Latest News

ഇക്കുറി ബിഗ്‌ബോസ് എലിമിനേഷനില്‍ പണി കിട്ടിയത് രഞ്ജിനി ഹരിദാസിന്; പുറത്തുപോകുന്നത് താന്‍ അത്ര മോശക്കാരിയല്ലെന്ന് പറഞ്ഞ ശേഷം; വോട്ട് ലഭിച്ചിട്ടും താരം പുറത്തു പോയതിന് കാരണം ഇത്..?

Malayalilife
ഇക്കുറി ബിഗ്‌ബോസ് എലിമിനേഷനില്‍ പണി കിട്ടിയത് രഞ്ജിനി ഹരിദാസിന്; പുറത്തുപോകുന്നത് താന്‍ അത്ര മോശക്കാരിയല്ലെന്ന് പറഞ്ഞ ശേഷം; വോട്ട് ലഭിച്ചിട്ടും താരം പുറത്തു പോയതിന് കാരണം ഇത്..?

ബിഗ് ബോസിലെ വളരെ ശക്തയായ മത്സരാഥിയായിരുന്ന രഞ്ജിനി ഹരിദാസാണ് ഈ ആഴ്ച പുറത്ത് പോയിരിക്കുന്നത്. പേളി മാണി, രഞ്ജിനി, ശ്രീനീഷ്, അര്‍ച്ചന, സുരേഷ് എന്നിവരായിരുന്നു ഇക്കുറി എലിമിനേഷനില്‍ എത്തിയത്. ഇതിനു മുന്‍പും രഞ്ജിനി എലിമിനേഷനില്‍  എത്തിയിരുന്നു. അന്ന് ശ്വേത മേനോന്‍ പുറത്താക്കുകയും രഞ്ജിനി തുടരുകയും ചെയ്തിരുന്നു. വോട്ടിന്റെ അടിസ്ഥാനത്തിലാണ് ബിഗ്ബോസ് എലിമിനേഷനെങ്കിലും രഞ്ജിനി പുറത്തായതിന് കാരണം വോട്ടല്ലെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്. 

ബിഗ് ബോസില്‍ ഈ ആഴ്ച നടന്ന എലിമിനേഷനില്‍ ആണ്  പ്രേക്ഷകരെ ഞെട്ടിച്ചത് . വളരെ ശക്തയായ മത്സരാര്‍ഥിയായിരുന്ന രഞ്ജിനി ഹരിദാസാണ് പുറത്തുപോകേണ്ടായാളെന്ന് മോഹന്‍ലാല്‍ പറഞ്ഞത് ബിഗ്ബോസ് അംഗങ്ങളെ ഞെട്ടിച്ചെങ്കിലും സാബു മാത്രം ഞെട്ടിയില്ല. വളരെ സന്തോഷത്തോടെയാണ് അദ്ദേഹം പെട്ടി എടുത്തോണ്ട് വന്ന് രഞ്ജിനിയെ യാത്രയാക്കിയത്. രഞ്ജിനിയുടെ വിടവാങ്ങല്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് പ്രേക്ഷകരുടെ പ്രതികരണം അതേ സമയം  താന്‍ ആവശ്യപ്പെട്ടപ്രകാരമാണ് ബിഗ് ബോസില്‍ നിന്നും രഞ്ജിനി പുറത്തുപോകുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

തമ്മില്‍ വഴക്കിട്ടവര്‍ വരെ രഞ്ജിനിയുടെ വിടവാങ്ങലില്‍ ഖേദം പ്രകടിപ്പിച്ചത്  ഏവരെയും കണ്ണ് നിറയിപ്പിക്കുന്ന ഒന്നായിരുന്നു. എന്നാല്‍ രഞ്ജിനി ആവശ്യപ്പെട്ട പ്രകാരമാണ് ബിഗ് ബോസില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് എന്നുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട് . മൂകേഷ് ബിഗ് ബോസ് ഹൗസില്‍ അതിഥിയായി എത്തിയ ദിവസം അടിതെറ്റി വീണ വീഴ്ചയില്‍ രഞ്ജിനിയുടെ പല്ലിനു പരിക്ക് പറ്റിയിരുന്നു. അന്ന് താല്‍കാലിക ചികിത്സ മാത്രം നല്‍കിയ ഡോക്ടര്‍ പിന്നീട് വിദക്ത ചികിത്സ വേണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതാണ് രഞ്ജിനി പുറത്ത് പോകാനുള്ള കാരണം.

ranjini haridas, big boss, elimination

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക