സഹോദരി സാധിക അയ്യപ്പന്റെ വിവാഹത്തില്‍ തിളങ്ങി നടി സാനിയ അയ്യപ്പന്‍. വിവാഹച്ചടങ്ങില്‍ വേറിട്ട കോസ്റ്റ്യൂമുമായി നടി സാനിയ അയ്യപ്പന്‍. 'ഇതെന്റെ സഹോദരിയുടെ കല്യാണം' എന്നെഴുതിയ സാനിയയുടെ വസ്ത്രമായിരുന്നു ചടങ്ങിലെ ഒരു ആകര്‍ഷണം.
സാസ്വത് കേദര്‍ നാദ് എന്നാണ് വരന്റെ പേര്. വിവാഹച്ചടങ്ങിലെ ചിത്രങ്ങളും വിഡിയോയും നടി പങ്കുവച്ചിട്ടുണ്ട്.ഡാന്‍സും പാട്ടുമൊക്കെയായി സഹോദരിയുടെ വിവാഹം സാനിയ ഒരാഘോഷമാക്കി മാറ്റി. സുഹൃത്തുക്കളായ റംസാന്‍, അപര്‍ണ തോമസ് തുടങ്ങിയവര്‍ വിവാഹത്തിനു മുന്നോടിയായി നടന്ന സംഗീത് ചടങ്ങില്‍ പങ്കെടുത്തു.
കൊച്ചിയിലാണ് സാനിയ ജനിച്ചു വളര്‍ന്നത്. അച്ഛന്‍ അയ്യപ്പന്റെ സ്വദേശം തമിഴ്‌നാടാണ്. അമ്മ സന്ധ്യയുടെ നാട് കൊടുങ്ങല്ലൂര്‍. സാധികയാണ് ഒരേയൊരു സഹോദരി.