സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ പങ്കുവെക്കാറുള്ള നടിയാണ് രചന നാരായണന്‍കുട്ടി. തന്റെ വിശേഷങ്ങളും കരിയറിനെ കുറിച്ചും നൃത്തത്തെക്കുറിച്ചു മൊക്കെ നടി പങ്കുവെക്കാറുണ്ട്. അഭിനേത്രി എന്നതിനപ്പുറം നര്‍ത്തകി എന്ന നിലയിലാണ് ഇപ്പോള്‍ കൂടുതലും രചന സജീവമായ നടി പങ്കുവച്ച പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
ഒരാളുടെ തോള്‍ ചാരിയിരിക്കുന്ന ചിത്രമാണ് രചന പങ്കുവച്ചിരിയ്ക്കുന്നത്. ജീവിതം എന്നാണ് ക്യാപ്ഷന്‍. വെള്ള നിറത്തിലുള്ള ഹാര്‍ട്ടിന്റെ ഇമോജിയും പങ്കുവച്ചിട്ടുണ്ട്. പ്രണയം, ജീവിതം എന്ന ഹാഷ് ടാഗോടു കൂടെ പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. കൂടെ ഉള്ളതാരാണ് എന്ന ചോദ്യമാണ് കൂടുതലും
തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മുന്‍പ് പലപ്പോഴും രചന നാരായണന്‍ കുട്ടി തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. സിനിമയിലേക്കും അഭിനയത്തിലേക്കും സജീവമാകുന്നതിനും ഏറെ മുന്‍പാണ് രചന വിവാഹിതയാകുന്നത്. 2011 ലായിരുന്നു ആലപ്പുഴ സ്വദേശിയായ അരുണുമായിട്ടുള്ള രചനയുടെ വിവാഹം. 19 ദിവസങ്ങള്‍ കൊണ്ട് നടി ഭര്‍ത്താവുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചു. ഭാര്യയും ഭര്‍ത്താവുമായി വെറും 19 ദിവസം മാത്രമേ ഞങ്ങള്‍ ജീവിച്ചിട്ടുള്ളു എന്ന് മുന്‍പൊരു അഭിമുഖത്തില്‍ രചന തന്നെ വെളിപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം തന്നെ നടി വിവാഹമോചനവും നേടി.
ചെറിയ പ്രായം മുതല്‍ നൃത്തം ചെയ്തിരുന്ന രചന 2001 ലാണ് സിനിമയിലേക്ക് എത്തുന്നത്. വളരെ ചെറിയ കഥാപാത്രങ്ങളിലൂടെ അഭിനയിച്ചു തുടങ്ങിയ നടി ഇടയ്ക്ക് റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിരുന്നു. മഴവില്‍ മനോരമയില്‍ സംരക്ഷണം ചെയ്യുന്ന മറിമായം എന്ന കോമഡി പരിപാടിയിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്.
ജയറാമിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിച്ചാണ് രചന ആദ്യമായി നായികയാവുന്നത്. ലക്കി സ്റ്റാര്‍ എന്ന സിനിമയിലൂടെയായിരുന്നിത്. എന്നാല്‍ പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ നടി അവതരിപ്പിച്ചു. നടി എന്നതിലുപരി അവതാരകയും നര്‍ത്തകിയുമായ രചന നൃത്താധ്യാപിക കൂടിയാണ്. നിരവധി കുട്ടികളെയാണ് നടി നൃത്തം പഠിപ്പിക്കുന്നത്. ഇതിനിടെ വിവാഹമായോ എന്ന ചോദ്യവുമായി എത്തുകയാണ് ആരാധകര്‍.