തമിഴലും മലയാളത്തിലും ഉള്‍പ്പെടെ നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ താരമാണ് സായ്പല്ലവി. നടിയുടെ ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ അമരനും ശ്രദ്ധേയമായിരുന്നു. അപൂര്‍വമായി മാത്രമേ നടി ഇന്‍സ്റ്റഗ്രാമില്‍ യാത്രകളുടേയും മറ്റ് വിശേഷങ്ങളൂടെയും ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ളു. അധികവും സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് നടി പങ്ക് വക്കാറുള്ളത്. എന്നാലിപ്പോള്‍ തന്റെ യാത്രാ ചിത്രങ്ങള്‍ ആണ് പങ്ക് വച്ചിരിക്കുന്നത്.
ഓസ്ട്രേലിയയിലെ അവധിക്കാല യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ ആണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അടുത്തിടെ വിവാഹിതയായ സഹോദരി പൂജാ കണ്ണനും സസുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു സായ് പല്ലവിയുടെ യാത്ര.
ഒരു മനോഹരമായ യാത്രയുടെ ഓര്‍മയ്ക്ക്, ഒപ്പം സ്നേഹം നിറഞ്ഞ ആളുകളും, സാഹസികതയും അല്‍പം ചിരിയും' എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പമുണ്ട്. ഇത് ഓസീസ് യാത്രയിലെആദ്യ ഭാഗത്തിന്റെ ചിത്രങ്ങളാണെന്നും സായ് പല്ലവി പോസ്റ്റില്‍ സൂചിപ്പിക്കുന്നു.
കടലില്‍ കുളിക്കുന്നതും കംഗാരുവിനെ ഓമനിക്കുന്നതും പ്രിയപ്പെട്ട ഭക്ഷണവും പങ്കുവെച്ച ചിത്രങ്ങളിലുണ്ട്. ഇതിന് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്.