Latest News

എന്തോ കിളി പോയിട്ടുണ്ട് എന്ന് ചിലര്‍ പറയാറുണ്ട്; അങ്ങനെ ചെയ്താല്‍ ഫ്രീയായി ഇടപെടും; പക്ഷെ മറ്റൊരു സാഹചര്യം വന്നാല്‍; തന്റെ ജീവിതത്തെ കുറിച്ച് ഹന്ന റെജി കോശി 

Malayalilife
 എന്തോ കിളി പോയിട്ടുണ്ട് എന്ന് ചിലര്‍ പറയാറുണ്ട്; അങ്ങനെ ചെയ്താല്‍ ഫ്രീയായി ഇടപെടും; പക്ഷെ മറ്റൊരു സാഹചര്യം വന്നാല്‍; തന്റെ ജീവിതത്തെ കുറിച്ച് ഹന്ന റെജി കോശി 

പൃഥ്വിരാജ് ചിത്രം 'ഡാര്‍വിന്റെ പരിണാമത്തിലൂടെ' മലയാള സിനിമയിലെത്തി, പിന്നീട് 'കൂമന്‍', 'മിറാഷ്', 'ഫേയ്‌സസ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ഹന്ന റെജി കോശി സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. തുടക്കകാലത്ത് എല്ലാവരോടും തുറന്നു സംസാരിക്കുന്ന സ്വഭാവമായിരുന്നെന്നും എന്നാല്‍ ആത്മാര്‍ത്ഥതയോടെ പങ്കുവെച്ച രഹസ്യങ്ങള്‍ പലരും തനിക്കെതിരെ തന്നെ ആയുധമാക്കിയപ്പോഴാണ് സ്വഭാവത്തില്‍ മാറ്റം വരുത്തിയതെന്നും ഹന്ന വെളിപ്പെടുത്തി. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചില്‍. 

 ആദ്യമൊക്കെ കാണുന്നവരോടെല്ലാം നന്നായി സംസാരിക്കുമായിരുന്നെന്നും അങ്ങനെ ഒട്ടനവധി പണികള്‍ കിട്ടിയിട്ടുണ്ടെന്നും ഹന്ന പറയുന്നു. തന്റെ വീക്ക്നെസ്സും പേഴ്‌സണല്‍ സീക്രട്ടുകളുമൊക്കെ മനസ്സിലാക്കി, അത് തനിക്കെതിരെ തന്നെ ചിലര്‍ പ്രയോഗിക്കാന്‍ തുടങ്ങിയപ്പോഴാണ് എല്ലാവരോടും ഒരുപോലെ ഇടപെടുന്നത് നിര്‍ത്തിയത്. മനസ്സില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയരുതെന്നും ലക്ഷ്യങ്ങള്‍ എത്തിപ്പിടിച്ചതിന് ശേഷം മാത്രം സംസാരിക്കൂ എന്നും പലരും ഉപദേശിച്ചിരുന്നതായും ഹന്ന ഓര്‍ക്കുന്നു. 

'എന്റെ പേഴ്സണല്‍ കാര്യങ്ങളും ഇമോഷന്‍സുമൊക്കെ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരാളോട് ഞാന്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം അതൊക്കെ കുറേ പേരോട് പറഞ്ഞുനടക്കുന്നതായി ഞാന്‍ അറിഞ്ഞു. എന്റെ സുഹൃത്തുക്കളായ എട്ടോളം പേരോടാണ് അയാള്‍ അത് പറഞ്ഞത്. അവരാണ് എന്നോട് ഈ വിവരം വന്ന് പറഞ്ഞത്. അയാളുടെ സ്വഭാവം അതായതുകൊണ്ട് ഞാന്‍ ചോദിക്കാന്‍ പോയില്ല. പകരം ഇനിയാരോടും ഒന്നും പറയേണ്ടെന്ന് തീരുമാനിച്ചു.'

 മുന്‍പൊക്കെ അഭിമുഖങ്ങളില്‍ പോലും എല്ലാം തുറന്നുപറയുമായിരുന്ന ഹന്ന, ഇപ്പോള്‍ കാര്യങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ പഠിച്ചുവെന്ന് വ്യക്തമാക്കുന്നു. സിനിമാ ജീവിതത്തിനിടയില്‍ ഉണ്ടായ വിവാദങ്ങള്‍ കാരണം 'ഇനി സിനിമ ചെയ്യേണ്ട' എന്ന് വീട്ടുകാര്‍ പറഞ്ഞിരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ തന്റെ ഇഷ്ടത്തിന് വിട്ടു. മാതാപിതാക്കള്‍ക്ക് താല്പര്യമില്ലാത്ത പ്രണയങ്ങളും ഇമോഷന്‍സുമൊക്കെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നും, അതെല്ലാം ഉള്‍ക്കൊണ്ടാണ് അവര്‍ ഇപ്പോള്‍ തന്നെ പിന്തുണയ്ക്കുന്നതെന്നും ഹന്ന കൂട്ടിച്ചേര്‍ത്തു. അവരുടെ ആ പിന്തുണ കാണുമ്പോള്‍ മനസ്സില്‍ ഒരു ഗില്‍റ്റി ഫീലിംഗ് (കുറ്റബോധം) ഉണ്ടെന്നും അത് മാറ്റിയെടുക്കണമെന്നും താരം പറയുന്നു. 

 തനിക്ക് പണി തന്നവരെ പിന്നീട് ജീവിതത്തില്‍ ഒരിടത്തും താന്‍ അഭിമുഖീകരിക്കാറില്ലെന്നും അവരെ പൂര്‍ണ്ണമായി അവഗണിക്കുകയാണ് പതിവെന്നും ഹന്ന വ്യക്തമാക്കി. ഇന്‍ഡസ്ട്രിയില്‍ നിന്നും കടുത്ത നെഗറ്റീവ് അനുഭവങ്ങള്‍ തന്നവരുടെ കൂടെ പിന്നീട് താന്‍ വര്‍ക്ക് ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല. വളരെ നല്ല അവസരങ്ങളുമായി അവര്‍ പിന്നീട് സമീപിച്ചപ്പോഴും മുഖത്തുനോക്കി 'നോ' പറഞ്ഞിട്ടുണ്ട്. ബഹുമാനം എന്നത് കൊടുക്കല്‍ വാങ്ങലാണെന്നും തനിക്ക് കംഫര്‍ട്ടല്ലാത്ത ഒരു സ്‌പേസിലും താന്‍ നില്‍ക്കാറില്ലെന്നും പറഞ്ഞ ഹന്ന, വസ്ത്രധാരണത്തില്‍ താന്‍ എപ്പോഴും മോഡേണ്‍ വേഷങ്ങളാണ് തിരഞ്ഞെടുക്കാറുള്ളതെന്നും ട്രെഡീഷണല്‍ ശൈലി പ്രിഫര്‍ ചെയ്യാറില്ലെന്നും പറഞ്ഞാണ് അഭിമുഖം അവസാനിപ്പിച്ചത്. 

actress hannah reji koshy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES