ഗര്‍ഷോം എന്ന ചിത്രത്തിലെ പറയാന്‍ മറന്ന പരിഭവങ്ങള്‍ എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് രമേശ് നാരായണന്‍. മികച്ച ഗാനങ്ങള്‍ ഒരുക്കുമ്പോഴും വിവാദങ്ങളുടെ പേരിലും അദ്ദേഹം ചര്‍ച്ചകളില്‍ നിറഞ്ഞു.എന്ന് നിന്റെ മൊയ്ദീന്‍ സിനിമയുമായി ബന്ധപ്പെട്ടും അദ്ദേഹത്തിന് എതിരെ സംവിധായകന്‍ ഉള്‍പ്പടെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിത രമേശ് നാരായണനുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. നടന്‍ ആസിഫ് അലിയില്‍ നിന്നും പുരസ്‌കാരം വാങ്ങാന്‍ വിസ്സമതിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം.
എം.ടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന 'മനോരഥങ്ങള്‍' എന്ന ആന്തോളജി സീരീസിന്റെ ട്രെയ്ലര്‍ ലോഞ്ച് വേളയിലാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത രംഗങ്ങള്‍ അരങ്ങേറിയത്. നടന്‍ ആസിഫ് അലിയില്‍ നിന്നും നീരസത്തോടെ പുരസ്‌കാരം സ്വീകരിക്കുന്നതും തുടര്‍ന്ന് സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി പുരസ്‌കാരം വീണ്ടും സ്വീകരിക്കുന്ന സംഗീതജ്ഞന്‍ രമേശ് നാരായണ്‍ന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നത്. അന്തോളജി സീരിസിലെ 'സ്വര്‍ഗം തുറക്കുന്ന സമയം' എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് പ്രമുഖ സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ ആയിരുന്നു.അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്‌കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്.
ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്‌കാരം നല്‍കുകയും ചെയ്തു. എന്നാല്‍ ഒരു താല്‍പ്പര്യവും ഇല്ലാതെ ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ പുരസ്‌കാരം വാങ്ങിയ രമേഷ് ആസിഫിന് ഹസ്തദാനവും നല്‍കുന്നില്ല. പിന്നാലെ സംവിധായകന്‍ ജയരാജിനെ രമേഷ് നാരായണ്‍ തന്നെ വിളിച്ച് ആ പുരസ്‌കാരം അദ്ദേഹത്തിന്റെ കൈയ്യില്‍ നല്‍കിയ ശേഷം ഏറ്റുവാങ്ങുന്നത് കാണാം. സദസിന് നേരെ തിരിച്ച് വച്ച് ഔദ്യോഗികമായ രീതിയിലാണ് അത് വാങ്ങുകയും ചെയ്യുന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായതോടെ രമേശ് നാരായണനെതിരെ വ്യാപക വിമര്‍ശനം ഉയരുകയാണ്.
ഇ പെരുമാറ്റത്തിലൂടെ ആസിഫിനെ പൊതുവേദിയില്‍ പരസ്യമായി അപമാനിക്കുകയാണ് സംഗീതജ്ഞന്‍ ചെയ്തത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. സിനിമ ഡയലോഗ് ആയ എന്നെ തല്ലാന്‍ ബോളിവുഡില്‍ നിന്ന് അമരേഷ് പുരി വരണം എന്ന് പറഞ്ഞത് പോലെയാണ് രമേശ് നാരായണന്‍ പെരുമാറിയത്,കഴിവുണ്ടായിട്ടും കാര്യമില്ലലോ കോമണ്‍സെന്‍സ് കൂടി വേണ്ടെ .. എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍. ജയരാജ് അവാര്‍ഡ് നല്‍കാന്‍ വരരുതായിരുന്നുവെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. അസിഫ് അലിയുടെ പക്വതയും ക്ഷമയും സമ്മതിക്കണമെന്നാണ് മറ്റൊരു കമന്റ്. എന്നാല്‍ വിഷയത്തില്‍ സംഘാടകരുടെ ഭാഗത്ത് നിന്നോ ആസിഫ് അലിയുടെ ഭാഗത്ത് നിന്നോ രമേഷ് നാരായണന്റെ ഭാഗത്ത് നിന്നോ പ്രതികരണം ഉണ്ടായിട്ടില്ല.
അതേസമയം ആദ്യമായല്ല രമേഷ് നാരായണന്‍ വിവാദത്തില്‍ പെടുന്നത്. എന്ന് നിന്റെ മൊയ്തീന്‍ സിനിമയുമായി ബന്ധപ്പെട്ടും അദ്ദേഹത്തിന് നേരെ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിത്രത്തിലെ നായകനായ പൃഥ്വിരാജും സംവിധായകന്‍ വിമലും ചേര്‍ന്ന് തന്റെ പാട്ടുകളെ ചിത്രത്തില്‍ ഉള്‍പ്പെടുത്താതിരിക്കുവാന്‍ ശ്രമിച്ചുവെന്നാണ് സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ പറഞ്ഞത്. തന്റെ ഇത്രയും വര്‍ഷത്തെ സംഗീത ജീവിതത്തിനിടയില്‍ വിമലിനേയും പൃഥ്വിയേയും പോലെ ആരും തന്നെ അപമാനിച്ചിട്ടില്ല. സ്റ്റുഡിയോയില്‍ പാട്ട് കേള്‍ക്കാന്‍ പൃഥ്വി വന്നപ്പോള്‍ അര്‍ഹിക്കുന്ന ആദരം കൊടുക്കാത്തതുകൊണ്ട് എന്റെ പാട്ടുകള്‍ ഉള്‍പ്പെടുത്താനിവില്ലെന്ന് പൃഥ്വി പറഞ്ഞുവെന്നാണ് വിമല്‍ തന്നോട് പറഞ്ഞതെന്ന് രമേശ് പറഞ്ഞിരുന്നു.
പിന്നീട് പ്രൊഡ്യൂസറുടെ നിര്‍ബന്ധത്തിന് മൂന്ന് പാട്ടുകള്‍ ഉള്‍പ്പെടുത്തിയെങ്കിലും ഒരെണ്ണമേ സിനിമയില്‍ വന്നുള്ളൂവെന്നും രമേശ് നാരായണന്‍ ആരോപിച്ചിരുന്നു. എന്നാല്‍ സംഗീത സംവിധായകന്‍ രമേശ് നാരായണന്റേത് മൂന്നാം കിട അഭിപ്രായ മെന്നായിരുന്നു സംവിധായകനായ ആര്‍ എസ് വിമല്‍ അന്ന് പ്രതികരിച്ചത്. എന്നാല്‍ രമേശ് നാരായണന്റേത് വെറും ജല്‍പനകളാണെന്നും പ്രതികരിക്കുന്നില്ലെന്നുമാണ് വിമലിന്റെ നിലപാട് എടുത്തത്.