കേസുകള്‍ കേരളത്തില്‍ വര്‍ധിച്ചു വരികയാണല്ലോ.. ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് നല്ലൊരു മെസേജ് ഈ സിനിമ നല്‍കുന്നു.. ഒരു ആവേശത്തില്‍ എടുത്ത് ചാട്ടം നടത്തുമ്പോള്‍ എത്രയോ പേരുടെ ജീവിതമാണ് ഇത്തരം ഒളിച്ചോട്ടത്തില്‍ നശിച്ചു പോകുന്നത് എന്നും, ഇവരുടെ മക്കള്‍ ഭാവിയില്‍ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങള്‍ എന്നിവ ചിത്രം കാണിക്കുന്നു. സ്ത്രീകള്‍ നിര്‍ബന്ധമായും കാണുക.

4) മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നേവരെ ആരും കൈവെച്ചിട്ടില്ലാത്ത പുതുമയുള്ള പ്രമേയം..

5) ഡബിള്‍ മീനിംഗ് കോമഡി ഇല്ല.. വായുവില്‍ പറന്നുള്ള സംഘട്ടന രംഗമില്ല.. എല്ലാം വളരെ നാച്വറല്‍.

6) നൂറോളം പുതിയ താരങ്ങളുടെ ആദ്യ സിനിമ.. ഗാനങ്ങള്‍ ഇപ്പോഴേ ഹിറ്റ് ആണ്..

7) വെറും 5 ലക്ഷം രൂപ ബജറ്റില്‍ സിനിമയുടെ ഭൂരിഭാഗം മേഖലയും ഒറ്റക്ക് ചെയ്ത് നിരവധി പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്ത് സന്തോഷ് പണ്ഡിറ്റ് ചെയ്ത സിനിമയാണ്.. നിസ്സാര തെറ്റുകുറ്റങ്ങള്‍ മറന്ന്, സിനിമയുടെ കുഞ്ഞ് ബജറ്റ് കൂടി മനസില്‍ വച്ച്, എല്ലാവരും കണ്ട് അഭിപ്രായം പറയുക.. ചാപ്റ്റര്‍ 2 ഉടനേ റിലീസ് ആകും.

 

athirayude makal anjali

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES