മുഖ്യമന്ത്രി ആണെന്ന് കരുതി, പ്രളയ സമാന സാഹചര്യത്തില്‍ ലഘുവായി ഭക്ഷണം കഴിക്കാന്‍ പാടില്ലേ? അദ്ദേഹവും ഒരു മനുഷ്യന്‍ അല്ലേ?  നാട്ടില്‍ ദുരന്തം നടക്കുമ്പോള്‍ ലോകത്ത് എവിടെയും മന്ത്രിമാരാരും നിരാഹാരം കിടന്ന ചരിത്രമൊന്നുമില്ല; മുഖ്യമന്ത്രി വി.ഡി. സതീശന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ് 

Malayalilife
 മുഖ്യമന്ത്രി ആണെന്ന് കരുതി, പ്രളയ സമാന സാഹചര്യത്തില്‍ ലഘുവായി ഭക്ഷണം കഴിക്കാന്‍ പാടില്ലേ? അദ്ദേഹവും ഒരു മനുഷ്യന്‍ അല്ലേ?  നാട്ടില്‍ ദുരന്തം നടക്കുമ്പോള്‍ ലോകത്ത് എവിടെയും മന്ത്രിമാരാരും നിരാഹാരം കിടന്ന ചരിത്രമൊന്നുമില്ല; മുഖ്യമന്ത്രി വി.ഡി. സതീശന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ് 

സംസ്ഥാനത്ത് കനത്ത മഴയും പ്രളയക്കെടുതിയും തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഉയരുന്ന രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടനും രാഷ്ട്രീയ നിരീക്ഷകനുമായ സന്തോഷ് പണ്ഡിറ്റ്. പ്രളയ സമയത്ത് മുഖ്യമന്ത്രി ലഘുഭക്ഷണം കഴിച്ചതിനെയും കട ഉദ്ഘാടനം നടത്തിയതിനെയും ഹെലികോപ്റ്റര്‍ യാത്രയെയും ചൊല്ലിയുള്ള വിവാദങ്ങള്‍ തീര്‍ത്തും അനാവശ്യമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

നാട്ടില്‍ പ്രളയസമാനമായ സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാന്‍ അവകാശമില്ലേ എന്നും അദ്ദേഹവും ഒരു മനുഷ്യനല്ലേ എന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. മഴ മുന്നറിയിപ്പുകള്‍ക്ക് മുന്‍പ് തന്നെ ഏറ്റെടുത്ത ഉദ്ഘാടന പരിപാടികളില്‍ വാക്ക് പാലിക്കാന്‍ പങ്കെടുത്തതിലും, മുന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം വാടക നല്‍കുന്ന ഹെലികോപ്റ്റര്‍ അത്യാവശ്യ കാര്യത്തിന് ഉപയോഗിച്ചതിലും തെറ്റുപറയാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

 ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭരണാധികാരികള്‍ നിരാഹാരം കിടക്കുന്ന ചരിത്രമില്ലെന്നും, തനിക്ക് ലഭിച്ച ഉത്തരവാദിത്തങ്ങള്‍ മുഖ്യമന്ത്രി കൃത്യമായി നിറവേറ്റുന്നുണ്ടോ എന്ന് മാത്രം പരിശോധിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് വെള്ളത്തിലിറങ്ങി തോണി തുഴയേണ്ടതില്ലെന്നും, ഓഫീസിലിരുന്ന് കാര്യങ്ങള്‍ ഏകോപിപ്പിച്ചാല്‍ മതിയെന്നും അത് വി.ഡി. സതീശന്‍ കൃത്യമായി ചെയ്യുന്നുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. 

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം 

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം സംസ്ഥാനത്ത് കനത്ത മഴയും പ്രളയക്കെടുതിയും തുടരുന്നതിനിടയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ജി പൊന്നാനിയില്‍ ഒരു കുഞ്ഞു വിരുന്നില്‍ പങ്കെടുത്തു ലഘു ഭക്ഷണം കഴിച്ചു, അന്നേ ദിവസം ഒരു ജ്വല്ലറി, ബേക്കറി ഉദ്ഘാടനം നടത്തി, സര്‍ക്കാര്‍ വാടകക്ക് എടുത്ത ഹെലികോപ്റ്ററില്‍ സഞ്ചരിച്ചു എന്നൊക്കെ പറഞ്ഞു കേരളത്തില്‍ രാഷ്ട്രീയ വിവാദം കത്തുകയാണല്ലോ.. 

