Latest News

സെലിബ്രിറ്റി നര്‍ത്തകരെ പല നര്‍ത്തകര്‍ക്കും പരമ പുച്ഛം;പക്ഷെ മാര്‍ക്കറ്റിങ്ങിന് അവരെ തന്നെ വേണം'; നാളെ തിരിഞ്ഞു നിന്നും, മുന്നില്‍ നിന്നും എന്നെ കുറ്റം പറയും; ചര്‍ച്ചയായി രചന നാരായണന്‍കുട്ടിയുടെ സോഷ്യല്‍ മീഡിയ കുറിപ്പ് 

Malayalilife
 സെലിബ്രിറ്റി നര്‍ത്തകരെ പല നര്‍ത്തകര്‍ക്കും പരമ പുച്ഛം;പക്ഷെ മാര്‍ക്കറ്റിങ്ങിന് അവരെ തന്നെ വേണം'; നാളെ തിരിഞ്ഞു നിന്നും, മുന്നില്‍ നിന്നും എന്നെ കുറ്റം പറയും; ചര്‍ച്ചയായി രചന നാരായണന്‍കുട്ടിയുടെ സോഷ്യല്‍ മീഡിയ കുറിപ്പ് 

സെലിബ്രിറ്റി നര്‍ത്തകരെ പരിഹസിക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി. പലര്‍ക്കും സെലിബ്രിറ്റി നര്‍ത്തകരോട് പുച്ഛമാണെങ്കിലും സ്വന്തം നൃത്തവിദ്യാലയങ്ങളുടെ മാര്‍ക്കറ്റിങ്ങിനായി ഇവരെത്തന്നെ അതിഥികളായി വിളിക്കുന്ന വൈരുദ്ധ്യത്തെയാണ് രചന തന്റെ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ ചോദ്യം ചെയ്യുന്നത്. സെലിബ്രിറ്റി നര്‍ത്തകര്‍ക്ക് ലഭിക്കുന്ന കൂടുതല്‍ അവസരങ്ങളിലും ഉയര്‍ന്ന പ്രതിഫലത്തിലുമാണ് പലര്‍ക്കും അസ്വസ്ഥതയെന്ന് രചന കുറിച്ചു. 

കുറിപ്പിന്റെ പൂര്‍ണ രൂപം: സെലിബ്രിറ്റി ഡാന്‍സേഴ്സി'നെ അങ്ങനെ ഒരു വിളിപ്പേരില്ലാത്ത ''പല'' ഡാന്‍സേഴ്സിനും പൊതുവേ പരമ പുച്ഛം ആണ്. അവര്‍ക്കു കിട്ടുന്ന കൂടുതല്‍ അവസരങ്ങളും കൂടുതല്‍ പ്രതിഫലവും ആണ് എല്ലാരുടേയും വിഷയം. എന്നാല്‍ ഈ ''പലര്‍ക്കും'' അവരുടെ നൃത്ത വിദ്യാലയത്തിന്റെ വാര്‍ഷിക ആഘോഷത്തിനു അതിഥി ആയും, പെര്‍ഫോമര്‍ ആയും ഈ ''കഴുവേറികള്‍/കഴിവേറികള്‍'' തന്നെ വേണം.. മാര്‍ക്കറ്റിങ് ആണ് ഉദ്ദേശം. എന്നാല്‍ ഏറ്റവും ചുരുങ്ങിയ ചിലവില്‍. 

കുറിപ്പ് തികച്ചും വ്യക്തിപരം . ചെറുപ്പം മുതലേ എന്നെ അറിയുന്നവര്‍ക്ക് ഞാന്‍ ഒരു സെലിബ്രിറ്റി ഡാന്‍സര്‍ അല്ല. എന്നാല്‍ ഈ കഴുവേറി/കഴിവേറി, മറിമായം എന്ന സീരീസിലും 30 ഓളം ചലച്ചിത്രങ്ങളിലും അഭിനയിച്ചപ്പോള്‍ ''തന്റേതല്ലാത്ത കാരണങ്ങളാല്‍'' അങ്ങനെ ഒക്കെ ആയിപോയി. ആ സ്റ്റാറ്റസ് മുതലാക്കി, മാര്‍ക്കറ്റിങ് വിജയം ആയതിനു ശേഷം, മാറി നിന്നു പരസ്യമായും രഹസ്യമായും സെലിബ്രിറ്റി ഡാന്‍സേഴ്സിനെ കുറ്റപ്പെടുത്താന്‍ വ്യഗ്രത കൂട്ടുന്ന, ആ വിളിപ്പേര് ഇല്ലാത്ത ''പലര്‍ക്കും'' മൂക്കത്തു വിരല്‍ വച്ച്, എന്റെ ഉള്ളു നിറഞ്ഞ പുഞ്ചിരി. 

എന്‍ബി: സെലിബ്രിറ്റി ആയും അല്ലാതേയും എന്നെ അതിഥി ആയും പെര്‍ഫോമര്‍ ആയും ''സ്നേഹത്തോടെ''(പ്രതിഫലം തന്നും ഒപ്പം തരാതേയും) ആര് ക്ഷണിച്ചാലും ഒഴിവുണ്ടെങ്കില്‍ ഞാന്‍ ഇനിയും പോകും. നാളെ തിരിഞ്ഞു നിന്നും, മുന്നില്‍ നിന്നും എന്നെ കുറ്റം പറയും എന്ന കഴിവേറിയ ബോധത്തോടെ തന്നെ.

rachana narayanankutty about celebrity dancers

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES