Latest News

ഏറ്റവും അധികം പണം വെറുതേ ചിലവഴിച്ചത് എന്റെ മുന്‍ഭര്‍ത്താവിനു വിലയേറിയ പാരിതോഷികങ്ങള്‍ നല്കാന്‍; സാമന്ത വരുണ്‍ ധവാന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്

Malayalilife
 ഏറ്റവും അധികം പണം വെറുതേ ചിലവഴിച്ചത് എന്റെ മുന്‍ഭര്‍ത്താവിനു വിലയേറിയ പാരിതോഷികങ്ങള്‍ നല്കാന്‍; സാമന്ത വരുണ്‍ ധവാന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്

മുന്‍ഭര്‍ത്താവ് നാഗചൈതന്യക്ക് വിലയേറിയ സമ്മാനങ്ങള്‍ നല്‍കിയതായി നടി സാമന്ത. 'സിറ്റാഡല്‍: ഹണി ബണ്ണി' എന്ന സീരിസിന്റെ പ്രോമോഷന്‍ പരിപാടിയില്‍ സഹതാരം  വരുണ്‍ ധവാനുമായി നടത്തിയ സംഭാഷണത്തിലാണ് സാമന്ത നാഗചൈതന്യയുടെ പേരെടുത്ത് പറയാതെ ഇക്കാര്യം വ്യക്തമാക്കിയത്...

ഏറ്റവും കൂടുതല്‍ പണം വെറുതെ ചെലവഴിച്ചത് എന്തിനു വേണ്ടിയായിരുന്നു എന്ന വരുണിന്റെ ചോദ്യത്തിനായിരുന്നു സാമന്തയുടെ മറുപടി. 'എന്റെ മുന്‍ഭര്‍ത്താവിനു നല്‍കിയ വിലയേറിയ പാരിതോഷികങ്ങള്‍' എന്നാണ് സാമന്ത പറഞ്ഞത്. 

എന്തായിരുന്നു ആ സമ്മാനം, അതിന് എത്ര പണം മുടക്കി എന്നും വരുണ്‍ അദ്ഭുതത്തോടെ വീണ്ടും ചോദിച്ചു. എന്നാല്‍ ചിരിച്ചു കൊണ്ട്'കുറച്ചധികം' എന്ന മറുപടിയില്‍ സാമന്ത ആ സംഭാഷണം അവസാനിപ്പിച്ചു. സാമന്തയുടെയും വരുണിന്റെയും ഈ സംഭാഷണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയ്ക്കു താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. 

2017-ല്‍ വിവാഹ സമയത്ത് സാമന്ത വളരെ വിലകൂടിയ ഒരു ബൈക്ക് നാഗ ചൈതന്യയ്ക്കു സമ്മാനമായി നല്‍കിയെന്നാണ് വിഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തത്. ഗംഭീരമായ മറുപടി, അയാള്‍ അത് അര്‍ഹിക്കുന്നു എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്.

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്നത്. നാഗചൈതന്യയുമായുള്ള വേര്‍പിരിയലും, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂണ്‍ രോഗം തുടങ്ങിയ പലവിധ പ്രതിസന്ധികള്‍ താരം അഭിമുഖീകരിച്ചു. സിനിമാ രംഗത്ത് നിന്നും കുറച്ച് നാളായി വിട്ടു നിന്നിരുന്ന താരം തിരിച്ചെത്തിയിരുന്നു.

samantha ruth prabhu expensive gifts

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക