സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനൊപ്പം നായികയായി കീര്‍ത്തി സുരേഷ്...!

Malayalilife
topbanner
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനൊപ്പം നായികയായി കീര്‍ത്തി സുരേഷ്...!

മലയാളസിനിമയില്‍ വേണ്ട രീതിയില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും തമിഴിലും തെലുങ്കിലും മികച്ച അഭിനയം കാഴ്ചവെച്ച് നടിയാണ് കീര്‍ത്തി സുരേഷ്. ദുല്‍ഖറിനൊപ്പം  അഭിനയിച്ച മഹാനടിയാണ് സിനിമ കരിയറില്‍ കീര്‍ത്തി സുരേഷിന് ലഭിച്ച ഹിറ്റ് മേക്കര്‍. പ്രേക്ഷകരുടെ മനസ്സില്‍ അഴ്ന്നിറങ്ങിയ മഹാനടിയിലൂടെ നല്ലൊരു മുന്നേറ്റമാണ് നടിക്ക് ഉണ്ടായത്.

അതിന് ശേഷം സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ നായികയായാണ് കീര്‍ത്തി സുരേഷ് എത്തുന്നതാണ് പുതിയ റിപ്പോര്‍ട്ട്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന്റെ തിരക്കഥ കീര്‍ത്തിയ്ക്ക് വളരെ അധികം ഇഷ്ടപ്പെട്ടുവെന്നും കേട്ട ഉടനെ രണ്ടാമതൊന്ന് ആലോചിക്കാതെ സിനിമ കരാറ് ചെയ്തു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 

എന്നാല്‍ അതിനുമപ്പുറം 68 കാരനൊപ്പം നായികയായി 26 വയസ്സുള്ള കീര്‍്തതി സുരേഷ് എത്തുന്നതാണ് ആരാധതകരില്‍ കൗതുകമുണര്‍ത്തിയത്. 
ഓദ്യോഗികമായി ഈ വിവരങ്ങള്‍ക്ക് ഇത് വരെ അറിയിപ്പുണ്ടായിട്ടില്ല. എന്നിരുന്നാലും തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന കീര്‍ത്തിക്ക് ലഭിച്ച മികച്ച ഒരു ചിത്രമായിരുക്കും ഇതെന്ന് പ്രതീക്ഷിക്കാം.


 

Read more topics: # rajinikanth,# keerthi suresh,# new movie
rajinikanth,keerthi suresh,new movie

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES