തന്റെ പേരില്‍ വ്യാജ ഇമെയില്‍ ഐഡിയുണ്ടാക്കി ആളുകള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നതിനെതിരെ നടന്‍ ടൊവിനോ തോമസ്. താനെന്ന വ്യാജേന സന്ദേശങ്ങളയച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇതിനെതിരെ ഏവരും ജാഗ്രത പാലിക്കണമെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ താരം വ്യക്തമാക്കി. [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ നിന്നാണ് തന്റെ പേരിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.
ഈ ഇമെയില്‍ വിലാസവുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും തന്റെ പേരില്‍ ആശയവിനിമയം നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ടൊവിനോ വ്യക്തമാക്കി. വിഷയത്തില്‍ ടൊവിനോ തോമസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ: ''പ്രധാനപ്പെട്ട അറിയിപ്പ് - വ്യാജ സന്ദേശങ്ങളെക്കുറിച്ച്: എന്റെ പേര് വ്യാജമായി ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികള്‍ വിവിധ ആളുകളിലേക്ക് ഇമെയിലുകള്‍ അയക്കുന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
താഴെ പറയുന്ന ഇമെയില്‍ വിലാസത്തില്‍ നിന്നാണ് ഈ സന്ദേശങ്ങള്‍ വരുന്നത്: [email protected]. ഈ ഇമെയില്‍ വിലാസവുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും, എന്റെ പേരില്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഞാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.''