Latest News

300 കോടി ക്ലബ്ബിലെത്തിയ 'ലോക'യുടെ നിര്‍മാണച്ചെലവ് എത്ര? യഥാര്‍ഥ ബജറ്റ് വെളിപ്പെടുത്തി ദുല്‍ഖര്‍; അഭിമുഖത്തിനിടെ ബജറ്റ് സ്ഥിരീകരിച്ച് ഡിക്യു 

Malayalilife
 300 കോടി ക്ലബ്ബിലെത്തിയ 'ലോക'യുടെ നിര്‍മാണച്ചെലവ് എത്ര? യഥാര്‍ഥ ബജറ്റ് വെളിപ്പെടുത്തി ദുല്‍ഖര്‍; അഭിമുഖത്തിനിടെ ബജറ്റ് സ്ഥിരീകരിച്ച് ഡിക്യു 

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഇന്‍ഡസ്ട്രി ഹിറ്റുകളിലൊന്നായ 'ലോക: ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യുടെ യഥാര്‍ഥ ബജറ്റ് വെളിപ്പെടുത്തി നിര്‍മാതാവും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. 30 കോടി രൂപയാണ് ചിത്രത്തിന്റെ ചെലവെന്ന തരത്തില്‍ മുന്‍പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും, 42 കോടി രൂപയാണ് സിനിമയുടെ നിര്‍മാണച്ചെലവെന്ന് ദുല്‍ഖര്‍ സ്ഥിരീകരിച്ചു. സംവിധായകന്‍ വെങ്കി അറ്റ്ലൂരിക്കൊപ്പമുള്ള പുതിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

ദുല്‍ഖര്‍ നായകനായെത്തിയ പുതിയ ചിത്രം 'ഐ ആം ഗെയിം' റിലീസുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് 'ലോക'യുടെ ബജറ്റിനെക്കുറിച്ചുള്ള സംഭാഷണം ഉയര്‍ന്നുവന്നത്. അഭിമുഖത്തിനിടെ സംവിധായകന്‍ വെങ്കി അറ്റ്ലൂരി 42 കോടിയെന്ന തുക പരാമര്‍ശിച്ചപ്പോള്‍, അത് ശരിവെക്കുന്ന തരത്തിലാണ് ദുല്‍ഖര്‍ പ്രതികരിച്ചത്. ഒരാഴ്ച മുന്‍പ് പുറത്തിറങ്ങിയ ഈ അഭിമുഖത്തിലെ 'ലോക'യുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഫാന്റസി-ത്രില്ലര്‍ ചിത്രം 'ഐ ആം ഗെയിം' സെപ്റ്റംബര്‍ മൂന്നാണ് തിയേറ്ററുകളിലെത്തിയത്. 

ചിത്രം മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് നിര്‍മിച്ചതെന്ന വാര്‍ത്തകളെക്കുറിച്ച് ചോദിച്ചപ്പോള്‍, മറ്റ് സിനിമകളുമായി താരതമ്യം ചെയ്യാന്‍ ദുല്‍ഖര്‍ തയ്യാറായില്ല. എന്നാല്‍, താന്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ചെലവ് വന്ന സിനിമ 'ഐ ആം ഗെയിം' ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 28-നാണ് ഓണം റിലീസായി 'ലോക ചാപ്റ്റര്‍ വണ്‍- ചന്ദ്ര' തിയേറ്ററുകളിലെത്തിയത്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് വാംപയര്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ആഗോളതലത്തില്‍ 302 കോടിക്കും 304 കോടിക്കും ഇടയിലാണ് തിയേറ്റര്‍ കളക്ഷന്‍ നേടിയത്.

വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ചിത്രത്തില്‍ കല്യാണിക്ക് പുറമേ നസ്ലിന്‍, സാന്‍ഡി, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. നിമിഷ് രവി ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് ജേക്‌സ് ബിജോയ് ആണ്.

dulquer salmaan reveals lokah budget

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES