സ്പെയിനില്‍ ഭര്‍ത്താവ് നാഗ ചൈതന്യക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന സാമന്തക്ക് നേരെ വന്ന ട്രോളുകള്‍ക്കു നടിയുടെ നടുവിരല്‍ നമസ്‌കാരം. ബീച്ച് സ്യൂട് ധരിച്ചു നില്‍ക്കുന്ന ചിത്രം ട്രോളന്മാര്‍ ഏറ്റുപിടിച്ചതോടെയാണ് നടി മറുപടി കൊടുക്കാനുറപ്പിച്ചത്. വിവാഹിതയായ സ്ത്രീ എങ്ങനെയാവണമെന്ന സൈബര്‍ സദാചാര പോലീസിനു കുറിക്കു കൊള്ളുന്ന തരത്തിലാണു താരത്തിന്റെ മറുപടി.
'വിവാഹ ശേഷം ഞാന്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാന്‍ അവകാശമുണ്ടെന്ന് കരുതുന്നവര്‍ക്കായി.' എന്ന കുറിപ്പ് അവസാനിക്കുന്നതു നടു വിരല്‍ ഇമോജിയിലാണ്. ചിത്രങ്ങളെക്കാളും വൈറലായി ഇവരുടെ മറുപടി. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് മറുപടി നല്‍കിയിരിക്കുന്നത്.
2017 ലാണു ആരാധകരും സമൂഹ മാധ്യമങ്ങളും ഒപ്പം ചേര്‍ന്ന് ആഘോഷിച്ച സാമന്ത-നാഗ ചൈതന്യ വിവാഹം. ശേഷം സിനിമയിലെന്ന പോലെ തന്നെ സമൂഹ മാധ്യമങ്ങളിലും ഇവര്‍ നിരന്തരം പ്രേക്ഷകര്‍ക്കായി തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. ഇതിനു മുന്‍പും ഇവര്‍ ഭര്‍ത്താവുമൊത്തുള്ള ചിത്രങ്ങള്‍ പങ്കു വച്ചിട്ടുണ്ട്. തെലുങ്ക് അഭിനയ കുടുംബത്തിലെ ഇളമുറക്കാരനാണു നാഗ ചൈതന്യ.സൂപ്പര്‍ ഡീലക്‌സ് എന്ന ത്യാഗരാജന്‍ കുമാരരാജന്‍ ചിത്രമാണ് സമാന്തയുടേതായി ഇറങ്ങാന്‍ ഉള്ളത്.