Latest News

ഭാര്യയും മക്കളുമുളള യാഷില്‍ നിന്നും ഇത്തരം ഒരു സിനിമ പ്രതീക്ഷിച്ചില്ല, ട്രെയിലറിലെ രംഗങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല; 'ടോക്സിക്കി'നെതിരെ നടി ഋഷിക

Malayalilife
 ഭാര്യയും മക്കളുമുളള യാഷില്‍ നിന്നും ഇത്തരം ഒരു സിനിമ പ്രതീക്ഷിച്ചില്ല, ട്രെയിലറിലെ രംഗങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല; 'ടോക്സിക്കി'നെതിരെ നടി ഋഷിക

നടന്‍ യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ടോക്സിക്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ട്രെയിലര്‍ റിലീസിനു പിന്നാലെ യാഷിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കന്നഡ നടി ഋഷിക സിങ്.

ട്രെയിലറിലെ ബോള്‍ഡ് രംഗങ്ങള്‍ക്കെതിരെയാണ് ഋഷിക വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ചിത്രത്തില പ്രധാനകഥാപാത്രങ്ങളായി അഞ്ചു സ്ത്രീകളുണ്ടായിട്ടും ഇത്ര ബഹുമാനമില്ലാതെയാണോ സ്ത്രീകളെ ചിത്രീകരിക്കേണ്ടതെന്ന് ഋതിക ചോദിച്ചു. സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയില്ലെങ്കില്‍ യാഷിനെ കര്‍ണാടകയില്‍ നിന്നു പുറത്താക്കുമെന്ന നടിയുടെ പരാമര്‍ശം യാഷ് ആരാധകരെ ചൊടിപ്പിച്ചു. ഇതോടെ ടോക്സിക് ട്രെയിലറിന് പിന്നാലെ വിവാദങ്ങളും ഉയരുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഋഷിക ടോക്സിക് ട്രെയിലറിനെതിരെ വിമര്‍ശനമുന്നയിച്ചത്. 'ട്രെയിലറിലെ പ്രണയരംഗങ്ങളും ഇന്റിമേറ്റ് രംഗങ്ങളും നിരാശപ്പെടുത്തി. വീട്ടില്‍ ഭാര്യയും മക്കളുമുളള യാഷില്‍ നിന്നും ഇത്തരം ഒരു സിനിമ പ്രതീക്ഷിച്ചില്ല. യാഷില്‍ നിന്നും സ്ത്രീകളോട് വലിയ ബഹുമാനമാണ് പ്രതീക്ഷിച്ചത്. ട്രെയിലറിലെ രംഗങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. വളരെ കരുത്തനായ കഥാപാത്രമായി യാഷ് എത്തുമ്പോള്‍ എന്തുകൊണ്ടാണ് അഞ്ചിലേറെ സ്ത്രീ കഥാപാത്രങ്ങളുളള സിനിമയില്‍ സ്ത്രീകളെ ഇത്തരത്തില്‍ ചിത്രീകരിച്ചത്? 'ഋഷിക പറഞ്ഞു.

'കര്‍ണാടകയില്‍ ജനിച്ചു വളര്‍ന്നയാളാണ് താനെന്നും താനും നടിയാണെന്നും എന്നിട്ടും എനിക്ക് ഈ ട്രെയിലറിനെതിരെ സംസാരിക്കാതിരിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ സംവിധായിക കര്‍ണാടക സ്വദേശിയല്ലാത്തതിനാല്‍ അവര്‍ക്ക് കര്‍ണാടകയുടെ സംസ്‌കാരം അറിയില്ല, പക്ഷേ യാഷിന് അത് അറിയില്ലേ' എന്നും അവര്‍ ചോദിച്ചു.

സ്ത്രീകളെ ബഹുമാനിക്കാന്‍ സാധിക്കാത്തവര്‍ കര്‍ണാടക വിട്ടുപോകുന്നതാണ് നല്ലതെന്നും ഋഷിക പറഞ്ഞു. വീഡിയോയുടെ അവസാനം ഐആം ടോക്സിക് എന്ന് ആവര്‍ത്തിച്ചു പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

ഋഷികയുടെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ യാഷിന്റെ ആരാധകര്‍ നടിക്കെതിരെ തിരിയുകയായിരുന്നു. പ്രായപൂര്‍ത്തിയായ അഭിനേതാക്കള്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ വിമര്‍ശിക്കാന്‍ എന്തിരിക്കുന്നു എന്നും സിനിമയിലെ രംഗങ്ങളെ വ്യക്തിപരമായി കാണുന്നത് എന്തിനാണെന്നും യാഷ് ആരാധകര്‍ ചോദിക്കുന്നു. സിനിമയുടെ കാസ്റ്റ് മുഴുവന്‍ യാഷിനെ പ്രശംസിച്ച് സംസാരിച്ചപ്പോള്‍ ഋഷികയ്ക്ക് മാത്രമെന്താണ് യാഷിനോട് പ്രശ്നമെന്നും ആരാധകര്‍ ചോദിക്കുന്നു. ഋഷികയുടെ പഴയ സിനിമാരംഗങ്ങളും ഫോട്ടോകളും കാണിച്ച് എന്തിനാണ് ഇരട്ടതാപ്പെന്നും ആരാധകര്‍ ചോദിച്ചു.

അതേസമയം ഓഗസ്റ്റ് 26 നാണ് ടോക്സിക് തിയേറ്ററുകളിലെത്തുക. കിയാര അദ്വാനി, നയന്‍താര, താര സുതാരിയ, രുക്മണി വസന്ത്, ഹുമ ഖുഹേഷി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുളളത്.

kannada actress rishika singh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES