Latest News

50 വയസിന് ശേഷമാണ് കുഞ്ഞ് പിറന്നിരിക്കുന്നത്; ഞാന്‍ ജീവിതത്തില്‍ സങ്കല്‍പ്പിച്ചത് പോലുമല്ല; മകള്‍ പിറന്ന ശേഷം തനിക്ക് 25 വയസുകാരനെ പോലെ തോന്നുന്നു;ഒഴുക്കിനനുസരിച്ച് പോകുന്നു; പ്രഭുദേവ പങ്ക് വച്ചത്

Malayalilife
 50 വയസിന് ശേഷമാണ് കുഞ്ഞ് പിറന്നിരിക്കുന്നത്; ഞാന്‍ ജീവിതത്തില്‍ സങ്കല്‍പ്പിച്ചത് പോലുമല്ല; മകള്‍ പിറന്ന ശേഷം തനിക്ക് 25 വയസുകാരനെ പോലെ തോന്നുന്നു;ഒഴുക്കിനനുസരിച്ച് പോകുന്നു; പ്രഭുദേവ പങ്ക് വച്ചത്

തമിഴകത്ത്  വിസ്മയം സൃഷ്ടിക്കാറുള്ള താരമാണ് പ്രഭുദേവ.  ഡാന്‍സ് കൊറിയോഗ്രാഫ്, സിനിമാ സംവിധാനം, നിര്‍മാണം തുടങ്ങി പല മേഖലകളില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നൃത്തം പോലെ തന്നെ താരത്തിന്റെ വ്യക്തിജീവിതവും ഇടയ്ക്ക് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 

നയന്‍താരയുമായുണ്ടായ പ്രണയ ബന്ധത്തിനിടെയാണ് പ്രഭുദേവയുടെ ആദ്യ വിവാഹ ബന്ധം തകരുന്നത്. അന്ന് ഇത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡോക്യുമെന്ററിയില്‍ ഇതേക്കുറിച്ച് നയന്‍താര സംസാരിക്കുന്നുണ്ട്. പക്വതയില്ലാത്ത സമയത്തെടുത്ത തീരുമാനമായിരുന്നു അതെന്ന് നയന്‍താര തുറന്ന് പറഞ്ഞു.

ഇന്ന് ഹിമാനി സിംഗിനൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് പ്രഭുദേവ. കഴിഞ്ഞ വര്‍ഷം ഇരുവര്‍ക്കും ഒരു മകളും ജനിച്ചു. സിയ എന്നാണ് മകളുടെ പേര്. വെളിച്ചം, പ്രകാശം എന്നൊക്കെയാണ് അര്‍ത്ഥം. ആദ്യ വിവാഹ ബന്ധത്തില്‍ പ്രഭുദേവയ്ക്ക് രണ്ട് ആണ്‍മക്കളുണ്ട്. റംലത്ത് എന്നായിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പേര്. 2011 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. 

ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിച്ചിരിക്കുകയാണ് പ്രഭുദേവ. മകള്‍ പിറന്ന ശേഷം തന്റെ ജീവിതം ഏറെ മാറിയെന്ന് പ്രഭുദേവ പറയുന്നു.സിയ എന്നാണ് മകളുടെ പേര്. വെളിച്ചം, പ്രകാശം എന്നൊക്കെയാണ് അര്‍ത്ഥം. എനിക്കൊരു പെണ്‍കുഞ്ഞ് പിറന്നത് വിശ്വസിക്കാനാകുന്നില്ല. ദിവസവും ആലോചിക്കും. എന്റെ വീട്ടില്‍ എല്ലാം ആണ്‍കുട്ടികളാണ്. എന്റെ പ്രായം 51 ഉം. ആലോചിച്ച് നോക്കൂ, കല്യാണം കഴിഞ്ഞു. പിന്നീട് എല്ലാം പോയി. അതിന് ശേഷം നടന്നതെല്ലാം എല്ലാവര്‍ക്കും അറിയാം. പിന്നീട് വീണ്ടും വിവാഹം ചെയ്ത് അതിലൊരു കുഞ്ഞ് പിറന്നിരിക്കുന്നു. എനിക്കിത് വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്നും ഞാന്‍ ആലോചിക്കും. ഒഴുക്കിനനുസരിച്ച് പോകുന്നു. എന്തൊക്കെയോ നടക്കുന്നുണ്ട്. 

50 വയസിന് ശേഷമാണ് കുഞ്ഞ് പിറന്നിരിക്കുന്നത്. ഞാന്‍ ജീവിതത്തില്‍ സങ്കല്‍പ്പിച്ചത് പോലുമല്ല ഇത്. എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് ഇന്നും അത്ഭുതപ്പെടുന്നുണ്ട്. എനിക്ക് 65 വയസാകുമ്പോള്‍ അവള്‍ക്ക് 15 വയസേ ഉണ്ടാവൂ. മകള്‍ പിറന്ന ശേഷം എനിക്ക് 25 വയസുകാരനെ പോലെ തോന്നുന്നു. എന്റെ രണ്ട് ആണ്‍മക്കളുമായി വളരെ ക്ലോസ് ആണ് ഞാന്‍...'' പ്രഭുദേവ പറയുന്നു.

Read more topics: # പ്രഭുദേവ
prabhu deva opens up about his life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക