Latest News

വിദേശത്ത് പഠിക്കാന്‍ പോയത് സ്വന്തം ഇഷ്ടപ്രകാരം; ലണ്ടനില്‍ പഠിക്കുന്നു എന്നതിനപ്പുറം എല്ലാം പ്രയാസമാണ്; ക്ലാസില്‍ ഒപ്പമുണ്ടായിരുന്ന ബ്രിട്ടീഷ് ടീനേജേര്‍സ് വംശീയതയുള്ളവര്‍; നാട്ടില്‍ നല്ല ജീവിതമുണ്ടല്ലോ എന്ന ചിന്തയില്‍ തിരിച്ചുവന്നു: സാനിയ അയ്യപ്പന്‍ പറയുന്നു 

Malayalilife
വിദേശത്ത് പഠിക്കാന്‍ പോയത് സ്വന്തം ഇഷ്ടപ്രകാരം; ലണ്ടനില്‍ പഠിക്കുന്നു എന്നതിനപ്പുറം എല്ലാം പ്രയാസമാണ്; ക്ലാസില്‍ ഒപ്പമുണ്ടായിരുന്ന ബ്രിട്ടീഷ് ടീനേജേര്‍സ് വംശീയതയുള്ളവര്‍; നാട്ടില്‍ നല്ല ജീവിതമുണ്ടല്ലോ എന്ന ചിന്തയില്‍ തിരിച്ചുവന്നു: സാനിയ അയ്യപ്പന്‍ പറയുന്നു 

ണ്ടനില്‍ പഠനത്തിന് പോയ സാനിയ അയ്യപ്പന്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് തിരികെ എത്തിയത്.  ഇപ്പോള്‍ വീണ്ടും സിനിമാ തിരക്കുകളിലേക്ക് നീങ്ങുകയാണ് നടി. ഇപ്പോഴിതാ വിദേശത്ത് പഠിക്കാന്‍ പോയി തിരിച്ചുവരേണ്ട സാഹചര്യം എങ്ങനെയുണ്ടായ എന്ന് വിവരിച്ചിരിക്കയാണ് നടി. ലണ്ടനില്‍ ബിഎ ആക്ടിംഗ് ഡയറക്ഷന്‍ പഠിക്കാന്‍ പോയി തിരിച്ചുവന്ന കാര്യമാണ് അവര്‍ വെളിപ്പെടുത്തിയത്. 

2023 ല്‍ വിദേശത്ത് പഠിക്കണം എന്ന ആഗ്രഹത്തില്‍ പോയി ആറുമാസത്തില്‍ തിരിച്ചുവന്നുവെന്നാണ് സാനിയ പറയുന്നത്. തന്റെ സ്വന്തം താല്‍പ്പര്യ പ്രകാരമാണ് വിദേശത്ത് പഠിക്കാന്‍ പോയത്. ആറുമാസം കഴിഞ്ഞ് തിരിച്ചുവന്നു. അവിടെ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടത് കൊണ്ടാണ് തിരിച്ചുവന്നത്. പല കുട്ടികളും ആവേശത്തോടെയാണ് പുറത്ത് പഠിക്കാന്‍ പോകുന്നത്. പക്ഷെ പിന്നീട് തിരിച്ചുവരാന്‍ അവസരം ഇല്ല. എനിക്ക് അങ്ങനെയൊരു മാര്‍ഗ്ഗം ഉള്ളതിനാല്‍ തിരിച്ചുവന്നു. അല്ലെങ്കില്‍ അവിടെ പെടുമായിരുന്നു. 

ലോണെടുത്ത് വിദേശത്ത് പോകുന്ന കുട്ടികള്‍ അവിടെ അസ്വദിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. പാര്‍ട്ട് ടൈം ജോബ് അല്ലെങ്കില്‍ അസൈമെന്റുകള്‍. ലണ്ടനില്‍ പഠിക്കുന്നു എന്നതിനപ്പുറം എല്ലാം പ്രയാസമാണ്. എന്റെ ക്ലാസില്‍ എല്ലാം ബ്രിട്ടീഷ് ടീനേജേര്‍സ് ആയിരുന്നു. അവര്‍ വല്ലാതെ വംശീയതയുള്ളവരായിരുന്നു. അവരെ എത്ര പറഞ്ഞിട്ടും കാര്യമില്ല. ആദ്യത്തെ രണ്ടുമാസം ഞാന്‍ അമ്മയെ വിളിച്ച് കരഞ്ഞു. 

പിന്നീട് നാട്ടില്‍ നല്ല ജീവിതമുണ്ടല്ലോ, പിന്നെ എന്തിന് ഇവിടെ കഷ്ടപ്പെടണം എന്ന ചിന്തവന്നു. തിരിച്ചുവന്നു. യൂണിവേഴ്സിറ്റി മുഴുവന്‍ പണവും തിരിച്ചുതന്നുവെന്നും സാനിയ പറയുന്നു. കഴിഞ്ഞ വര്‍ഷം കരിയറിലും ജീവിതത്തിലും വെല്ലുവിളി നിറഞ്ഞതായിരുന്നെും സിനിമയൊന്നുമില്ലേയെന്ന ചോദ്യങ്ങള്‍ തന്നെ ബാധിച്ചിട്ടുണ്ട് സാനിയ തുറന്ന് പറഞ്ഞു. കരിയറില്‍ വിചാരിച്ച ഉയര്‍ച്ച കിട്ടാത്തതിന്റെ ടെന്‍ഷനും കാര്യങ്ങളുമുണ്ടായിരുന്നു

ഇതിനൊപ്പം എന്റെ റിലേഷന്‍ഷിപ്പിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു. എല്ലാം സംഭവിച്ചത് 2024 ലാണ്. എല്ലാം വിട്ട് സമാധാനമായി എവിടെയെങ്കിലും പോയി ജീവിക്കാം എന്ന് കരുതി. ഈ ചെറിയ പ്രായത്തില്‍ അങ്ങനെ ചിന്തിക്കുന്നത് തന്നെ മണ്ടത്തരമാണ്. അത്രയും ഡിപ്രസിം?ഗ് ആയ ഘട്ടമായിരുന്നു അതെന്ന് സാനിയ പറയുന്നു. ഫിലിപ്പീന്‍സിലേക്ക് ?ഗേള്‍സ് ട്രിപ്പ് പോയി വന്നതോടെ താന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്നും സാനിയ വ്യക്തമാക്കി.

സ്വര്‍ഗ്ഗവാസല്‍ എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി സാനിയ അഭിനയിച്ചത്. ചിത്രത്തില്‍ ആര്‍ജെ ബാലാജിക്കൊപ്പമാണ് സാനിയ അഭിനയിച്ചത്. ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. എമ്പുരാന്‍ അടക്കം വിവിധ ചിത്രങ്ങളില്‍ സാനിയ ഈ വര്‍ഷം അഭിനയിക്കുന്നുണ്ട്.

saniya iyappan opens up london study

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES