ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ബാഹുബലി. നേരത്തെ 'ബാഹുബലി' സീരിസ് നെറ്റ്ഫ്‌ളിക്‌സില്‍ വരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ 80 കോടിയോളം മുടക്കി ചിത്രീകരിച്ച 'ബാഹുബലി' സീരിസ് നെറ്റ്ഫ്ളിക്സ് ഉപേക്ഷിച്ചതായി അറിയിച്ചിരിക്കുകയാണ് നടന്‍ ബിജോയ് ആനന്ദ്.
2018ല്‍ ആരംഭിച്ച സീരിസ് രണ്ട് വര്‍ഷത്തോളം ചി ത്രീകരിച്ചുവെങ്കിലും പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്‌ലിക്‌സ് സീരീസ് ഉപേക്ഷിക്കുകയായിരുന്നു. സീരിസില്‍ ഒരു പ്രധാന കഥാപാത്രമായി ബിജോയ് വേഷമിട്ടിരുന്നു. ജീവിതത്തിലെ രണ്ട് വര്‍ഷം വെറുതെയായെന്നും ഈ പ്രോജക്ട് കാരണം പ്രഭാസിനൊപ്പമുള്ള 'സാഹോ' സിനിമ വരെ തനിക്കു നഷ്ടപ്പെട്ടുവെന്നും നടന്‍ പറയുന്നു.
80 കോടി ബജറ്റില്‍ ഒരുക്കിയ വലിയ സീരിസ് ആയാണ് ഇത് ഒരുക്കിയിരുന്നത്. എന്നാല്‍ നെറ്റ്ഫ്ളിക്സ് ഇതില്‍ തൃപ്തരായില്ല. നെറ്റ്ഫ്ളിക്സ് കരുതിയത് പോലെയല്ല സീരിസ് എത്തിയത്. നെറ്റ്ഫ്ലിക്സിന് അവരുടെതായ ചില രീതികള്‍ ഉണ്ടായിരുന്നു. ആ സമയത്ത് പ്രഭാസിന്റെ സാഹോ സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു.
ലണ്ടന്‍, ടര്‍ക്കി, പിന്നെ മറ്റൊരു രാജ്യത്ത് കൂടിയായിരുന്നു ഷൂട്ടിങ്. പ്രഭാസിനൊപ്പമുള്ള രംഗങ്ങള്‍ എനിക്കുണ്ടാകുമായിരുന്നു. എന്നാല്‍ ഇതില്‍ കരാര്‍ ഒപ്പിട്ടിരുന്നതിനാല്‍ സാഹോ നഷ്ടമായി. രണ്ട് വര്‍ഷത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് പരമ്പര വേണ്ടെന്നു വയ്ക്കാന്‍ നെറ്റ്ഫ്‌ലിക്‌സ് ടീം തീരുമാനിക്കുന്നത്.
ചിത്രീകരിച്ച ഭാഗങ്ങള്‍ ഇഷ്ടപ്പെടാത്തതാണ് കാരണം. രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു സീരിസിന്റെ കഥ. ശിവകാമി ദേവിയുടെ യൗവനകാലം അവതരിപ്പിച്ചത് മൃണാള്‍ താക്കൂറായിരുന്നു. പിന്നീട് അവരെ മാറ്റി വമീഖ ഗബ്ബിയെ പ്രധാനകഥാപാത്രമാക്കി. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്‍.
എന്നാല്‍ എഡിറ്റിങ് ഘട്ടത്തില്‍, പ്രതീക്ഷിച്ച നിലവാരമില്ലെന്നു വിലയിരുത്തി ദേവകട്ടയുടെ പരമ്പര ഉപേക്ഷിച്ച് പുതിയ ടീമിനെ പരീക്ഷിക്കാന്‍ നെറ്റ്ഫ്‌ലിക്‌സ് തീരുമാനിച്ചു. പരമ്പരയുടെ സംവിധാന ചുമതല വീണ്ടും കുനാലിന് കൈമാറി. 2021 ജൂലൈയില്‍ പുതിയ ടീം ജോലി ആരംഭിച്ചെങ്കിലും പദ്ധതി വീണ്ടും സ്തംഭിച്ചു.