സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും കുടുംബം മകള്‍ സൗന്ദര്യുടെ വിവാഹത്തിനോടനുബന്ധിച്ച് തിരുപ്പതിയില്‍ ക്ഷേത്ര ദര്‍ശനം നടത്തി. തിങ്കളാഴ്ച നടന്ന പ്രത്യേക പൂജയിലാണ് കുടുംബ് പങ്ക് ചേര്‍ന്നത്. എന്നാല്‍ നാളെ തീയേറ്ററുകളിലെത്തുന്ന രജനീകാന്ത് ചിത്രം പേട്ടയുടെ റിലീസിന് മുന്നോടിയായി ക്ഷേത്രത്തില്‍ ദര്ശനത്തിനെത്തിയതാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ക്ഷേത്രത്തില്‍ നടന്ന പൂജയില്‍ പങ്കെടുത്ത കുടുംബാംഗങ്ങള്‍ സൗന്ദര്യയുടെ വിവാഹ ക്ഷണക്കത്ത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെന്നിന്ത്യന്‍ യുവനടന് വിശാഖന് വനങ്കമുടിയാണ് സൗന്ദര്യയുടെ വരന്. സൗന്ദര്യയുടെയും വിശാഖന്റെയും രണ്ടാം വിവാഹമാണിത്.
ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സുകാരനായ വനങ്കമുടിയുടെ മകനാണ് വിശാഖന്. 'വഞ്ചകര്‍ ഉലകം' എന്ന ചിത്രത്തിലൂടെ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖന്. വ്യവസായിയായ അശ്വിന് രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അശ്വിനുമായുള്ള ബന്ധത്തില്‍ സൗന്ദര്യയ്ക്ക് അഞ്ച് വയസ്സുകാരനായ മകനുണ്ട്.
നടന് രജനികാന്തും കുടുംബവും തിരുപ്പതിയില്‍ . രജനിയുടെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന്റെ വിവാഹത്തിനു മുന്നോടിയായാണ് തിരുപ്പതി ക്ഷേത്ര ദര്‍ശനം. തിങ്കളാഴ്ച രാവിലെ നടന്ന പ്രത്യേക പൂജയില്‍ പങ്കെടുത്ത കുടുംബാംഗങ്ങള്‍ സൗന്ദര്യയുടെ വിവാഹ ക്ഷണക്കത്ത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു പ്രാര്‍ഥിച്ചു.
സംവിധായികയുമായ സൗന്ദര്യ രജനികാന്തിന്റെ അരങ്ങേറ്റ ചിത്രം രജനികാന്ത് നായകനായെത്തിയ കൊച്ചടയാനാണ. സാങ്കേതിക വിദ്യയുടെ ധാരാളിത്തവും മികവില്ലായ്മയും മൂലം ചിത്രം വന്‍ പരാജയമായി. പിന്നീട് ധനുഷിനെ നായകനാക്കി 'വേലയില്ലാ പട്ടധാരി 2' എന്ന ചിത്രം സൗന്ദര്യ സംവിധാനം ചെയ്തു. 'വേലയില്ലാ പട്ടധാരി 2' ഏറെ ശ്രദ്ധിക്കപ്പെടുകയും ഗംഭീര വിജയമായി മാറുകയും ചെയ്തു.