നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. ആതിരയുടെ മകള്‍ അഞ്ജലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി.നൂറോളം പുതുമുഖങ്ങള്‍ അഭിനേതാക്കളാവുന്ന ചിത്രത്തില്‍ മലയാള സിനിമയില്‍ ഇതുവരെ ഇല്ലാത്ത പ്രമേയമാണ് പറയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ഒരു സത്രീയുടെ ജീവിതത്തില്‍ അവര്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37 മുതല്‍ 47 വരെയുള്ള പ്രായത്തിലാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ സമയത്ത് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് സിനിമ ചര്‍ച്ചചെയ്യുന്നത്. നല്ല പാട്ടുകളും മറ്റ് വാണിജ്യഘടകങ്ങളും ഉള്ള സിനിമയാണ്. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷനുകള്‍. ഗാനങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് കേരളത്തിന് പുറത്താണെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.
2011ല്‍ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി സന്തോഷ് പണ്ഡിറ്റ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഈ സിനിമകളിലെ സന്തോഷ് പണ്ഡിറ്റായിരുന്നു നായകന്‍.2019ല്‍ ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ എന്ന ചിത്രത്തിലാണ് സന്തോഷ് അവസാനമായി അഭിനയിച്ചത്.