Latest News

അനിയത്തിയെ വിവാഹ വേഷത്തില്‍ കണ്ട സന്തോഷത്തില്‍ സായ് പല്ലവി;  കുഞ്ഞനിയത്തിയുടെ വിവാഹ നിശ്ചയം ഉള്‍ക്കൊള്ളാന്‍ എനിക്ക് സമയമെടുത്തു എന്ന് കുറിച്ച് ചിത്രങ്ങളുമായി നടി

Malayalilife
 അനിയത്തിയെ വിവാഹ വേഷത്തില്‍ കണ്ട സന്തോഷത്തില്‍ സായ് പല്ലവി;  കുഞ്ഞനിയത്തിയുടെ വിവാഹ നിശ്ചയം ഉള്‍ക്കൊള്ളാന്‍ എനിക്ക് സമയമെടുത്തു എന്ന് കുറിച്ച് ചിത്രങ്ങളുമായി നടി

'പ്രേമം' എന്ന മലയാളം സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ തെന്നിന്ത്യന്‍ താരം സായ് പല്ലവിയുടെ സഹോദരി പൂജയുടെ വിവാഹനിശ്ചയം ഈയടുത്താണ് നടന്നത്.  അതിന്റെ വിശേഷങ്ങള്‍ ഒക്കെ സായ് പല്ലവി, പൂജ എന്നിവരുടെ ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ചിത്രങ്ങള്‍ പങ്ക് വച്ച് സായ് കുറിച്ചത് ഇങ്ങനെയാണ്.

കുഞ്ഞനുജത്തിയുടെ വിവാഹ നിശ്ചയം, അത് ഉള്‍ക്കൊള്ളാന്‍  എനിക്ക് സമയമെടുത്തു- എന്നാണ് സായി പല്ലവി പറഞ്ഞത്. എന്താണ് സംഭവിക്കുന്നത് എന്ന് പൂജയുടെ വരന്‍ വിനീതിനും മനസ്സിലാവുന്നുണ്ടായിരുന്നില്ല എന്നാണ് സായി പല്ലവി പറയുന്നത്. വിനീതിനെ തങ്ങളുടെ കുടുംബത്തിലെ സ്വാഗതം ചെയ്തുകൊണ്ടാണ് സായി പല്ലവിയുടെ പോസ്റ്റ്.

വിവാഹനിശ്ചയതിനായി ഒരുങ്ങുന്ന അനിയത്തിയെ മേക്കപ്പ് ചെയ്യാന്‍ സായ് പല്ലവിയും കൂടുന്നതിന്റെ വീഡിയോ് പുറത്ത് വന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ രമ്യ ശിവയാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
'സായ് പല്ലവി സെന്താമരൈ... ഞാന്‍ ലേറ്റ് ആവുന്നെടോ, വേഗം വാ' എന്നും 'ഞാന്‍ നെര്‍വസ് ആണ്' എന്നുമൊക്കെ സഹോദരി പറയുന്നുണ്ട്.  നെര്‍വസ് ആകേണ്ട കാര്യമില്ല എന്നും നീ സുന്ദരിയായിരിക്കുന്നു എന്നും സായ് പല്ലവി മറുപടിയും പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് വരന്‍ വിനീതിനെ പരിചയപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ പൂജ ഒരു വീഡിയോ പങ്കുവെച്ചത്. 'നിസ്വാര്‍ഥമായി സ്‌നേഹിക്കുക, ക്ഷമയോടെ സ്‌നേഹത്തില്‍ സ്ഥിരത പുലര്‍ത്തുകയും ഭംഗിയായി നിലനില്‍ക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹം എന്നെ പഠിപ്പിച്ചു. ഇതാണ് വിനീത് അവന്‍ എന്റെ സൂര്യകിരണമാണ് എന്റെ പാര്‍ട്‌നര്‍ ഇന്‍ ക്രൈം ഇപ്പോള്‍ എന്റെ പങ്കാളി'- പൂജ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകളായാണ് വേഷമിട്ടത്. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ പൂജ എത്തിയില്ല


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RAMYA SHIVA✨ (@ramya_shiva)

Read more topics: # സായ് പല്ലവി
sai pallavi sister wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES