ജയസൂര്യ ചിത്രം തൃശൂര്‍ പൂരം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിമുന്നേറുകയാണ്. ചിത്രം പ്രതീക്ഷകള്‍ക്കും മുകളിലാണ് നില്‍ക്കുന്നതെന്ന് സംവിധായകന്‍ രാജേഷ് മോഹനന്‍ പറയുന്നു
വാസ്തവത്തില്‍ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള/പ്രതീക്ഷക്കും മുകളിലുള്ള പ്രേക്ഷക പ്രതികരണമാണ് ഈ സിനിമക്ക് ലഭിച്ചത്. എല്ലായിടത്തും സിനിമ ഹൗസ്ഫുള്‍ ആയിരുന്നു ഇന്നലെ. പടം ഹിറ്റ് ആണെന്ന രീതിയിലാണ് റിപ്പോര്‍ട്ട്. എല്ലാവര്‍ക്കും പടം ഇഷ്ടപ്പെടുന്നു എന്നതില്‍ ഒരുപാട് സന്തോഷം.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സാബുമോന്‍, ശ്രീജിത്ത് രവി, വിജയ് ബാബു, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.