Latest News

മെസ്സി ജിയേക്കാള്‍ വലിയ കളിക്കാരാണ് കേരള രാഷ്ട്രീയത്തില്‍ ഉള്ളത്;;അവരുടെ മുന്നില്‍ മെസ്സി വെറും സീറോ; ഒരു മഹാനായ കളിക്കാരനെ കേരളം ഇങ്ങനെ അവഹേളിക്കരുതായിരുന്നു'; മെസ്സി വിവാദത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് ഇങ്ങനെ

Malayalilife
 മെസ്സി ജിയേക്കാള്‍ വലിയ കളിക്കാരാണ് കേരള രാഷ്ട്രീയത്തില്‍ ഉള്ളത്;;അവരുടെ മുന്നില്‍ മെസ്സി വെറും സീറോ; ഒരു മഹാനായ കളിക്കാരനെ കേരളം ഇങ്ങനെ അവഹേളിക്കരുതായിരുന്നു'; മെസ്സി വിവാദത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് ഇങ്ങനെ

സാമൂഹിക വിഷയങ്ങളില്‍ തന്റെ സോഷ്യല്‍മീഡിയ പേജില്‍ ദിവസവും തന്റെ നിലപാട് വ്യക്തമാക്കുന്ന ആളാണ് സന്തോഷ് പണ്ഡിറ്റ്. സന്തോഷിന്റെ പണ്ഡിറ്റിന്റെ പോസ്റ്റുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോള്‍ വിവാദമായ മെസിയുടെ കേരള വരവിനെക്കുറിച്ചും കോടികളുടെ തട്ടിപ്പും അഴിമതിയും നടന്നെന്ന വാര്‍ത്തകളില്‍ പ്രതികരണമറിയിച്ച് സന്തോഷ് പണ്ഡിറ്റ്.

ഈ അഴിമതി ആരോപണങ്ങള്‍ സത്യമാണോ അതോ വെറും പ്രചാരണം മാത്രമാണോ എന്ന് അന്വേഷണത്തിലൂടെ വ്യക്തമാക്കണമെന്നും ഉത്തരവാദികളെ സര്‍ക്കാര്‍ ശിക്ഷിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തില്‍ മെസ്സി വിവാദം കത്തുകയാണല്ലോ..കോടികളുടെ അഴിമതി തട്ടിപ്പ് കഥയാണ് വാര്‍ത്ത ആയി വരുന്നത്. (ഒരു മഹാനായ കളിക്കാരനെ കേരളം ഇങ്ങനെ അവഹേളിക്കേണ്ടി ഇരുന്നില്ല.. ഞാന്‍ അങ്ങേരുടെ ഫാന്‍ അല്ല)

മെസ്സി ji യെ കേരളത്തില്‍ എത്തിക്കാമെന്ന് പറയുകയും ഇതിനായി കോടികള്‍ 'ചിലവഴിച്ചു' എന്നും , ഒടുവില്‍ അദ്ദേഹം കേരളത്തില്‍ എത്തിയതും ഇല്ല, കുറെ കോടികള്‍ അഴിമതി, തട്ടിപ്പ് നടത്തി നഷ്ടപ്പെട്ടോ എന്ന വിഷയത്തിന്റെ സത്യാവസ്ഥ പുതിയ സര്‍കാര്‍ ജനങ്ങളെ അറിയിക്കണം. 126 കോടിയൊക്കെ നഷ്ടപ്പെട്ടത് ശരിയെങ്കില്‍ അതിന്റെ ഉത്തരവാദികളെ ശിക്ഷിക്കണം. അതല്ല, ഇത് വെറും ആരോപണം മാത്രമാണോ എന്നും അന്വേഷിക്കണം.

സാധാരണ ഗതിയില്‍ അദ്ദേഹത്തിന് കൊടുക്കേണ്ട പ്രതിഫലം കൊടുത്തിരുന്നെങ്കില്‍ കേരളത്തില്‍ എന്നല്ല, ലോകത്തിന്റെ എവിടെയും അങ്ങേര്‍ വരും. കേരളത്തിലെ വിവാദം കത്തിനില്‍ക്കുന്ന സമയത്ത് തന്നെ West ബംഗാളില്‍ മറ്റൊരു സ്‌പോണ്‍സര്‍ പണം നല്‍കി അദ്ദേഹത്തെ കൊണ്ട് വന്നിരുന്നു.

സത്യത്തില്‍ അദ്ദേഹത്തെ കേരളത്തില്‍ കൊണ്ട് വന്നേ അടങ്ങൂ എന്ന് ചിന്തിച്ചിരുന്നു എങ്കില്‍ അന്നത്തെ കേരള സര്‍കാര്‍ ബുദ്ധിപൂര്‍വം വടക്കേ ഇന്ത്യക്കാരന്‍ ആയ ആ സ്‌പോണ്‍സറെ കണ്ട് ചില്ലറ പൈസ കൊടുത്തു മെസ്സി ജിയെ ബംഗാളില്‍ നിന്നും കേരളത്തില്‍ എത്തിക്കാനായിരുന്നു. അതാരും ചെയ്തില്ല.

എന്തായാലും കേരളത്തില്‍ വരാത്ത മെസ്സിക്കായി കുറെ കോടികള്‍ തട്ടിപ്പ് നടന്നു എന്ന വാര്‍ത്ത പുറത്ത് വരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പറയുന്ന അമീറ ആയിഷ ആര്? 20 ദിവസം പഴക്കമുള്ള കമ്പനി ഏത്? എങ്ങനെ അവര്‍ക്ക് ക്വട്ടേഷന്‍ കിട്ടി ?ഈ ആരോപണങ്ങള്‍ സത്യമോ ? എന്തായാലും ഈ വിഷയത്തില്‍ സത്യം ഉണ്ടെന്ന് കരുതി തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു കഴിഞ്ഞു. ; കായിക വകുപ്പ് റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും

(വാല്‍ക്കഷ്ണം....മെസ്സി ജിയേക്കാള്‍ വലിയ കളിക്കാരാണ് കേരള രാഷ്ട്രീയത്തില്‍ ഉള്ളത്.. അവരുടെ മുന്നില്‍ മെസ്സി വെറും സീറോ ..)

santhosh pandit fb post about messy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES