Latest News

രണ്ട് വര്‍ഷമായി വിവാഹമോചിതനാണ്; വിവാഹ മോചനത്തിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം; മാതാപിതാക്കളില്ലാതെ ജീവിക്കാനാകില്ല; അവര്‍ക്കൊപ്പമുള്ള ജീവിതം എന്‍ജോയ് ചെയ്യുകയാണ്; തുറന്നുപറഞ്ഞ് ശ്രീനാഥ് ഭാസി 

Malayalilife
 രണ്ട് വര്‍ഷമായി വിവാഹമോചിതനാണ്; വിവാഹ മോചനത്തിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം; മാതാപിതാക്കളില്ലാതെ ജീവിക്കാനാകില്ല; അവര്‍ക്കൊപ്പമുള്ള ജീവിതം എന്‍ജോയ് ചെയ്യുകയാണ്; തുറന്നുപറഞ്ഞ് ശ്രീനാഥ് ഭാസി 

വിവാഹമോചനത്തിന് ശേഷം താന്‍ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താമസിക്കുന്നതെന്ന് നടന്‍ ശ്രീനാഥ് ഭാസി. 2024-ലാണ് ഭാര്യയുമായി വേര്‍പിരിഞ്ഞതെന്നും ഇത്രയും കാലം ഇക്കാര്യം അധികമാര്‍ക്കും അറിയില്ലായിരുന്നുവെന്നും താരം തുറന്നുപറഞ്ഞു. 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നല്‍കിയ യൂട്യൂബ് അഭിമുഖത്തിലാണ് ശ്രീനാഥ് ഭാസി വ്യക്തിജീവിതത്തെക്കുറിച്ച് മനസ്സുതുറന്നത്. 

2024-ലാണ് ഞങ്ങള്‍ വേര്‍പിരിയുന്നത്. നിലവില്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. വീട്ടില്‍ അച്ഛനോട് വഴക്കിട്ടിട്ട് സ്റ്റെപ്പ് കയറി മുകളിലത്തെ നിലയിലേക്ക് പോകും. നമ്മളിനി ഒരുമിച്ച് താമസിക്കല്‍ നടക്കില്ല, ശരിയാകില്ല എന്നൊക്കെ പറയും. എന്നാല്‍ അങ്ങനെ വഴക്കിട്ട് മുകളിലേക്ക് കയറിപ്പോകുമ്പോഴാണ് അവരില്ലാതെ പറ്റില്ലെന്ന കാര്യം തിരിച്ചറിയുന്നത്. അത് വളരെ കഠിനമായ അവസ്ഥയാണ്,' - ശ്രീനാഥ് ഭാസി പറഞ്ഞു. നിലവില്‍ ഓരോ നിമിഷവും ആസ്വദിക്കാനാണ് ശ്രമിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കളുടെ സന്തോഷത്തിനായി കോയി ഫിഷിനെയും വളര്‍ത്തുനായയെയുമൊക്കെ വാങ്ങി നല്‍കി അവരുടെ ആക്ടിവിറ്റികള്‍ കൂട്ടികൊടുക്കുമെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. 

റീത്തു സക്കറിയയായിരുന്നു നടന്റെ ഭാര്യ. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.വിജെ ആയിരുന്ന കാലത്ത് ഞാന്‍ അവതരിപ്പിച്ച പല പരിപാടികളും പ്രൊഡ്യൂസ് ചെയ്തത് റീത്തു ആയിരുന്നു. പത്ത് വര്‍ഷത്തോളം ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നു. ഒരു സമയം ആയപ്പോള്‍ ഒന്നിച്ച് ജീവിക്കാം എന്ന് ഞങ്ങള്‍ക്ക് തോന്നി. വീട്ടുകാരോട് പറഞ്ഞപ്പോള്‍ രണ്ട് വീട്ടുകാര്‍ക്കും എതിര്‍പ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടന്നത്. തിരുവനന്തപുരം സ്വദേശിയാണ് റീത്തു. 2016ല്‍ ആയിരുന്നു  വിവാഹം.

തമ്പി സംവിധാനം ചെയ്യുന്ന 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' എന്ന ചിത്രമാണ് ശ്രീനാഥ് ഭാസിയുടേതായി ഇനി തിയേറ്ററുകളിലെത്താനുള്ളത്. ബിജു മേനോന്‍, ഗണപതി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്രേസ് ആന്റണിയും അഖില ഭാര്‍ഗവനുമാണ് ചിത്രത്തിലെ നായികമാര്‍.

sreenath bhasi about his divorce

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES