Latest News

അഭിനയം മാത്രമല്ല സംഗീതവും വഴങ്ങുമെന്ന് തെളിയിച്ച് രേണു സുധി; അവന്‍ അഭയകുമാര്‍ എന്ന ചിത്രത്തില്‍ ആലപ്പുഴയെക്കുറിച്ച് പാടി രേണു; ഉങ്കളോട സോങ് കേക്ക തമിഴ്‌നാട് കാത്തിട്ടിരിക്ക് എന്ന് പറഞ്ഞ് തമിഴ് ആരാധകര്‍; സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന മറ്റൊരു വീഡിയോ ഇങ്ങനെ

Malayalilife

അഭിനയം മാത്രമല്ല സംഗീതവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് രേണു സുധി. സിനിമയില്‍ ഗായികയായി അരങ്ങേറുന്ന രേണു സുധി 'അവന്‍ അഭയകുമാര്‍' എന്ന സിനിമയിലെ ടൈറ്റില്‍ ഗാനമാണ് ആലപിക്കുന്നത്. ആലപ്പുഴയെക്കുറിച്ചാണ് പാട്ട്. ഈ പാട്ടിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന രേണുവിന്റെ തമിഴ് ആരാധകര്‍ പറയുന്ന വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

ഉങ്കളോട സോങ് കേക്ക തമിഴ്നാട് കാത്തിട്ടിരിക്ക്' എന്നാണ് ഇവര്‍ പറയുന്നത്. നേരത്തെ തന്റെ യുട്യൂബ് ചാനലില്‍ പങ്കുവച്ച ആദ്യ വീഡിയോയില്‍ രേണു ഒരു പാട്ട് പാടിയിരുന്നു. ഇത് ഏവര്‍ക്കും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.

അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ മരണ ശേഷം അഭിനയവും മോഡലിങ്ങുമൊക്കെയായി മുന്നോട്ട് പോകുന്നതിന്റെ പേരിലാണ് പലപ്പോഴും രേണുവിന് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. ബോഡി ഷെയ്മിംഗ് അടക്കം നേരിടുന്ന രേണു പക്ഷേ ഇവയോടൊന്നും ആദ്യമൊന്നും പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ തക്കതായ മറുപടി നല്‍കാറുണ്ട്. ഇതിന്റെ പേരിലും വലിയ രീതിയില്‍ ട്രോളുകള്‍ രേണുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം ഒരു വഴിക്ക് നടക്കുമ്പോള്‍ ഗായികയായി അരങ്ങേറിയിരിക്കുകയാണ് താരം
 
Read more topics: # രേണു സുധി '
renu sudhi singer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES