മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം ഒരുമിച്ച് അഭിനയിച്ച ട്വന്റി ട്വന്റി എന്ന സിനിമയെക്കുറിച്ച് നടന്‍ ഏറ്റവും പുതിയ അഭിമുഖത്തില്‍ പങ്ക് വച്ച വാക്കുകളാണ് നടന് ഇപ്പോള്‍ സോഷ്യലിടത്തില്‍ എയറിലാക്കുന്നത്. 'ട്വന്റി 20' യുടെ ക്ലൈമാക്‌സ് ഫൈറ്റിന് ശേഷം സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് നടന്നു വരുന്ന മാസ്സ് രംഗത്തില്‍ താന്‍ എന്തുകൊണ്ട് ഉണ്ടായിരുന്നില്ല എന്ന ചോദ്യത്തിന് ജയറാം പല അഭിമുഖങ്ങളില്‍ നല്‍കിയ വ്യത്യസ്ത മറുപടി നല്കിയതോടെ നടന്റെയഥാര്‍ത്ഥ സ്വഭാവം ഇങ്ങനെയല്ലെന്ന് വരെ സോഷ്യലിടത്തില്‍ ആരോപണം ഉയര്‍ന്ന് കഴിഞ്ഞു.
മുന്‍പ് ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശബരിമലയ്ക്ക് പോകാന്‍ ഡേറ്റ് ബുക്ക് ചെയ്തതിനാലാണ് താന്‍ ക്ലൈമാക്‌സ് ഷൂട്ടിന് നില്‍ക്കാതെ പോയതെന്നാണ് ജയറാം പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ദീപാവലിക്കായി വീട്ടില്‍ പോയതിനാലാണ് ക്ലൈമാക്‌സില്‍ ഇല്ലാതിരുന്നത് എന്നാണ് ജയറാം പറയുന്നത്.
ആ സിനിമ ഒരു വട്ടം കൂടി കണ്ട് നോക്കൂ. അവസാന സീനില്‍ ഞാന്‍ ഉണ്ടാകില്ല. ജോഷി സാറാണ് സംവിധായകന്‍. എന്റെ ഷോട്ടുകള്‍ എടുത്ത് കഴിഞ്ഞു. അവസാനം അഞ്ച് പേരും നടന്ന് വരുന്ന ഷോട്ടുണ്ട്. ആ സീനെടുക്കാന്‍ രണ്ട് ദിവസം കഴിയുമെന്ന് പറഞ്ഞു. നോക്കുമ്പോള്‍ ?ദീപാവലി ദിനം. ദീപാവലിക്ക് ചെന്നൈയിലെ എന്റെ വീട്ടില്‍ പോകണം സര്‍ എന്ന് ഞാന്‍. നിനക്ക് ദീപാവലിയാണോ വലുത്, അവസാനം അഞ്ച് പേരും നടന്ന് വരുന്നതാണോ വലുത് എന്ന് ജോഷി സര്‍ ചോദിച്ചു. ആലോചിച്ച ശേഷം എനിക്ക് ദീപവലിയാണ് വലുതെന്ന് ഞാന്‍ മറുപടി നല്‍കി എന്നാണ് ജയറാം ഈയടുത്ത് നല്‍കിയ തമിഴ് അഭിമുഖത്തില്‍ പറഞ്ഞത്.
സംസ്ഥാനം മാറിയപ്പോള്‍ കഥയും മാറിയല്ലോ എന്നാണ് രണ്ട് അഭിമുഖങ്ങളും കണ്ടവരുടെ ചോദ്യം. ശരിക്കും ജയറാമിനെ ട്വന്റി ട്വന്റിയിലെ അവസാന സീനില്‍ നിന്ന് ഒഴിവാക്കിയതാണോ എന്ന് വരെ ചോദ്യങ്ങളുണ്ട്.
ജയറാമിനെ ട്രോളിക്കൊണ്ട് നിരവധി കമന്റുകള്‍ വരുന്നുണ്ട്. സത്യം പറഞ്ഞാല്‍ സംവിധായകന്‍ ജോഷി ഇങ്ങേരെ മനപൂര്‍വം ഒഴിവാക്കിയതാണെന്ന് തോന്നുന്നു. അതിന്റെ സങ്കടം കൊണ്ട് പുള്ളി ഓരോ നാട്ടില്‍ ചെല്ലുമ്പോഴും ഓരോ കഥകള്‍ പടച്ച് വിടും, ലെ ജയറാം-തമിഴ്‌നാട്ടില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ തമിഴന്‍ ആണ് കേരളത്തില്‍ വന്നാല്‍ ഞാന്‍ മലയാളി ആണ് ബാംഗ്ലൂര്‍ പോയാല്‍ ഞാന്‍ കന്നഡിക ആണ് ഇനി അങ്ങ് ഫിന്‍ലന്‍ഡില്‍ എത്തിയാല്‍ ഞാന്‍ ഫിന്‍ലാന്‍ഡ്കാരനാണ്. സര്‍വവ്യാപി ആണ് ഞാന്‍ എന്നിങ്ങനെ ട്രോള്‍ ചെയ്ത് കൊണ്ടുള്ള കമന്റുകളുണ്ട്. പരിമളം ആന്റ് കോ ആണ് ജയറാമിന്റെ പുതിയ സിനിമ. ഉര്‍വശിയാണ് തമിഴ് ചിത്രത്തില്‍ ജയറാമിനൊപ്പം പ്രധാന വേഷം ചെയ്യുന്നത്.