Latest News

തീരുമാനത്തില്‍ നിന്ന് പിന്മാറ്റം; സിനിമാ ലോകത്തേക്ക് തിരിച്ചെത്തി നടന്‍ രവി മോഹന്‍; ലോകേഷ് കനകരാജിന്റെ 'ബെന്‍സി'ല്‍ ജോയിന്‍ ചെയ്തു; സ്വാഗതം ചെയ്ത് ലോകേഷ് കനകരാജ് 

Malayalilife
 തീരുമാനത്തില്‍ നിന്ന് പിന്മാറ്റം; സിനിമാ ലോകത്തേക്ക് തിരിച്ചെത്തി നടന്‍ രവി മോഹന്‍; ലോകേഷ് കനകരാജിന്റെ 'ബെന്‍സി'ല്‍ ജോയിന്‍ ചെയ്തു; സ്വാഗതം ചെയ്ത് ലോകേഷ് കനകരാജ് 

ഭാര്യ ആര്‍തിയുമായുള്ള വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്ന മുന്‍ തീരുമാനത്തില്‍ നിന്നും പിന്മാറി നടന്‍ രവി മോഹന്‍ (ജയം രവി). തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജിന്റെ 'ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ' (LCU) ഭാഗമായ 'ബെന്‍സ്' എന്ന പുതിയ ചിത്രത്തില്‍ അദ്ദേഹം ജോയിന്‍ ചെയ്തു. 

ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ രാഘവ ലോറന്‍സ് നായകനാകുമ്പോള്‍, മലയാളികളുടെ പ്രിയതാരം നിവിന്‍ പോളിയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. 'ബെന്‍സ്' സിനിമയുടെ ഷൂട്ടിങ് സെറ്റിലേക്ക് രവി മോഹനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ചിത്രങ്ങള്‍ ലോകേഷ് കനകരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എല്‍.സി.യു പോലുള്ള ഒരു വലിയ പ്രൊജക്റ്റിന്റെ ഭാഗമായി താരം ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത് ആരാധകര്‍ക്കും വലിയ സന്തോഷമാണ് സമ്മാനിക്കുന്നത്. 

വ്യക്തിജീവിതത്തിലെ കടുത്ത പ്രതിസന്ധികള്‍ കാരണം, പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കും വരെ സിനിമയിലേക്കില്ലെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ താരം തിരുത്തിയിരിക്കുന്നത്. കൃനേരത്തെ തന്റെ ഭാര്യ ആര്‍തിക്കും കുടുംബത്തിനുമെതിരെ രവി മോഹന്‍ വാര്‍ത്താസമ്മേളനത്തില്‍ പരസ്യമായി പൊട്ടിത്തെറിച്ചത് വലിയ വാര്‍ത്തയായിരുന്നു. കൂടാതെ, തന്റെ സുഹൃത്തായ കെനീഷ ഫ്രാന്‍സിസിനെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയും നടന്‍ ശക്തമായി പ്രതികരിച്ചിരുന്നു. 

തന്റെ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തും വരെ സിനിമകളില്‍ നിന്നും ഇടവേള എടുക്കുന്നുവെന്ന് താരം പറഞ്ഞിരുന്നെങ്കിലും, ശക്തമായൊരു കഥാപാത്രത്തിലൂടെയാണ് ഇപ്പോള്‍ താരം വീണ്ടും സജീവമാകുന്നത്. 'റെമോ', 'സുല്‍ത്താന്‍' തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഭാഗ്യരാജ് കണ്ണനാണ് 'ബെന്‍സ്' എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നത്. 

പ്രമുഖ സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് വമ്പന്‍ ബജറ്റില്‍ ഈ ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് നിലവിലെ മ്യൂസിക് സെന്‍സേഷനായ സായ് അഭ്യങ്കര്‍ ആണ്. ഗൗതം ജോര്‍ജ് ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Read more topics: # രവി മോഹന്‍
ravi mohan joins benz lcu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES