Latest News

പച്ച നിറത്തിലുള്ള സാരിയില്‍ തനി മലയാളി പെണ്‍കുട്ടിയായി രശ്മിക മന്ദാന; കരുനാഗപ്പള്ളിയില്‍ ഉദ്ഘാടനത്തിനായി ഹെലികോപ്ടറില്‍ പറന്നിറങ്ങി താരം; നാഷണല്‍ ക്രഷിനെ വരവേല്ക്കാന്‍ തടിച്ച് കൂടിയത് വന്‍ ജനാവലി

Malayalilife
പച്ച നിറത്തിലുള്ള സാരിയില്‍ തനി മലയാളി പെണ്‍കുട്ടിയായി രശ്മിക മന്ദാന; കരുനാഗപ്പള്ളിയില്‍ ഉദ്ഘാടനത്തിനായി ഹെലികോപ്ടറില്‍ പറന്നിറങ്ങി താരം; നാഷണല്‍ ക്രഷിനെ വരവേല്ക്കാന്‍ തടിച്ച് കൂടിയത് വന്‍ ജനാവലി

മലയാളത്തിലടക്കം ഏറെ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. കന്നഡയിലൂടെ എത്തിയ താരം ഇപ്പോള്‍ തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലും സജീവാണ്. ഇപ്പോള്‍ കേരളത്തിലെത്തിയ നാഷണല്‍ ക്രഷ് എന്നറിയപ്പെടുന്ന താരത്തിന് വമ്പന്‍ വരവേല്പ്പാണ് ലഭിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം ആണ് നടി കേരളത്തില്‍ എത്തിയത്. കരുനാഗപ്പള്ളിയിലെ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രാവിലെ 9 മണിക്ക് വന്നിറങ്ങിയ താരത്തെ സ്വീകരിക്കാന്‍ ആരാധകരോടൊപ്പം ഒട്ടനവധി മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു.

ഉദ്ഘാടന ചടങ്ങുകള്‍ക്കിടയില്‍ മലയാളികള്‍ക്കായ് മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന ശേഷമാണ് രശ്മിക അരങ്ങൊഴിഞ്ഞത്. സാജ് കണ്‍വെന്‍ഷന്‍ സെന്ററിലെ ഹെലിപാഡില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവാനായിരുന്നു താരം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ചോപ്പറില്‍ സഞ്ചരിച്ച് കരുനാഗപ്പള്ളിയിലെ വള്ളിക്കാവ് മൈതാനത്ത് വന്നിറങ്ങുകയായിരുന്നു. താരത്തിന്റെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ഉദ്ഘാടനത്തിന് ശേഷം ചോപ്പറില്‍ സഞ്ചരിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തിയ രശ്മിക വൈകുന്നേരത്തെ ഫ്‌ലൈറ്റിലാണ് തിരിച്ചു പോയത്.

ഗീത ഗോവിന്ദം, സുല്‍ത്താന്‍, പുഷ്പ, സീതാരാമം, വാരിസ്, ആനിമല്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് രശ്മിക മന്ദാനയെ മലയാളത്തിനും പ്രിയങ്കരിയാക്കിയത്. പുഷ്പ 2,? സിക്കന്ദര്‍, റെയിന്‍ ബോ, ദി ഗേള്‍ ഫ്രണ്ട് എന്നിവയാണ് രശ്മികയുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.

 

rashmika mandanna visit kerala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES