വധുവരന്മാരായി ബിഗ് ബോസ് താരങ്ങളായ അര്‍ജ്ജുനും ശ്രീതുവും വിവാഹിതരായി;  പ്രിയതമ എന്ന മ്യൂസിക് ആല്‍ബത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
വധുവരന്മാരായി ബിഗ് ബോസ് താരങ്ങളായ അര്‍ജ്ജുനും ശ്രീതുവും വിവാഹിതരായി;  പ്രിയതമ എന്ന മ്യൂസിക് ആല്‍ബത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധ നേടുമ്പോള്‍

ത്തവണത്തെ ബിഗ് ബോസ് ഷോ കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ട ജോഡികളായിരുന്നു അര്‍ജുനും ശ്രീതുവും. തുടക്കം മുതല്‍ അവസാന നിമിഷം വരെ ആരാധകരെ ബോറടിപ്പിക്കാതെ ഇരുവരും പ്രണയത്തിലാണോ അല്ലയോ എന്നറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഇരുവരും മുന്നോട്ടു നീങ്ങിയത്. ബിഗ് ബോസ് ഷോയില്‍ വച്ചുള്ള ഇരുവരുടെയും അടുപ്പം അത്രയും ചര്‍ച്ചയായിരുന്നു. ശ്രീജുന്‍ എന്ന ഹാഷ്ട ടാഗും ട്രെന്റിങ് ആയി. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രങ്ങളും വീഡിയോകളും കൊതിയോടെയാണ് പ്രേക്ഷകര്‍ കണ്ടത്. ഇപ്പോഴിതാ, ഇരുവരും വിവാഹത്തിലൂടെ ഒന്നാകണമെന്ന ആരാധകരുടെ ആഗ്രഹം അര്‍ജ്ജുനും ശ്രീതുവും തിരിച്ചറിഞ്ഞിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് അര്‍ജുന്റെയും ശ്രീതുവിന്റെയും വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ ഫോട്ടോകള്‍ പ്രചരിക്കുന്നത്. ശ്രീതുവിനെ റൊമാന്റിക് ആയി നോക്കുന്ന അര്‍ജുനെയും നാണിച്ച് ചിരിക്കുന്ന ശ്രീതുവിനെയും ചിത്രത്തില്‍ കാണാം. പിന്നില്‍ ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായ ശരണ്യ ആനന്ദും രതീഷും സിജോയും എല്ലാം വന്നതോടെ, ഇത് വിവാഹം തന്നെയാണെന്ന് ആരാധകരില്‍ ചിലര്‍ ഉറപ്പിച്ചു. എന്നാല്‍ അല്ല, അര്‍ജുനും ശ്രീതുവും ഒന്നിക്കുന്ന പ്രിയതമ എന്ന മ്യൂസിക് ആല്‍ബത്തിന്റെ ടൈറ്റില്‍ ടീസര്‍ ആണ്. സ്‌കൈകോഡ് മ്യൂസിക്കിന്റെ ബാനറില്‍ ശരണ്യ ആനന്ദ് നിര്‍മിയ്ക്കുന്ന ആദ്യത്തെ മ്യൂസിക് ആല്‍ബം എന്ന പ്രത്യേകതയും പ്രിയതമയ്ക്കുണ്ട്. വിനു വിജയ് സംവിധാനം ചെയ്യുന്ന മ്യൂസിക് ആല്‍ബത്തിന് വേണ്ടി വിനീത് ശ്രീനിവാസന്‍ പാടുന്നു. ആല്‍ബത്തിന്റെ ആദ്യ സോംഗ് ഷൂട്ടിങ് കഴിഞ്ഞ സന്തോഷം ശരണ്യ ആനന്ദ് നേരത്തെ പങ്കുവച്ചിരുന്നു.

ഒരു പാട്ട് എന്നതിനപ്പുറം ഇത് ഇത് പ്രണയവും പരസ്ബര ബന്ധവും ആഘോഷവും എന്താണെന്ന് പറയുന്ന മ്യൂസിക് ആല്‍ബമാണെന്ന ടാഗ് ലൈനോടുകൂടെയാണ് ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. എന്ത് തന്നെയാമെങ്കിലും ഇത് ശ്രീജുന്‍ ഫാന്‍സിന് ആഘോഷത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ബിഗ്ബോസ് ഹൗസില്‍ പെരുമാറ്റത്തിലൂടെ തങ്ങളുടെ ഇഷ്ടം എന്താണ് എന്ന് പറഞ്ഞുകൊണ്ടേയിരുന്നവരാണ് അര്‍ജുനും ശ്രീതുവും, ശരിക്കും തങ്ങള്‍ക്കിടയിലുള്ള ബന്ധം എന്താണ് എന്ന് എവിടെയും ഓപ്പണായി പറഞ്ഞിരുന്നില്ല.

ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷവും അര്‍ജുനും ശ്രീതുവും ഒരുമിച്ച് പല ആഡ് ഷൂട്ടുകളും നടത്തിയിരുന്നു. വെഡ്ഡിങ് ഫോട്ടോഗ്രാഫേഴ്‌സിന് വേണ്ടി നടത്തിയ, ക്രിസ്ത്യന്‍ വെഡ്ഡിങ് അറ്റയറിലുള്ള ഫോട്ടോഷൂട്ട് എല്ലാം ആരാധകരെ തൃപ്തിപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു. അതേസമയം, ഇരുവരും റിയല്‍ ലൈഫില്‍ ഒന്നിച്ചു കാണാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ അതിന് വേണ്ടി കാത്തിരിക്കുകയാണ്.

ബിഗ്‌ബോസ് ഹൗസില്‍ വച്ചായതുകൊണ്ടാണോ ഇരുവരും പ്രണയം തുറന്നു പറയാത്തത് എന്ന് സംശയിച്ച ആരാധകര്‍ക്ക് ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ഇരുവരും തങ്ങളുടെ റിലേഷനില്‍ വ്യക്ത വരുത്തുകയും ചെയ്തിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രണയമൊന്നും ഇല്ല, സുഹൃദ് ബന്ധം മാത്രമാണ് എന്നായിരുന്നു അര്‍ജുനും ശ്രീതുവും പറഞ്ഞത്. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ട ശ്രീജുന്‍ ജോഡികളെ ഇപ്പോഴും എപ്പോഴും ഇതുപോലെ  ഒരുമിച്ച് കാണാനാണ് പല പ്രേക്ഷകര്‍ക്കും ഇഷ്ടം.

 

arjun and sreetu married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES