ദക്ഷിണ കൊറിയയിലെ സോള്‍ നഗരത്തില്‍ ജീവിക്കുന്ന മൂന്ന് കുടുംബങ്ങളിലൂടെ വര്‍ഗ്ഗവിവേചനത്തിന്റെയും സാമൂഹിക-സാമ്പത്തിക അസമത്വത്തിന്റെയും രാഷ്ട്രീയം പറയുന്ന സിനിമയാണ് ബോങ് ജൂണ്‍-ഹോ സംവിധാനം ചെയ്ത് 2019 -ല്‍ പുറത്തിറങ്ങിയ പാരസൈറ്റ് .
എന്നാല്‍ ഇപ്പോള്‍ ചിത്രം വിജയ് നായകനായി എത്തിയ മിന്‍സാര കണ്ണ എന്ന ചിത്രത്തിന്റെ കോപ്പിയാണെന്ന അവകാശവാദവുമായി നിര്‍മ്മാതാവ് പിഎല്‍ തേനപ്പന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ നേടുന്ന ആദ്യം കൊറിയന്‍ സിനിമയാണ് പാരസൈറ്റ്. 92-ാമത് അക്കാദമിയില്‍ നാല് അവാര്‍ഡുകള്‍ ആണ് ചിത്രം നേടിയത്. മികച്ച സിനിമ, സംവിധായകന്‍, തിരക്കഥ, വിദേശ ഭാഷ ചിത്രം എന്നിങ്ങനെ നാല് പുരസ്‌കാരങ്ങളാണ് പാരസൈറ്റ് നേടിയത്. എഴുത്തുകാരനും സംവിധായകനും നിര്‍മ്മാതാവുമായ ബോംഗ് ജൂണ്‍ ഹോ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മൂന്ന് വിഭാഗങ്ങളിലും അവാര്‍ഡ് നേടി. എന്നാല്‍ ഇപ്പോള്‍ ചിത്രം വിജയ് നായകനായി എത്തിയ മിന്‍സാര കണ്ണ എന്ന ചിത്രത്തിന്റെ കോപ്പിയാണെന്ന അവകാശവാദവുമായി നിര്‍മ്മാതാവ് പിഎല്‍ തേനപ്പന്‍ രംഗത്ത് എത്തി. ചിത്രത്തിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കെ എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1999ല്‍ ഇറങ്ങിയ ചിത്രത്തില്‍ വിജയ്, മോണിക്ക കാസ്റ്റലിനോ, രംഭ. ഖുശ്ബു എന്നീ താരങ്ങളാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. ചിത്രത്തിന്റെ ആശയമാണ് പാരാസൈറ്റിന്റെ കഥയെന്ന് തേനപ്പന്‍ പറഞ്ഞു. രചനാമോഷണത്തിന് പാരസൈറ്റിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസും, നഷ്ടപരിഹാരവും ആവശ്യപ്പെടുമെന്ന് തേനപ്പന്‍ പറഞ്ഞു.