കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ ഭാര്യയ്ക്കൊപ്പം നില്‍ക്കാതെ വിവാഹം നടത്തിക്കൊടുക്കാന്‍ പോയി! ബിഗ്ബോസ് ഹൗസില്‍ എല്ലാവരുടെയും അനിഷ്ടം ഏറ്റുവാങ്ങി രജിത്ത്

Malayalilife
topbanner
കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ ഭാര്യയ്ക്കൊപ്പം നില്‍ക്കാതെ വിവാഹം നടത്തിക്കൊടുക്കാന്‍ പോയി! ബിഗ്ബോസ് ഹൗസില്‍ എല്ലാവരുടെയും അനിഷ്ടം ഏറ്റുവാങ്ങി രജിത്ത്

ഫോണും ഇന്റര്‍നെറ്റും ഒന്നും ഉപയോഗിക്കന്‍ കഴിയാത്തത് കൊണ്ടു തന്നെ അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചും അനുഭവങ്ങള്‍ പങ്കുവച്ചുമാണ്  ബിഗ്ബോസ് അംഗങ്ങള്‍ സമയം കളയുന്നത്. വീട്ടുജോലികള്‍ അന്യോന്യം പങ്കിട്ടും പരാതികളും തര്‍ക്കങ്ങളും സ്നേഹവും ഒക്കെയായി മുന്നോട്ടു പോവുകയാണ് ഇവര്‍.ബിഗ്ബോസില്‍ എത്തുന്നതിന് മുന്‍പ് തന്നെ വിവാദങ്ങളാണ് നിറഞ്ഞ് നിന്ന ആളാണ് പ്രൊഫ രജിത് കുമാര്‍. കഴിഞ്ഞ ദിവസം തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെക്കുറിച്ചും രജിത്ത് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍  കഥ കേട്ട് കഴിഞ്ഞ ബിഗ്ബോസ് അംഗങ്ങള്‍ രജിത്തിനെ വിമര്‍ശികുകയും കുറ്റപ്പെടുത്തുകയുമാണ് ചെയ്തത്. അബോര്‍ഷനായി ബ്ലീഡിങ്ങ് ഉണ്ടായ ഭാര്യയെ തനിച്ചാക്കി വിവാഹം നടത്തിക്കൊടുക്കാന്‍ പോയതിനെക്കുറിച്ച് വളരെ അഭിമാനത്തോടെ രജിത്ത് പറഞ്ഞപ്പോള്‍ എല്ലാവരും അത് നീചമായ പ്രവൃത്തി ആണെന്നാണ് പ്രതികരിച്ചത്. ബിഗ്ബോസ് ഹൗസില്‍ എല്ലാവര്‍ക്കും രജിത്തിനോട് അനിഷ്ടംമാണ്. ഫുക്രുവും സുജോയുമാണ് ഹൗസില്‍ രജിത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ മനസ്സ് കാണിക്കുന്നവര്‍. എന്നാല്‍ കഴിഞ്ഞ ദിവസം സുജോയും രജിത്തിനോട് തന്റെ ദേഷ്യം  പ്രകടമാക്കുകയായിരുന്നു. ബിഗ്ബോസ് വീട്ടിലെ ശ്രീനിഷ് എന്നാണ് ആരാധകര്‍ സുജോയെ വിശേഷിപ്പിക്കുന്നത്. ആരോടും അധികം മിണ്ടാത്ത ടൈപ്പാണ് സുജോ. ഇപ്പോഴാണ് താരം ഹൗസില്‍ കുറച്ച് ആക്ടീവായി തുടങ്ങിയത്.

 ബിഗ് ബോസ് ഹൗസിനുള്ളില്‍ ഇരുവരുടേയും സംസാരത്തിനിടെ തര്‍ക്കം ഉടലെടുക്കുകയായിരുന്നു.സുജോയോട് ഒരു സാങ്കല്‍പിക ചോദ്യം ചോദിക്കുകയായിരുന്നു രജിത്. അത് ഇങ്ങനെയായിരുന്നു. നിങ്ങളുടെ വിവാഹം കഴിഞ്ഞെന്ന് സങ്കല്‍പിക്കുക. ഭാര്യയുടെ അടുത്ത ബന്ധുവിന്റെ കല്യാണമുള്ള ദിവസം തന്നെയാണ് നിങ്ങള്‍ക്ക് പാരീസിലെ ലോകപ്രശസ്തമായ ഫാഷന്‍ വീക്കില്‍ പങ്കെടുക്കേണ്ടതും. കല്യാണത്തിന് പോകണമെന്നാണ് ഭാര്യയ്ക്ക്. നിങ്ങള്‍ ഏത് തെരഞ്ഞെടുക്കുമെന്നായിരുന്നു സുജോയോടുള്ള രജിത്തിന്റെ ചോദ്യം. ഭാര്യയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു സുജോയുടെ ആദ്യ മറുപടി. അത് ആരും പറയുന്ന മറുപടിയാണെന്നും സ്വന്തമായി ചിന്തിക്കാതിരിക്കാന്‍ നിങ്ങള്‍ മന്ദബുദ്ധിയൊന്നുമല്ലല്ലോ എന്നായിരുന്നു രജിത്തിന്റെ മറുചോദ്യം. ഇതില്‍ പ്രകോപിതനായ സുജോ എതിര്‍പ്പ് ഉയര്‍ത്തുകയായിരുന്നു. മന്ദബുദ്ധിയെന്ന് വിളിക്കരുതെന്നും ക്ഷമ പരീക്ഷിക്കരുതെന്നും സുജോ പറഞ്ഞതോടെ രജിത് കുമാര്‍ പിന്‍വാങ്ങുകയായിരുന്നു.

രജിത്ത് കുമാര്‍ തന്റെ  വിവാഹത്തെക്കുറിച്ചും പിന്നാലെ നടന്ന സംഭവത്തെക്കുറിച്ചുമൊക്കെ പറഞ്ഞതിനോട് ബിഗ്ബോസ് അംഗങ്ങള്‍ പ്രതികരിച്ചതിനെ മുന്‍നിര്‍ത്തിയായിരുന്നു രജിത്തിന്റെ ചോദ്യം. തന്റെ ഭാര്യ വീട്ടുകാര്‍ക്ക് ചെയ്ത ഒരു സഹായത്തെക്കുറിച്ചും പിന്നാലെ തനിക്ക് തന്റെ കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ചും രജിത്ത് പറഞ്ഞു. കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ ഭാര്യയ്ക്കൊപ്പം നില്‍ക്കാതെ വിവാഹം നടത്തിക്കൊടുക്കാന്‍ പോയതിനെക്കുറിച്ചാണ് രജിത്ത് പറഞ്ഞത്. എന്നാല്‍ പറഞ്ഞ് കഴിയും വരെ നിശബ്ദരായി കേട്ട് കൊണ്ടിരുന്ന അംഗങ്ങള്‍ രജിത്ത് പറഞ്ഞ് നിര്‍ത്തിയതിന് പിന്നാലെ വിമര്‍ശിക്കുകയായിരുന്നു


 

Read more topics: # bigbosse rajithkumar ,# news
bigbosse rajithkumar news

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES