Latest News

ഇന്നത്തെ എന്റെ നിലനില്‍പ്പിന് കാരണക്കാരായവര്‍ക്കും എന്നേക്കും എന്റേതാകുന്നവര്‍ക്കുമിടയില്‍ നിന്ന് കേക്ക് മുറിച്ചു;വിവാഹശേഷം ആദ്യ ജന്മദിനം ആഘോഷിച്ച് രശ്മിക മന്ദാന; പിതാവിന്റെ വക കോടികളുടെ ബംഗ്ലാവ് സമ്മാനം;30 ന്റെ നിറവില്‍ താരസുന്ദരി

Malayalilife
ഇന്നത്തെ എന്റെ നിലനില്‍പ്പിന് കാരണക്കാരായവര്‍ക്കും എന്നേക്കും എന്റേതാകുന്നവര്‍ക്കുമിടയില്‍ നിന്ന് കേക്ക് മുറിച്ചു;വിവാഹശേഷം ആദ്യ ജന്മദിനം ആഘോഷിച്ച് രശ്മിക മന്ദാന; പിതാവിന്റെ വക കോടികളുടെ ബംഗ്ലാവ് സമ്മാനം;30 ന്റെ നിറവില്‍ താരസുന്ദരി

തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയ്ക്ക് മുപ്പതാം ജന്മദിനം ഇരട്ടി മധുരമുള്ളതായി. ഭര്‍ത്താവും നടനുമായ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ജന്മനാടായ കൊടകിലായിരുന്നു ഇത്തവണത്തെ ആഘോഷം. വിവാഹശേഷമുള്ള താരത്തിന്റെ ആദ്യ ജന്മദിനമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. ജന്മദിന സമ്മാനമായി നഗരത്തിനടുത്ത് ഒരു ആഡംബര ബംഗ്ലാവാണ് രശ്മികയുടെ പിതാവ് മകള്‍ക്ക് നല്‍കിയത്. 'സെറീനിറ്റി' എന്നാണ് ഈ പുതിയ വീടിന് പേരിട്ടിരിക്കുന്നത്. നാട്ടുകാരും ആഘോഷത്തിന്റെ ഭാഗമായി. 

താരം തന്റെ സന്തോഷം ആരാധകരുമായി പങ്കിട്ടത് ഇങ്ങനെയാണ്.

''ഇത്തവണ എന്റെ 30-ാം പിറന്നാള്‍ അല്പം വ്യത്യസ്തമായിരുന്നു...

കുറച്ചു നാളുകള്‍ക്ക് ശേഷം വീട്ടിലേക്കും നാട്ടിലേക്കും എത്തി... ഞാന്‍ വളര്‍ന്ന അമ്പലത്തില്‍ പോയി... എന്റെ സ്‌കൂളില്‍ പോയി (സമയപരിമിതി കാരണം) പുറത്തു നിന്ന് കണ്ടു, കുറച്ചു നേരം എന്റെ ബാല്യകാലം വീണ്ടും ഓര്‍ത്തു...

ഇന്നത്തെ എന്റെ നിലനില്‍പ്പിന് കാരണക്കാരായ ആളുകള്‍ക്കും, എന്നെന്നേക്കുമായി എന്റേതാകാന്‍ പോകുന്ന ആളുകള്‍ക്കുമിടയില്‍ നിന്ന് നിന്ന് കേക്ക് മുറിച്ചു...വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത എന്റെ ചില കുടുംബാംഗങ്ങളെ ഒരു ചെറിയ അത്താഴ വിരുന്നില്‍ കണ്ടുമുട്ടി...ഞാന്‍ ജനിച്ച നാള്‍ മുതല്‍ ഇന്നുവരെ എന്നെ അനുഗ്രഹിച്ച ആളുകള്‍...

എന്റെ സ്‌കൂള്‍ കാലം മുതല്‍ ഇന്നുവരെ എന്റെ എല്ലാത്തിന്റെയും ഭാഗമായ എന്റെ പെണ്‍കുട്ടികള്‍ മുതല്‍ ഇന്ന് എന്റെ സുഹൃത്തുക്കളേക്കാള്‍ എന്റെ കുടുംബം പോലെ തോന്നുന്ന എന്റെ സുഹൃത്തുക്കള്‍ വരെ.

ജീവിതത്തില്‍ എല്ലാം സംഭവിക്കുന്നത് ഒരു നല്ല കാരണത്താലാണെന്ന് എനിക്ക് തോന്നുന്നു... ഇതാണാ കാരണം... എല്ലാം വിലമതിക്കുന്നതായി തോന്നുന്നു...'' എന്നാണ് രാശ്മിക കുറിച്ചിരിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും കുടുംബത്തിനും പഴയ സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും സന്തോഷനിമിഷങ്ങളും പങ്കിട്ടാണ് താരത്തിന്റെ കുറിപ്പ്. പോസ്റ്റിനു താഴെ നിരവധി ആരാധകര്‍ ആശംസകള്‍ കുറിക്കുന്നുണ്ട്.

ഗ്രാമവാസികള്‍ക്കായി ഭക്ഷണവും മധുരവും വിതരണം ചെയ്തതിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകളും കുടുംബം ചടങ്ങില്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 26-ന് ഉദയ്പൂരില്‍ വെച്ചായിരുന്നു വിജയ് ദേവരകൊണ്ടയുമായുള്ള രശ്മികയുടെ വിവാഹം. ജന്മദിനത്തില്‍ രശ്മികയും വിജയും ചേര്‍ന്ന് പാടിയിലെ പ്രശസ്തമായ ശ്രീ ഇഗ്ഗുത്തപ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇതിന്റെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 

തുടര്‍ന്ന് വിരാജ്പേട്ടയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആഘോഷങ്ങളില്‍ പരമ്പരാഗത കൊടവ വസ്ത്രമണിഞ്ഞാണ് താരം എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ആരാധകര്‍ക്ക് ആവേശം നല്‍കുന്ന മറ്റൊരു വാര്‍ത്ത കൂടി ഇതിനിടെ പുറത്തുവന്നു. 

ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രശ്മികയും വിജയ് ദേവരകൊണ്ടയും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുകയാണ്. രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന 'രണബാലി' എന്ന ചിത്രത്തിലാണ് ഇരുവരും നായികാനായകന്മാരാകുന്നത്. ഇതിന് പുറമെ, ഷാഹിദ് കപൂര്‍, കൃതി സനോണ്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ബോളിവുഡ് ചിത്രം 'കോക്ക്‌ടെയില്‍ 2' ജൂണ്‍ 19-ന് തിയറ്ററുകളിലെത്തും. ഹോമി അദജാനിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 

Rashmika Mandanna Gets Coorg Bungalow As 30th Birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES