എമ്പുരാന്‍ സിനിമയിലെ ഇതുപതാമത്തെ ക്യാരക്ടര്‍ പോസ്റ്ററും പുറത്ത്. ചിത്രത്തിലെ സാനിയ അയ്യപ്പന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സാനിയയുടെ ജാന്‍വിയെയാണ് വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം എമ്പുരാന്‍ വരുമ്പോള്‍ വീണ്ടും ജാന്‍വിയായി നിങ്ങളുടെ മുമ്പിലെത്തുകയാണ്. ലൂസിഫറില്‍ ടീനേജ് ക്യാരക്ടര്‍ ആയിരുന്നെങ്കില്‍ എമ്പുരാനില്‍ കുറച്ച് പക്വതയോടെ കാര്യങ്ങളെ ഗൗരവത്തോടെ കാണുന്ന ആളായി ജാന്‍വി മാറിയിട്ടുണ്ട്.
ആദ്യ സിനിമ കഴിഞ്ഞ് നേരെ കിട്ടുന്ന രണ്ടാമത്തെ സിനിമയയായിരുന്നു ലൂസിഫര്‍. രണ്ടാം ഭാഗത്തില്‍ ഭാഗമാകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എമ്പുരാന്‍ പുതിയൊരു അനുഭവമായിരുന്നു. രാജുചേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതും സന്തോഷം നല്‍കുന്ന കാര്യമാണ്, സാനിയ അയ്യപ്പന്റെ വാക്കുകള്‍. എല്ലാവരും മാര്‍ച്ച് 27ന് തന്നെ തിയേറ്ററില്‍ പോയി എമ്പുരാന്‍ കാണണമെന്നും സാനിയ പറയുന്നു.