Latest News

'തൂക്കി' ചുവന്ന കാരങ്ങളോടെ... ഇനി നമ്മളങ്ങോട്ട് പൊളിക്കുവല്ലേ..ഇതിനൊക്കെ എങ്ങനെ മറുപടി പറയണം! കോണ്‍ഗ്രസിനെ 'ജെന്‍ സി'കള്‍ വരെ ഏറ്റെടുത്ത ആ പ്രഖ്യാപനം; വാഹന മോഡിഫിക്കേഷന്‍ അനുമതിയിലെ വലിയൊരു പിഴവ് കണ്ടെത്തി അഖില്‍ മാരാര്‍; ചര്‍ച്ചയായി വാക്കുകള്‍

Malayalilife
 'തൂക്കി' ചുവന്ന കാരങ്ങളോടെ... ഇനി നമ്മളങ്ങോട്ട് പൊളിക്കുവല്ലേ..ഇതിനൊക്കെ എങ്ങനെ മറുപടി പറയണം! കോണ്‍ഗ്രസിനെ 'ജെന്‍ സി'കള്‍ വരെ ഏറ്റെടുത്ത ആ പ്രഖ്യാപനം; വാഹന മോഡിഫിക്കേഷന്‍ അനുമതിയിലെ വലിയൊരു പിഴവ് കണ്ടെത്തി അഖില്‍ മാരാര്‍; ചര്‍ച്ചയായി വാക്കുകള്‍

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറിയതിന് പിന്നാലെ പ്രഖ്യാപിച്ച ചില ജനപ്രിയ തീരുമാനങ്ങളില്‍ ഒന്നായിരുന്നു വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ഇളവുകള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇക്കാര്യം നിയമസഭയിലും പൊതുവേദികളിലും പ്രഖ്യാപിച്ചപ്പോള്‍ വലിയ ആവേശത്തോടെയാണ് സംസ്ഥാനത്തെ യുവാക്കള്‍ അത് ഏറ്റെടുത്തത്. 

ഇതിന് പിന്നാലെ ഇപ്പോള്‍ 18 തരം മോഡിഫിക്കേഷനുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്തു. എന്നാല്‍, ഈ അനുമതികളില്‍ ഭൂരിഭാഗവും നിലവില്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പ് അനുവദിച്ചിട്ടുള്ള കാര്യങ്ങളാണെന്ന് ചൂണ്ടിക്കാണിച്ചുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 

സര്‍ക്കാരിന്റെ ഈ പുതിയ മോഡിഫിക്കേഷന്‍ ഇളവുകളെയും പ്രഖ്യാപനങ്ങളെയും രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ചലച്ചിത്ര സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാര്‍. സര്‍ക്കാര്‍ പുറത്തുവിട്ട പതിനെട്ട് ഇന മോഡിഫിക്കേഷന്‍ അനുമതികളും ഓരോന്നായി എടുത്തു പറഞ്ഞാണ് അഖില്‍ മാരാര്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സര്‍ക്കാരിനെതിരെ ട്രോളുകളുമായി രംഗത്ത് വന്നിരിക്കുന്നത്. 

അഖില്‍ മാരാരുടെ വാക്കുകള്‍ ഇങ്ങനെ... അങ്ങനെ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ വാഹന മോഡിഫിക്കേഷന്‍ യാഥാര്‍ഥ്യം ആവുകയാണ്.. അത് എന്തൊക്ക ആണെന്ന് നമുക്കൊന്ന് അറിയാം.. 

1.വണ്ടിയുടെ ഉള്ളില്‍ പാട്ട് കേള്‍ക്കാന്‍ സ്പീക്കര്‍ അധികമായി ഉപയോഗിക്കാം 2.കളര്‍ ലൈറ്റുകള്‍ ഉപയോഗിക്കാം 
3.സ്റ്റിക്കര്‍ വര്‍ക്കുകള്‍ ഉപയോഗിക്കാം 
4.സീറ്റ് കവര്‍, ഫ്‌ലോര്‍ മാറ്റ്, സ്റ്റിറിങ് കവര്‍,റിവേഴ്‌സ് കാമറ, മഡ് ഫ്‌ലാപ്പ്, ഡാഷ് ക്യാമറ, പാര്‍ക്കിംഗ് സെന്‍സര്‍, റിവേഴ്‌സ് കാമറ,ഇന്‍ഫോടെയ്ന്‍ മെന്റ് സിസ്റ്റം, ടയര്‍ പ്രഷര്‍ മോനിറ്റര്‍ ഇവയൊക്കെ നമുക്കിനി ചെയ്യാം.. 5.50% കാഴ്ച മറയ്ക്കുന്ന sun film ചെയ്യാം.
 6.മോശമല്ലാത്ത സ്റ്റിക്കര്‍ വര്‍ക്ക് ചെയ്യാം.. 
7. ക്യാഷ് അടച്ചാല്‍ വണ്ടിയുടെ കളര്‍ മാറ്റം.. 
8. മുന്‍ കൂട്ടി അനുമതി എടുത്താല്‍ CNG യിലേക്ക് മാറാം.. 

ഇതൊക്കെയാണ് ഗതാഗത കമ്മീഷണര്‍ നല്‍കിയ മഹത്തായ മോഡിഫിക്കേഷന്‍ റിപ്പോര്ട്ട്...അപ്പോഴേങ്ങനാ തൂക്കി ചുവന്ന കാരങ്ങളോടെ നമ്മളങ്ങോട്ട് പൊളിക്കുവല്ലേ.. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് ഉറപ്പ് കൊടുക്കുന്നതിനെ അന്തസ്സ് എന്നും പറ്റാത്ത കാര്യങ്ങള്‍ ചെയ്തു തരാം എന്ന് പറഞ്ഞു പറ്റിക്കുന്ന പരിപാടിയെ തെമ്മാടിത്തരവും എന്നാണ് പറയേണ്ടത്.. നിങ്ങള്‍ക്ക് തീരുമാനിക്കാം.. 

akhil marar about vechicle modification

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES