ടെലിവിഷന്‍ പരമ്പരയികളിലൂടെ മലയാള സിനിമിയിലെത്തി പ്രേക്ഷകപ്രീതി നേടിയ നടിയാണ് രചന നാരായണന്‍കുട്ടി. അഷ്ടമിരോഹിണി ആശംസ നേര്‍ന്നുകൊണ്ട് രചന സോഷ്യല്‍ മീഡിയയില്‍ പുങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
'രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്. മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്. അഷ്ടമിരോഹിണി ദിനാശംസകള്‍,' എന്ന കുറിപ്പിനെപ്പം ശ്രീകൃഷ്ണന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ മലയാളം സിനിമയിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ ആരോപണ വിധേയനായിരിക്കുന്ന സാഹചര്യത്തിലാണ് രചന പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ആശംസാ കുറിപ്പും നിലവിലെ സംഭവ വികാസങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ? എന്നാണ് പോസ്റ്റില്‍ ആരാധകര്‍ കമന്റു ചെയ്യുന്നത്.
'ആര്‍ക്കോ കൊണ്ട പോലെ, സന്ദര്‍ഭത്തിനും സാഹചര്യത്തിനും ചേര്‍ന്നൊരു ക്യാപ്ഷന്‍, ആരെയോ കുത്തി നോവിക്കുന്നുണ്ടല്ലോ,' തുടങ്ങിയ കമന്റുകളാണ് പേസ്റ്റിന് ലഭിക്കുന്നത്.
അതേ സമയം, ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഉണ്ടായ വിവാദങ്ങള്‍ക്ക് ഒടുവില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്ന് സംവിധായകന് രഞ്ജിത്തും, അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന് സിദ്ദിഖും രാജിവച്ചിട്ടുണ്ട്. ഗുരുതര ആരോപണങ്ങളെ തുടര്‍ന്നാണ് ഇരുവരും ഞായറാഴ്ച രാവിലെ രാജിവച്ചത്.