എന്നാല്‍ ഈ വിവാദം തീര്‍ത്തും അനാവശ്യം എന്നേ ഞാന്‍ പറയു..കാരണങ്ങള്‍.. 1) മുഖ്യമന്ത്രി ആണെന്ന് കരുതി, പ്രളയ സമാന സാഹചര്യത്തില്‍ ലഘുവായി ഭക്ഷണം കഴിക്കാന്‍ പാടില്ലേ? അദ്ദേഹവും ഒരു മനുഷ്യന്‍ അല്ലേ? 2) മഴയും പ്രളയവും ഒക്കെ വരുന്നതിനു മുമ്പേ ആ ഷോപ്പ് inaugurations അദ്ദേഹം ഏറ്റെടുത്തതാകും.. അങ്ങനെ ഉദ്ഘാടകന്‍ ആയി അദ്ദേഹത്തെ കാത്തിരിക്കുന്ന ആളുകള്‍ക്ക് മുന്നില്‍ പോയി ആ കാര്യം നിര്‍വഹിച്ചതില്‍ എന്താണ് തെറ്റ്? വാക്ക് പാലിക്കേണ്ടേ? 

3) കഴിഞ്ഞ കേരള സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം 80 ലക്ഷം രൂപ അടിസ്ഥാന വാടക നല്‍കിയാണ് വിവിഐപി (VVIP) യാത്രകള്‍ക്കായി ഹെലികോപ്റ്റര്‍ കരാറെടുത്തിരിക്കുന്നത്. നിലവിലെ മുഖ്യന്‍ ഒരു അത്യാവശ്യ കാര്യത്തിന് ആ വിമാനം ഉപയോഗിച്ചത് എന്താ ക്രിമിനല്‍ mistake ആണോ? (ഈ വിമാന ഉടമ്പടി ഉണ്ടാക്കിയത് ഈ സര്ക്കാര് അല്ല) ഈ 80 ലക്ഷം രൂപയ്ക്ക് പ്രതിമാസം 25 മണിക്കൂര്‍ വരെ ഹെലികോപ്റ്റര്‍ പറത്താം. അധിക തുക: നിശ്ചിത 25 മണിക്കൂറിലും കൂടുതല്‍ പറക്കുന്ന ഓരോ മണിക്കൂറിനും അഡീഷണല്‍ തുക വേറെ നല്‍കണം. 

ഇനി ഇത് ഉപയോഗിച്ചില്ലെങ്കിലും, കരാര്‍ പ്രകാരം മാസം 25 മണിക്കൂര്‍ പറന്നില്ലെങ്കിലും അടിസ്ഥാന വാടകയായ 80 ലക്ഷം രൂപ പൂര്‍ണ്ണമായും നല്‍കണം.. എങ്കില്‍ അത്യാവശ്യ കാര്യത്തിന് അത് ഒന്ന് ഉപയോഗിച്ചതില്‍ എന്താണ് തെറ്റ്? 

 ജനം വെള്ളത്തില്‍ ആയപ്പോള്‍ മുഖ്യന്‍ വിരുന്ന് സല്‍ക്കാരത്തിലും ജ്വലറി ഉടമയുടെ സല്‍ക്കാരത്തിലും എന്ന വിമര്‍ശനം ഉടനെ അവസാനിപ്പിക്കുക.. അദ്ദേഹമല്ല പ്രളയം ഉണ്ടാക്കുന്നത്. നാട്ടില്‍ ദുരന്തം നടക്കുമ്പോള്‍ ലോകത്ത് എവിടെയും മന്ത്രിമാരാരും നിരാഹാരം കിടന്ന ചരിത്രമൊന്നുമില്ല. മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ ചെയ്‌തോ ഇല്ലയോ എന്ന് മാത്രം ചിന്തിക്കുക. 

(വാല്‍ കഷ്ണം...കാലവര്‍ഷക്കെടുതിയില്‍ അടിയന്തര യോ?ഗം ചേര്‍ന്നതായും പ്രളയക്കെടുതി നേരിടാന്‍ പത്തനംതിട്ടയില്‍ പ്രത്യേക സന്നാഹമൊരുക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ ജി അറിയിച്ചു. നാശ നഷ്ടങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചു. പോരെ? അല്ലാതെ മുഖ്യമന്ത്രി പ്രളയ നിവാരണം നടത്താന്‍ നേരിട്ട് വെള്ളത്തില്‍ ഇറങ്ങി, തോണി തുഴഞ്ഞു ജനങ്ങളെ രക്ഷിക്കേണ്ട ആവശ്യമില്ല..

 ഓഫിസില്‍ ഇരുന്ന് കാര്യങ്ങള്‍ മോണിട്ടര്‍ ചെയ്താല്‍ മതിയാകും. അത് അദ്ദേഹം വൃത്തിക്കു ചെയ്യുന്നുണ്ട്.) 

Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല) Mob 99477 25911 (WhatsApp message only)
 

santosh pandit cm feast

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES