Latest News

രജനീകാന്ത് ചിത്രം 'ജയിലര്‍ 2' ന് വ്യാജ പതിപ്പുകള്‍ക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ സംരക്ഷണം; പൈറസിക്കെതിരെ കര്‍ശന നടപടിയുമായി മദ്രാസ് ഹൈക്കോടതി 

Malayalilife
 രജനീകാന്ത് ചിത്രം 'ജയിലര്‍ 2' ന് വ്യാജ പതിപ്പുകള്‍ക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ സംരക്ഷണം; പൈറസിക്കെതിരെ കര്‍ശന നടപടിയുമായി മദ്രാസ് ഹൈക്കോടതി 

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'ജയിലര്‍ 2' തിയേറ്ററുകളിലെത്തും മുന്‍പ് പൈറസിക്കെതിരെ കര്‍ശന നടപടിയുമായി മദ്രാസ് ഹൈക്കോടതി. ചിത്രം അനധികൃതമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും വെബ്‌സൈറ്റുകളിലും പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഒക്ടോബര്‍ 15-ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് ഈ സുപ്രധാന ഉത്തരവ്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2023-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 'ജയിലറി'ന്റെ രണ്ടാം ഭാഗമാണ്. 

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ ടിവി നെറ്റ്വര്‍ക്ക് ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി.ബി ബാലാജിയുടെ ഉത്തരവ്. തിയേറ്റര്‍ റിലീസിനു തൊട്ടുപിന്നാലെ മിനിറ്റുകള്‍ക്കകം ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചത്. ടെലികോം കമ്പനികള്‍, കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് ഉത്തരവ് വേഗത്തില്‍ ലഭ്യമാക്കാന്‍ കോടതി റജിസ്ട്രട്രിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ടൈഗര്‍' മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനീകാന്ത് വീണ്ടും ചിത്രത്തിലെത്തുന്നത്. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതി, എസ്.ജെ സൂര്യ, മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, രമ്യ കൃഷ്ണന്‍, വിദ്യാ ബാലന്‍, മിഥുന്‍ ചക്രവര്‍ത്തി, സുരാജ് വെഞ്ഞാറമൂട്, യോഗി ബാബു, ഹൃതിക് റോഷന്‍ തുടങ്ങിയ പ്രമുഖരാണ് അണിനിരക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒക്ടോബര്‍ 15-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

Read more topics: # ജയിലര്‍ 2
Madras HC issues injunction to protect Rajinikanth Jailer 2

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES