Latest News

പരസ്യം ചെയ്യാന്‍ വരുന്നവര്‍ തട്ടിപ്പുകള്‍ ഒപ്പിക്കുമെന്ന് ഊഹിക്കനാകുമോ? തന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതം; വീണ്ടും ഹാജരാകണമെന്ന സമന്‍സ് ലഭിച്ചിട്ടില്ല; എല്ലാം നുണപ്രചരണം; സേവ് ബോക്സ് തട്ടിപ്പില്‍ പ്രതികരിച്ചു ജയസൂര്യ

Malayalilife
പരസ്യം ചെയ്യാന്‍ വരുന്നവര്‍ തട്ടിപ്പുകള്‍ ഒപ്പിക്കുമെന്ന് ഊഹിക്കനാകുമോ? തന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതം; വീണ്ടും ഹാജരാകണമെന്ന സമന്‍സ് ലഭിച്ചിട്ടില്ല; എല്ലാം നുണപ്രചരണം; സേവ് ബോക്സ് തട്ടിപ്പില്‍ പ്രതികരിച്ചു ജയസൂര്യ

സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ പ്വിഷയത്തില്‍ പ്രതികരിച്ചു നടന്‍ ജയസൂര്യ രംഗത്തെത്തി. കേസില്‍ വീണ്ടും വീണ്ടും ഹാജറാകണമെന്ന സമന്‍സ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് നടന്റെ പ്രതികരണം. ഏഴാം തീയതി വീണ്ടും ഹാജരാകണമെന്ന സമന്‍സ് തനിക്ക് ലഭിച്ചിട്ടില്ലെന്നും നുണ പ്രചരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് താനെന്നുമാണ് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചത്. 24 ന് ഹാജരാകണം എന്ന സമന്‍സ് കിട്ടിയപ്പോള്‍ ഹാജരായിരുന്നു. 29നും ഹാജരാകണം എന്ന് പറഞ്ഞു. അതിനും തങ്ങള്‍ ഹാജരായിരുന്നു. അല്ലാതെ ഏഴാം തീയതി വീണ്ടും ഹാജരാകാനുളള സമന്‍സ് ഇതുവരെയും ലഭിച്ചിട്ടില്ല. 

 പരസ്യ ആവിശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ നാളെ എന്തൊക്കെ തട്ടിപ്പുകള്‍ ഒപ്പിക്കുമെന്ന് ആര്‍ക്കെങ്കിലും ഇന്ന് ഊഹിക്കാന്‍ സാധിക്കുമോ എന്ന് ജയസൂര്യ ചോദിക്കുന്നു. എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതു ഖജനാവില്‍ അടയ്ക്കുന്ന ഉത്തരവാദിത്വപ്പെട്ട ഒരു സാധാരണ പൗരനാണ് താനെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു. 

നടന്‍ ജയസൂര്യയ്ക്കെതിരെ കൂടുതല്‍ കണ്ടെത്തലുകള്‍ പുറത്ത് വന്നിരുന്നു. നടന്‍ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് ഇഡി കണ്ടെത്തല്‍. ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലാണ് പണം എത്തിയത്. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്റെ കമ്പനികളില്‍ നിന്നാണ് പണം എത്തിയത്. ബ്രാന്‍ഡ് അംബാസിഡര്‍ക്കുള്ള പ്രതിഫലമാണെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി. അതേസമയം, ജയസൂര്യയുടെ ബാങ്ക് അക്കൗണ്ടുകളില്‍ കൂടുതല്‍ പരിശോധന നടത്താനാണ് ഇഡി നീക്കം നടക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്. നടനെ വീണ്ടും ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. സാത്വിക് റഹീമിന്റെ പരിചയത്തില്‍ കൂടുതല്‍ സിനിമാക്കാരുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. സാത്വികിന്റെ സിനിമാ ബന്ധങ്ങളിലും ഇഡി കൂടുതല്‍ പരിശോധന നടത്തും. 

കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചത്. സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചോയെന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയോ എന്നുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ സ്വാതിക് റഹിം 2019ല്‍ തുടങ്ങിയതാണ് സേവ് ബോക്സ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭം എന്ന് വിശേഷിപ്പിച്ച ഓണ്‍ലൈന്‍ ലേല ആപ്പാണിത്. 2023ലാണ് ആപ്പിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പിന്റെ ചുരുളഴിയുന്നത്. കോടികള്‍ തട്ടിയെടുത്ത കേസില്‍ സ്വാതിക് പൊലീസിന്റെ പിടിയിലായി. 

സേവ് ബോക്സ് ലേല ആപ്പിന്റെ പരസ്യത്തിനായി സ്വാതിക് റഹീം ഒഴുക്കിയത് ലക്ഷങ്ങളായിരുന്നു. ആപ്പ് പ്രൊമോട്ട് ചെയ്യുന്നതിനായി മലയാള ചലച്ചിത്ര താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള പരസ്യ ചിത്രങ്ങളും പുറത്തിറങ്ങിയിരുന്നു. ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്ന ജയസൂര്യക്ക് ഇതിനു പിന്നിലുള്ള തട്ടിപ്പുകളെ കുറിച്ച് അറിയാമായിരുന്നോ എന്ന കാര്യമാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതിനിടെ ആപ്പിന്റെ സ്ഥാപകന്‍ തൃശൂര്‍ വിയ്യൂര്‍ സ്വദേശി സ്വാതിക് റഹീമിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തു വന്നു. ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ ജയസൂര്യ കൈപ്പറ്റിയ പ്രതിഫലം സംബന്ധിച്ചാണ് ഇ.ഡിയുടെ അന്വേഷണം. തട്ടിപ്പിലൂടെ ഉണ്ടാക്കിയ പണമാണ് ഇതെന്ന് തെളിഞ്ഞാല്‍ കണ്ടുകെട്ടല്‍ നടപടികളും ഇ.ഡി സ്വീകരിക്കും. നൂറുകണക്കിന് നിക്ഷേപകരെ വഞ്ചിച്ച് കോടികളാണ് സേവ് ബോക്സുമായി ബന്ധപ്പെട്ട് സ്വാതിക് റഹീം സമ്പാദിച്ചതെന്നാണ് അന്വേഷകര്‍ കരുതുന്നത്. ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. തൃശൂര്‍ സ്വദേശിയുടെ പരാതിയില്‍ സ്വാതിക് റഹീമിനെ 2023ല്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഇതിലെ പണമൊഴുക്കില്‍ ഇഡിയുടെ കണ്ണെത്തുന്നത്. ഈ പരിശോധനയിലാണ് ജയസൂര്യയ്ക്കും സേവ് ബോക്സില്‍ നിന്ന് പണം ലഭിച്ചതായി മനസിലാകുന്നതും ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നതും. കഴിഞ്ഞ ചോദ്യം ചെയ്യലില്‍ ജയസൂര്യക്കൊപ്പം ഭാര്യ സരിതയും ഇ.ഡി ഓഫിസിലെത്തിയിരുന്നു

Read more topics: # ജയസൂര്യ
jayasurya about save box cheating

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES