Latest News

നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ സിനിമകള്‍ക്ക് ശേഷം വീണ്ടുമൊരു ദാസനും വിജയനുമോ !

Malayalilife
 നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ സിനിമകള്‍ക്ക് ശേഷം വീണ്ടുമൊരു ദാസനും വിജയനുമോ  !


ദാസനെയും വിജയനെയും പുത്തന്‍ തലമുറയ്ക്ക് വേണ്ടി വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് കഥാകൃത്ത് രാജേഷ് വാരിക്കോളി.അതിനു താല്പര്യം ഉള്ള ആളുകളുടെ അരികില്‍ എത്താന്‍ ഒരു പക്ഷെ എന്റെ പരിചയങ്ങളേക്കാള്‍ ഈ സോഷ്യല്‍ മീഡിയ അതിനൊരു വഴികാട്ടിയാകാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് തന്നെയാണ് ഞാന്‍ ഇതിവിടെ പോസ്റ്റ് ചെയ്യുന്നതും .
തയ്യാറാക്കി വച്ച കഥ വിവരിച്ചു ഉള്ള ചാന്‍സ് ഉം നഷ്ടപ്പെടുത്തുന്നില്ല എങ്കിലും ഇത്തിരി നിങ്ങള്‍ക്കായി സൂചിപ്പിക്കാം

ഒരു സുപ്രധാന കേസ് അന്വേഷണത്തിന്റെ ഭാഗമായി ബ്രിട്ടന്‍ 14 ലോക രാജ്യങ്ങളിലെ  സി ഐഡിമാരെ ബ്രിട്ടനിലേക്ക് ക്ഷണിക്കുന്നു . മുന്‍കാല ചരിത്രം വച്ച് ഇന്ത്യയില്‍ നിന്നും ദാസനും വിജയനുമാണ് ക്ഷണം ലഭിച്ചത്.ഇപ്പോള്‍ ഇന്ത്യയിലെ കേസ് കളുടെ തിരക്കും പ്രായവും ഒക്കെ കാരണം അവര്‍ക്കു ആ കേസ് ഏറ്റെടുക്കാന്‍ കഴിയാതെ വരുന്നു .പകരമായി അവര്‍ ഒരു മറുപടി കൊടുക്കുന്നു ഞങ്ങളുടെ മക്കളും ഞങ്ങളുടെ പാതയില്‍ തന്നെ ഉണ്ട് അവരെ ഞങ്ങള്‍ അയക്കാന്‍ തയ്യാറാണ് .കഥാപാത്രങ്ങളായി  വിനീത് ശ്രീനിവാസനെയും   പ്രണവ് മോഹന്‍ലാലിനെയും പരിഗണിക്കാം   ഇനിയും പറഞ്ഞു ഒരു സിനിമ മുഴുവനാക്കുന്നില്ലെന്നും രാജേഷ് പറഞ്ഞു .


 

Read more topics: # rajesh varikoli,# news
rajesh varikoli news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES