Latest News

'എന്ത് വേദന സഹിച്ചായിരിക്കും ആ കുഞ്ഞ് മരിച്ചത്'; ദൈവത്തിന്റെ കോടതിയില്‍ ഇവരെ എന്തായാലും വെറുതെ വിടില്ല; കാന്‍സര്‍ റിപ്പോര്‍ട്ടുകള്‍ കണ്ടിട്ടും കിച്ചുവോ സുധി ചേട്ടന്റെ ബന്ധുക്കളോ വിളിച്ചില്ല; സ്‌നേഹിക്കുന്നവരെ തിരിച്ചറിഞ്ഞു; രേണു സുധി പറഞ്ഞത് 

Malayalilife
 'എന്ത് വേദന സഹിച്ചായിരിക്കും ആ കുഞ്ഞ് മരിച്ചത്'; ദൈവത്തിന്റെ കോടതിയില്‍ ഇവരെ എന്തായാലും വെറുതെ വിടില്ല;  കാന്‍സര്‍ റിപ്പോര്‍ട്ടുകള്‍ കണ്ടിട്ടും കിച്ചുവോ സുധി ചേട്ടന്റെ ബന്ധുക്കളോ വിളിച്ചില്ല; സ്‌നേഹിക്കുന്നവരെ തിരിച്ചറിഞ്ഞു;  രേണു സുധി പറഞ്ഞത് 

അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ എന്ന ടാഗ് മാത്രമല്ല ബിഗ് ബോസ് താരം, നടി, മോഡല്‍ എന്നീ മേഖലകളിലും പ്രശസ്തയായി കഴിഞ്ഞു രേണു സുധി. വിദേശത്തും സ്വദേശത്തുമായി പ്രമോഷനും മറ്റുമായി തിരക്കിലുമാണ് താരം. രേണു സുധിക്ക് കാന്‍സറാണെന്ന വ്യാജ പ്രചരണം സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 

എന്നാല്‍ ഈ പ്രചരണം നടത്തിയവരോട് തനിക്ക് നന്ദിയുണ്ടെന്നാണ് രേണു സുധി പറയുന്നത്. തന്നെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാന്‍ അതിലൂടെ തനിക്കു കഴിഞ്ഞുവെന്ന് രേണു പറയുന്നത്. കാന്‍സറാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ കിച്ചു സുധിയും സോഷ്യല്‍മീഡിയ വഴി അറിഞ്ഞു കാണുമെന്നും എന്നാല്‍ തന്നെ അവന്‍ വിളിച്ചില്ലെന്നും രേണു..

അവസാനം വിളിച്ചത് റിതപ്പനേയും കൊണ്ട് പുറത്ത് പോകാന്‍ അനുവാദം ചോദിക്കാന്‍ വേണ്ടിയാണ്. വ്‌ലോഗ് എടുക്കാന്‍ വേണ്ടി വന്നതാണെന്ന് പറഞ്ഞാല്‍ തെറ്റാകും. കുട്ടിയെ കാണാന്‍ വേണ്ടി വന്നപ്പോള്‍ അവന്‍ വ്‌ലോഗ് എടുത്തു.

നിന്റെ അനിയനല്ല കൊണ്ടുപോയിട്ട് സുരക്ഷിതമായി തിരിച്ച് വീട്ടില്‍ കൊണ്ടുവിടണമെന്ന് പറഞ്ഞു. അത് പറയേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. പിന്നീട് കിച്ചുവോ സുധി ചേട്ടന്റെ വീട്ടുകാരോ എന്നെ വിളിച്ചിട്ടില്ല. അതാണ് ഞാന്‍ പറഞ്ഞത് എന്നെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നവരെ മനസിലായിയെന്ന്. എനിക്ക് കാന്‍സറാണെന്ന് പറഞ്ഞ് പരത്തിയവരോട് എനിക്ക് ഒരു കാര്യത്തില്‍ നന്ദിയുണ്ട്. എന്നെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാന്‍ ഈ സംഭവത്തിലൂടെ സാധിച്ചു.

ആരൊക്കെ കൂടെ നില്‍ക്കുമെന്ന് മനസിലായി. പിന്നെ കിച്ചു ഉദ്ഘാടകനായി പോയതിനെ കുറിച്ച് ചോ?ദിച്ചപ്പോള്‍ ഞാന്‍ കൈകൂപ്പിയാണ് പ്രതികരിച്ചത്. എന്നോട് അവന്‍ എന്ത് ചെയ്‌തോ അത് ഞാന്‍ തിരിച്ച് ചെയ്തു. എനിക്ക് എന്താ അത് പറ്റില്ലേ?. സൂപ്പറാണ് നന്നായി വരട്ടേ എന്നല്ലേ ഞാന്‍ കൈകൂപ്പി പറഞ്ഞുള്ളു. കിച്ചു അഴുക്കാണെന്നോ മോശം പ്രവൃത്തികളാണ് ചെയ്യുന്നതെന്നോ പറഞ്ഞില്ലല്ലോ.

എന്നോട് ചെയ്യുന്നതേ എനിക്കും ചെയ്യാന്‍ പറ്റുകയുള്ളു. ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. റാസല്‍ഖൈമയില്‍ വെച്ച് എന്നെ ഒരിക്കല്‍ ഫോണ്‍ വിളിച്ചു. അന്ന് ഞാന്‍ കിച്ചുവിന് പൈസയും ഇട്ടുകൊടുത്തു. പിന്നീടാണ് മിണ്ടാതെയായതും മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായതും. ആരും മാനിപ്പുലേറ്റ് ചെയ്തത് അല്ലെന്നാണല്ലോ കിച്ചു പറയുന്നത് രേണു പറഞ്ഞു.

സുധിയുടെ ചരമ വാര്‍ഷികത്തില്‍ ചടങ്ങുകള്‍ വെയ്ക്കാത്തതിന് പിന്നിലെ കാരണവും രേണു പങ്കുവെച്ചു. എല്ലാവരും വരണമെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം ക്ഷണിച്ചതിന് ഞാന്‍ കേട്ടു. അതുകൊണ്ട് ഇത്തവണ ക്ഷണിക്കുന്നില്ല ഒരു പരിപാടിയും നടത്തുന്നുമില്ല. പ്രാര്‍ത്ഥിക്കേണ്ടവര്‍ പ്രാര്‍ത്ഥിക്കുക. എവിടെയായിരുന്നാലും സുധി ചേട്ടന്റെ ആത്മാവിന് നിത്യശാന്തി കൊടുക്കട്ടേയെന്നാണ് എന്റെ പ്രാര്‍ത്ഥന. നാട്ടില്‍ ഉണ്ടാവുമോയെന്ന് അറിയില്ല.

എവിടെയായിരുന്നാലും ഞാന്‍ പ്രാര്‍ത്ഥിക്കും. മൂന്നാമത്തെ വര്‍ഷമായതുകൊണ്ടാണ് ചടങ്ങുകള്‍ വേണ്ടെന്ന് വെച്ചത്. അത്തരം ചടങ്ങുകള്‍ രണ്ട് വര്‍ഷം കൊണ്ട് കഴിഞ്ഞു. പിന്നെ ഒരു ആ?ഗ്രഹമുള്ളത് ഇവിടെ അടുത്തൊരു അനാഥാലയമുണ്ട്. അവിടെ ഭക്ഷണം കൊടുക്കണം റിതപ്പനേയും അതില്‍ പങ്കെടുപ്പിക്കണം എന്നാണ്. ഞാന്‍ നാട്ടില്‍ ഇല്ലെങ്കില്‍ വീട്ടുകാരെ പറഞ്ഞ് ഏല്‍പ്പിക്കും. പ്രാര്‍ത്ഥിക്കാനേ എനിക്ക് പറ്റു.

അല്ലാതെ ഇവരൊക്കെ പറയുന്നതുപോലെ സുധി ചേട്ടനെ കുഴിയില്‍ നിന്നും എടുത്തുകൊണ്ട് വരാനൊന്നും കഴിയില്ല. ഞാന്‍ സുധി ചേട്ടന്റെ കുഴിയില്‍ പോയി ചാടണമെന്നാണ് ചിലര്‍ പറയുന്നത്. എനിക്ക് അതിന് പറ്റില്ല. കുഞ്ഞ് കൊച്ചുള്ളതാണ്. മക്കള്‍ ഉള്ളവര്‍ക്ക് സതി ചെയ്യാന്‍ പറ്റില്ലല്ലോ എന്നും രേണു ചോദിക്കുന്നു.

നെടുമങ്ങാട് കുഞ്ഞിന്റൈ മരണത്തെക്കുറിച്ചും രേണു പ്രതികരിച്ചു.
'ഞാന്‍ രാവിലെയാണ് ആ വാര്‍ത്ത അറിയുന്നത്. സ്വന്തം കുഞ്ഞിനെ ഒരു അമ്മ.. അമ്മയെന്ന് അവളെ വിളിക്കാന്‍ പറ്റില്ല, ഒരു സ്ത്രീയും അവളുടെ രണ്ടാം ഭര്‍ത്താവും ചേര്‍ന്ന് കൊന്നെന്ന വാര്‍ത്ത. ഇവര്‍ക്കൊക്കെ ഇതിന് എങ്ങനെ തോന്നുന്നു? ആ കുഞ്ഞിന്റെ വീഡിയോ ഞാന്‍ കണ്ടു. വാവയുടെ രണ്ട് കയ്യും ഒടിഞ്ഞിട്ടാണ് ഉള്ളത്. എന്ത് വേദന തിന്നായിരിക്കും ആ കുഞ്ഞ് മരിച്ചത്? കുഞ്ഞിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കണേ എന്ന പ്രാര്‍ത്ഥന മാത്രമേ ഇപ്പോള്‍ ഉള്ളൂ. 

 ഈ ക്രൂരകൃത്യം ചെയ്ത അവള്‍ക്കും അവനും നിയമം നല്‍കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ കിട്ടട്ടെ. ദൈവത്തിന്റെ കോടതിയില്‍ ഇവരെ എന്തായാലും വെറുതെ വിടില്ല. അതെന്ത് വേദന എടുത്തായിരിക്കും മരിച്ചിട്ടുണ്ടാവുക, എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. എന്റെ ദൈവമേ.. ഇങ്ങനെ ഒരു ക്രൂരത ഇനി ആര്‍ക്കും വരാതിരിക്കട്ടെ,' രേണു വീഡിയോയില്‍ പറഞ്ഞു. രേണുവിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് നടിക്കെതിരെ ഉയരുന്നത്. 

'സ്വന്തം മക്കളെ നോക്കാത്ത രേണുവിന് ഇങ്ങനെയൊരു വിഷയത്തില്‍ പ്രതികരിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്' എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. രേണുവിന്റെ വീഡിയോ വെറും അഭിനയമാണെന്നും വളരെ മോശമായ രീതിയിലുള്ള വാക്കുകള്‍ ഉപയോഗിച്ചും ചിലര്‍ കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്.

Read more topics: # രേണു സുധി
renu sudhi claims kichu sudhis

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES