വലിയ പ്രതീക്ഷ ഇല്ലാതെ പുറത്തിറങ്ങിയ ലാലേട്ടന്‍ ചിത്രമായിരുന്നു 'തുടരും'. തിയറ്ററുകളില്‍ ഇറങ്ങിയ ചിത്രം വമ്പന്‍ ഹിറ്റടിക്കുകയും ചെയ്തു. ഫാമിലി ഓഡിയന്‍സ് അടക്കം വലിയ ആവേശത്തിലാണ് ചിത്രത്തെ ഏറ്റെടുത്തത്. തരുണ്‍ മൂര്‍ത്തി സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഒടിടിയില്‍ അടക്കം വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തു. ഇപ്പോഴിതാ, തുടരും സിനിമയ്ക്കെതിരെ ?ഗുരുതര ആരോപണമുന്നയിച്ചിരിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍.
ഇതോടെ പുതിയൊരു വിവാദത്തിനാണ് തിരികൊളുത്തിരിക്കുന്നത്. 'തുടരും' സിനിമ താന്‍ കണ്ടുവെന്നും. അത് എന്റെ ചിത്രത്തില്‍ നിന്ന് മോഷ്ടിക്കുകയായിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ജു വാര്യരും ടൊവിനോയും തിരക്കഥ വായിച്ചിരുന്നുവെന്നും പറയുന്നു. ചിലപ്പോള്‍ അവര്‍ മറന്നുപോയതായിരിക്കാമെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.
സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ വൈറല്‍ പോസ്റ്റ്
തുടരും എന്ന സിനിമ കണ്ടു. 2020 ല്‍ ഞാന്‍ എഴുതിയ തീയാട്ടം എന്ന സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും. അതിന്റെ ഉള്ള് എന്താണെന്ന് മനസിലാക്കാനുള്ള വിവരമില്ലാത്തതു കൊണ്ടോ തിരിച്ചറിയാത്ത രീതിയില്‍ മാറ്റിയെഴുതാന്‍ മനഃപൂര്‍വം ഒഴിവാക്കിയതോ കൊണ്ട് ഉള്ള് ഇപ്പോഴും ഭദ്രമാണ്. അമ്പി എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ഓട്ടോറിക്ഷയില്‍ ഒരാളെ കൊന്ന് അയാളുടെ തല അറുത്ത് വെച്ച ശേഷം അമ്പിയെ പൊലീസ് കുടുക്കുന്നതാണ് കഥ.
അഹീ െഞലമറ ടീച്ചര്‍മാരുടെ ഗുഡ് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ ശ്രമിക്കാത്തൊരു വിദ്യാര്‍ഥിയായിരുന്നു; എന്തെങ്കിലും ചോദിച്ചാല്‍..തലയും മുഖവും തടവി മറുപടി പറയും; ഇടയ്ക്ക്...
''കൊന്നാല്‍ പാപം തിന്നാല്‍ തീരും'' എന്ന എന്റെ തിരക്കഥയിലെ ഒരു അവശ്യ ഡയലോഗ് ഒരാവശ്യവും ഇല്ലാഞ്ഞിട്ടും ഇതില്‍ പറയുന്നുണ്ട്. തെളിവുകള്‍ ഒന്നും ബാക്കിവെക്കാതെ മോഷ്ടിക്കാന്‍ വിദഗ്ധരായ കള്ളന്മാര്‍ പോലും ചില കൗതുകങ്ങള്‍ കൊണ്ട് സ്വയം മറന്നുപോകും. അതുപോലൊന്നാണ് ആ ഡയലോഗിന്റെ ഉപയോഗം എന്ന് തോന്നി.
മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, മുരളി ഗോപി, സുധീര്‍ കരമന തുടങ്ങിയവര്‍ അഭിനയിക്കുന്ന സിനിമയായി സെഞ്ച്വറി പ്രൊഡക്ഷന്‍ അതിന്റെ നിര്‍മാണം നടത്തുന്നതിനും ധാരണയായിരുന്നു. തിരക്കഥ ഇവരൊക്കെ വായിച്ചിട്ടുള്ളതുമാണ്. അഞ്ചു വര്‍ഷങ്ങള്‍ വലിയൊരു കാലയളവായതുകൊണ്ട് അവരത് മറന്നുപോയെക്കാന്‍ സാധ്യതയുണ്ട്. എന്റെ തിരക്കഥ ഉടന്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.
മോഹന്‍ലാലിനൊപ്പം ശോഭന, പ്രകാശ് വര്‍മ, ബിനു പപ്പു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. കെ ആര്‍ സുനില്‍ ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. നൂറ് കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. തൊടരും എന്ന പേരില്‍ ചിത്രത്തിന്റെ തമിഴ് പതിപ്പും റിലീസ് ചെയ്തിരുന്നു. ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.