അടുത്തകാലത്ത് വിവാഹ മോചന വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമായിരുന്നു രവി മോഹന്‍. ഇപ്പോഴിതാ താരം തന്റെ വ്യക്തിജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകള്‍ അതിജീവിച്ച് പുതിയ ജീവിതം കെട്ടിപ്പെടുത്തുകയാണെന്ന് കുറിക്കുകയാണ്. തന്റെ നിരപരാധിത്യം ഒരു നാള്‍ പുറത്തുവരുമെന്നും ഹൃദയശുദ്ധി എല്ലാരും മനസിലാക്കുമെന്നും താരം പറഞ്ഞു.
ഞാന്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ എന്റെ ജീവിതം ഉയര്‍ത്തിക്കൊണ്ട് വരികയാണ്. ഒരിക്കല്‍ കൂടി എഴുതണമെന്ന് എനിക്ക് തോന്നി. നിങ്ങള്‍ക്ക് എന്താണോ പറയാനുള്ളത് അത് വീണ്ടും പറഞ്ഞോളൂ, കാരണം സ്ത്രീകള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങള്‍ കരുതുന്നു. പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകള്‍, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ട്.' രവി മോഹന്റെ വാക്കുകള്‍.
ഒരു റിസോര്‍ട്ടില്‍ സമയം ചെലവഴിക്കുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ്, തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മറുപടിയെന്നോണം താരം മനസ്സ് തുറന്നത്.
മുന്‍ ഭാര്യ ആര്‍തിയുമായുള്ള രവി മോഹന്റെ വിവാഹമോചനം സോഷ്യല്‍ മീഡിയയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ?ഗായിക കെനീഷ ഫ്രാന്‍സിസുമായുള്ള രവി മോഹന്റെ സൗഹൃദവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. അഭിനയത്തിനൊപ്പം തന്നെ നിര്‍മാണ രം?ഗത്തേക്ക് കൂടി കടന്നിരിക്കുകയാണ് രവി മോഹനിപ്പോള്‍.