നടന്‍ ദിലീപിനെ കേസിന്റെ ആദ്യഘട്ടം മുതല്‍ അനുകൂലിക്കുന്ന ആളാണ് ശാന്തിവിള ദിനേശ്. ഇപ്പോളിതാ ശാന്തിവിള ദിനേശ് ഒരഭിമുഖത്തില്‍ ദിലീപിന്റെ കേസിനെക്കുറിച്ചും ദീലിപിനെ പിന്തുണക്കാനുള്ള കാരണവും വ്യക്തമാക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യമായി ദിലീപിന് വേണ്ടി സംസാരിക്കാന്‍ പോകുമ്പോള്‍ തനിക്ക് ദിലീപുമായി അടുപ്പം ഇല്ലായിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നു.
ഒരു ഹായ് ബായ് ബന്ധം അല്ലാതെ അദ്ദേഹവുമായി താന്‍ സംസാരിച്ചിട്ടില്ല. മനുഷ്യത്വത്തിന്റെ പേരിലാണ് ഞാന്‍ അദ്ദേഹത്തിന് വേണ്ടി ചാനലുകള്‍ തോറും സംസാരിച്ചതെന്നും ശാന്തിവിള പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ എന്നെ ആദ്യമായിട്ട് ചര്‍ച്ചയ്ക്ക് വിളിക്കുന്നത് കൈരളിയുടെ പീപ്പിള്‍ ചാനല്‍ ആണ്. അന്ന് ആ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും ദിലീപാണ ഇത് ചെയ്തത് എന്നുള്ള രീതിയിലാണ് സംസാരിക്കുന്നത്. അവരില്‍ നിന്ന് വന്ന കുറേ പോയിന്റുകള്‍ കേട്ടപ്പോള്‍ എനിക്ക് തോന്നി ഇങ്ങനെയല്ലല്ലോ ഇതിനൊരു മറുവശം ഉണ്ടാകില്ലേ എന്ന്. ഞാന്‍ ആ മറുപാതിയെ പറ്റി ചിന്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് പെണ്‍കുട്ടികളുടെ അച്ഛന് വേറൊരു പെണ്‍കുട്ടിയുടെ ചാരിത്രം നശിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ കഴിയില്ലെന്ന് തനിക്ക് തോന്നിയെന്ന് അദ്ദേഹം പറഞ്ഞു.ദിലീപ് വിഷയത്തില്‍ ഞാന്‍ 118 മണിക്കൂര്‍ സംസാരിച്ചിട്ടുണ്ട്. അന്ന് ദിലീപിന്റെ പക്ഷത്ത് ആരും ഉണ്ടായിരുന്നില്ല. സജി നന്ത്യാട്ടും നടന്‍ മഹേഷുമെല്ലാം പിന്നെ വന്നതാണ്. ദിലീപ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് പോകുമ്പോള്‍ എനിക്ക് അദ്ദേഹത്തെ പരിചയമില്ല. ഒരു ഹായ് ബന്ധം മാത്രമാണ്.
പീപ്പിള്‍സ് ചാനലിലാണ് ഞാന്‍ ആദ്യമായി ചര്‍ച്ചയില്‍ പങ്കെടുത്തത്. അന്ന് അവിടെ സംസാരിച്ചവരെല്ലാം ദിലീപാണ് ചെയ്തത് എന്ന രീതിയിലാണ് സംസാരിച്ചത്. അവര്‍ പറഞ്ഞ പോയിന്റുകള്‍ കേട്ടപ്പോള്‍ ഇതിന് ഒരു മറുവശം ഉണ്ടാവില്ലേയെന്ന് ചിന്തിച്ചു. അതിനെ കുറിച്ച് ചിന്തിച്ചു. അതിനെ പറ്റി സംസാരിച്ചു. ഒരു കിലോ നീലം വാങ്ങി. പത്ത് ഗ്രാം വെച്ചുള്ള പൊതിയുണ്ടാക്കി വീട് വീടാന്തരം കൊണ്ട് നടന്ന് വിറ്റ് അരി വാങ്ങിയ ബാല്യമുള്ള ചെറുപ്പക്കാരന്‍.
ആലുവ പുഴയില്‍ മുങ്ങി മണല്‍ എടുത്ത് കരയിലിട്ട് അത് കുട്ടകളിലാക്കി വിറ്റ് പണം സമ്പാദിച്ച് അമ്മയ്ക്ക് കൊടുത്ത ബാല്യമുള്ളയാള്‍. റേഷന്‍ വാങ്ങിക്കാന്‍ 30 രൂപ ചോദിക്കാനായി അമ്മാവന്റെ വീട്ടിലേക്ക് കിലോമീറ്ററുകളോളം നടന്ന് പോയി ചോദിച്ചിട്ടും അദ്ദേഹം കൊടുക്കാതെ വന്നപ്പോള്‍ നിരാശനായി തിരികെ വന്ന ബാല്യമുള്ളവന്‍. ദാരിദ്ര്യം എന്താണെന്ന് എനിക്ക് നന്നായി അറിയാം. അതുവെച്ച് ദിലീപിനെ പറ്റി ആലോചിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ നിന്നാണ് അയാള്‍ കോടിശ്വരനായി വളര്‍ന്നത്.
അയാള്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ്. മൊത്തത്തില്‍ പഠിക്കുമ്പോള്‍ അയാളുടേത് കൂട്ടുകുടുംബമാണ്. അനുജനും സഹോദരിയും അളിയനും എല്ലാം അയാളുടെ വീട്ടിലാണ് താമസം. രണ്ട് പെണ്‍കുട്ടികളുടെ അച്ഛന് വേറൊരു പെണ്‍കുട്ടിയുടെ ചാരിത്രം നശിപ്പിക്കാന്‍ ഇത്തരം ഒരു വള്‍?ഗാരിറ്റി കേസ് ക്വട്ടേഷന്‍ കൊടുക്കാന്‍ കഴിയില്ലെന്ന് എനിക്ക് മനസില്‍ തോന്നി.
എന്റെ ഉള്‍വിളിയാണത്. ഞാന്‍ തെളിവുകളും രേഖകളും ശേഖരിച്ചു. അത് വെച്ചാണ് ഞാന്‍ ഫൈറ്റ് ചെയ്തത്. ഹോം വര്‍ക്ക് ഈ കേസില്‍ ഞാന്‍ നന്നായി ചെയ്തിട്ടുണ്ട്. അത് വെച്ചാണ് ചര്‍ച്ചയ്ക്ക് പോയത്. 50 ലക്ഷം രൂപയും ദിലീപിന്റെ ഡേറ്റും കിട്ടിയതുകൊണ്ടാണ് ഞാന്‍ അദ്ദേ?ഹത്തെ പിന്തുണയ്ക്കുന്നതെന്ന് പലരും പറഞ്ഞു. മനുഷ്യത്വത്തിന്റെ പേരില്‍ മാത്രമാണ് ദിലീപിന് വേണ്ടി സംസാരിച്ചത്.
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് അവള്‍ പെണ്ണാകുന്ന ദിവസമാണ്. ആ ദിവസം അവളുടെ അമ്മ വരാതിരിക്കുകയും അച്ഛന്‍ അമ്മയുടെ റോളില്‍ ഇരുന്നു. അങ്ങനെ മകള്‍ക്ക് മുന്നില്‍ ഇരിക്കേണ്ടി വന്ന ?ഗതികെട്ടവനാണ് ദിലീപ് എന്ന ബോധത്തില്‍ നിന്നാണ് ഞാന്‍ ഇതെല്ലാം ചെയ്തത്. അമ്മയോടൊപ്പം പോകേണ്ട മകള്‍ എന്തുകൊണ്ട് അച്ഛനൊപ്പം നില്‍ക്കുന്നുവെന്ന് ചിന്തിച്ചപ്പോഴാണ് ദിലീപാണ് ശരിയെന്ന് തോന്നിയത്.അതുകൊണ്ടാണ് അയാള്‍ക്ക് വേണ്ടി സംസാരിച്ചത്. ദിലീപിന്റെ കയ്യില്‍ നിന്നും ഒരു ചായ പോലും മേടിച്ച് ഞാന്‍ കുടിച്ചിട്ടില്ല. പക്ഷെ ഇതൊന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല എന്നും ദിനേശ് പറയുന്നു.