ജയിലര്‍ എന്ന ചിത്രത്തിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തിയ സംവിധായകന്‍ നെല്‍സണ്‍, അടുത്ത ആഴ്ച മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. തുടക്കത്തില്‍ ചെന്നൈയിലും തുടര്‍ന്ന് ഗോവയിലും തമിഴ്നാട്ടിലെ തേനിയിലും ചിത്രീകരണം നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
14 ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യ ഷെഡ്യൂളിന് ശേഷം ചിത്രീകരണം കേരളത്തിലേക്ക് മാറും. ആദ്യ ഭാഗത്തില്‍ കാമിയോ റോളിലെത്തി പ്രേക്ഷകരുടെ കയ്യടി നേടിയ മോഹന്‍ലാലും ശിവരാജ്കുമാറും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ബോളിവുഡില്‍ നിന്നും ഒരു സൂപ്പര്‍താരം കൂടി സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കേരള, തേനി, ഗോവ തുടങ്ങിയവയാണ് സിനിമയുടെ മറ്റു ലൊക്കേഷനുകള്‍.
ജനുവരിയില്‍ ചിത്രത്തിന്റെ നിര്‍മ്മാണ സ്ഥാപനമായ സണ്‍ പിക്ചേഴ്സ്, നര്‍മ്മവും ആവേശവും ഇടകലര്‍ന്ന ആകര്‍ഷകമായ ടീസറിലൂടെ ജയിലര്‍ 2 ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ പ്രതീക്ഷ കൂടുതല്‍ ഉയര്‍ന്നു.നിര്‍മ്മാതാക്കള്‍ ജയിലര്‍ 2 പ്രഖ്യാപിച്ചത് ഒരു പ്രത്യേക ടീസറിലൂടെയാണ്,
രജനീകാന്തിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രവും തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ചിത്രങ്ങളിലൊന്നുമാണ് ജയിലര്‍. അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം. ജയിലറില്‍ വിനായകന്‍, രമ്യ കൃഷ്ണന്‍, വസന്ത്, സുനില്‍, തമന്ന, വി ടി വി ഗണേഷ് എന്നിവര്‍ക്കൊപ്പം മോഹന്‍ലാലും കന്നഡ നടന്‍ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു.
വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന വില്ലന്‍ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആര്‍ നിര്‍മല്‍ ആയിരുന്നു. ജയിലര്‍ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞാലുടന്‍ താരം ജയിലര്‍ 2 വില്‍ ജോയിന്‍ ചെയ്യും.