Latest News

ദുബായ് മറീനയില്‍ ഒഴുകാനൊരുങ്ങി ആസിഫ് അലി; ആഡംബര നൗകയ്ക്ക് താരത്തിന്റെ പേര് നല്‍കി ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി

Malayalilife
ദുബായ് മറീനയില്‍ ഒഴുകാനൊരുങ്ങി ആസിഫ് അലി; ആഡംബര നൗകയ്ക്ക് താരത്തിന്റെ പേര് നല്‍കി ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി

ടന്‍ ആസിഫ് അലിക്ക് ആദരവും പിന്തുണയും അറിയിച്ച് ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3. അവരുടെ ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേരു നല്‍കിയാണ് നടനോടുള്ള ആദരവും പിന്തുണയും കമ്പനി അറിയിച്ചത്. സംഗീതസംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരസൂചകമാണ് ഈ പേരുമാറ്റല്‍

നൗകയില്‍ ആസിഫ് അലി എന്ന പേര് പതിപ്പിച്ചു. നൗകയുടെ രജിസ്‌ട്രേഷനിലും ആസിഫ് അലി എന്ന പേര് നല്‍കും. സംരംഭകര്‍ പത്തനംതിട്ട സ്വദേശികളായതിനാല്‍ ജില്ലയുടെ വാഹന രജിസ്‌ട്രേഷനിലെ 3 ഉള്‍പ്പെടുത്തിയാണ് കമ്പനിക്ക് ഡി 3 എന്ന പേര് നല്‍കിയിരിക്കുന്നത്.

പല നിലയില്‍ വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവര്‍ക്കും മാതൃകയാണെന്ന് ഡി3 ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. വര്‍ഗീയവിദ്വേഷം വരെ അഴിച്ചുവിടാന്‍ ചിലര്‍ ശ്രമിച്ചു.അത്തരം നീക്കങ്ങളെ ചിരിയോടെ നേരിട്ട ആസിഫ് അലി, നിര്‍ണായകഘട്ടങ്ങളില്‍ മനുഷ്യര്‍ എങ്ങനെയാണു പെരുമാറേണ്ടതെന്നു കാണിച്ചുതന്നുവെന്നും ഷെഫീഖ് പറഞ്ഞു. 


 

Read more topics: # ആസിഫ് അലി
cruise named asif ali in dubai

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES