Latest News

പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ അറിയിച്ച് മോഹൻലാൽ ; സംവിധായകൻ പ്രിയദർശന് ഇന്ന് പിറന്നാൾ ദിനം

Malayalilife
പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ അറിയിച്ച് മോഹൻലാൽ ; സംവിധായകൻ പ്രിയദർശന് ഇന്ന് പിറന്നാൾ ദിനം

ലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ഒരു ജനപ്രിയ ചലച്ചിത്രസം‌വിധായകനാണ് പ്രിയദർശൻ. മലയാളം കണ്ടതിൽ വെച്ച് ഏറ്റവും നല്ല സംവിധായകനായ പ്രിയദർശന് ഇന്ന് അറുപത്തിമൂന്നാം പിറന്നാൾ. 1980 കളിലും 1990 കളിലും നിരവധി ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്ത ഇദ്ദേഹം മലയാളം കൂടാതെ ബോളിവുഡിലും, കോളിവുഡിലും ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ഹാസ്യ സിനിമകളാണ് കൂടുതലും പ്രിയൻ സിനിമകളായി അറിയപ്പെടുന്നത്. പ്രിയദർശൻ രസകരമായ ഹാസ്യ രംഗങ്ങൾ സൃഷ്ടിക്കാൻ സമർത്ഥനാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തിൻ്റെ സിനിമകൾ സാമ്പത്തിക വിജയം നേടി. പ്രധാനമായും മറ്റു ഭാഷകളിലെ സിനിമകൾ പുനർ നിർമ്മിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. 2007 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം പ്രിയന്റെ "കാഞ്ചീവരം" എന്ന തമിഴ് ചിത്രത്തിനായിരുന്നു. അവാർഡ് നേടുന്നതിനേക്കാൾ ജനങ്ങളെ രസിപ്പിക്കുന്നതാണ് നേട്ടമെന്ന് ഇദ്ദേഹം കരുതുന്നു. 

പ്രിയദർശൻ സിനിമയിലേക്ക് കാലെടുത്തു വക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ചില നല്ല സുഹൃത്തുക്കളും ഒന്നിച്ച് ചലച്ചിത്രരംഗത്തേക്കു വന്നിരുന്നു. മോഹൻലാൽ, ഗായകൻ എം.ജി. ശ്രീകുമാർ, നിർമാതാവ് സുരേഷ് കുമാർ എന്നിവർ അവരിൽ ചിലരാണ്. പ്രിയദർശന്റെ ആദ്യ സിനിമയായ പൂച്ചക്കൊരു മൂക്കുത്തി മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. തന്റേതായ ശുദ്ധഹാസ്യത്തിന്റെ അകമ്പടിയോടെയുള്ള സിനിമകൾ പ്രിയദർശന് മലയാള സിനിമയിൽ ഒരു പുതിയ മുഖഛായ തന്നെ നൽകി. മോഹൻലാൽ ആദ്യ കാലത്തും പിന്നീടും അദ്ദേഹത്തിന്റെ സിനിമയിലെ ഒരു പ്രിയപ്പെട്ട നായക കഥാപാത്രമായിരുന്നു. 

ചെറുപ്പ കാലം തൊട്ട് പ്രിയദർശന് ക്രിക്കറ്റിൽ വളരെ താല്പര്യമുള്ള വ്യക്തിയായിരുന്നു. പക്ഷേ ക്രിക്കറ്റ് പന്ത് കണ്ണിന് പരിക്ക് ഉണ്ടാക്കി അതിനുശേഷം കളി ഉപേക്ഷിക്കുകയായിരുന്നു. പ്രിയ എൻറെ രണ്ടാമത്തെ സിനിമയുടെ സെറ്റിൽ വച്ച് കണ്ടുമുട്ടിയ ലിസിയെ പിന്നീട് അദ്ദേഹം തന്നെ ഭാര്യയായി സ്വീകരിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് 12 സിനിമകളിലോളം വിജയത്തിലേക്ക് എത്തിച്ചു. കല്യാണി പ്രിയദർശൻ സിദ്ധാർത്ഥ് ദർശൻ എന്നിവരാണ് മക്കൾ. കല്യാണി പ്രിയദർശൻ ഇപ്പോൾ മലയാളത്തിലെ പുതുമുഖ നായികമാരിൽ പ്രധാനിയാണ്. 2017 പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലാണ് കല്യാണി ആദ്യമായി അഭിനയിച്ചത്. ഭരണ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ദുൽഖർ സൽമാനെ നായികയായിരുന്നു. ഇനി വരാനിരിക്കുന്ന പ്രേക്ഷകർ ഏറെ ശ്രദ്ധ പുലർത്തുന്ന ഒരു ചിത്രമാണ് മരയ്ക്കാർ അറബിക്കടലിലെ സിംഹം. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കല്യാണി പ്രദർശനം ഒരു കഥാപാത്രം ചെയ്യുന്നുണ്ട്. അച്ഛൻറെ സംവിധാനത്തിൽ അഭിനയിക്കുന്നത് വളരെ ടെൻഷൻ നൽകുന്ന കാര്യം ആണെന്ന് മുൻപ് കല്യാണി പറഞ്ഞിട്ടുണ്ട്. മകൻ സിദ്ധാർത്ഥ് അമേരിക്കയിൽനിന്ന് ഗ്രാഫിക് കോഴ്സ് കഴിഞ്ഞശേഷം മരക്കാറിൽ ആദ്യമായി വി എഫ് എക്ക്സ്  സൂപ്പർവൈസറായി പ്രവർത്തിച്ചു.


നിരവധി താരങ്ങൾ ഇന്ന് പിറന്നാൾ ദിവസം ആശംസകളുമായി എത്തി. പ്രിയൻ്റെ പ്രിയ സുഹൃത്തും പ്രിയൻ ഏറ്റവുമധികം സിനിമ ചെയ്ത നടനുമായ മോഹൻലാലും ആശംസകൾ നേർന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. പ്രിയ അല്ലെങ്കിൽ മോഹൻലാൽ ഇല്ല മോഹൻലാൽ ഇല്ലാതെ പ്രിയനും ഇല്ല എന്നാണ് പണ്ടൊരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്. ഇത്രയും അധികം പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരു കൂട്ടുകെട്ട് മലയാളത്തിൽ വേറെയില്ല എന്ന് തന്നെ പറയാം. നാല് പതിറ്റാണ്ട് പിന്നിട്ട സ്നേഹവും സൗഹൃദവും സിനിമയിലല്ല സംഭാഷണത്തിലേക്ക് സ്വാഭാവികതയോടെ കടന്നുവരുന്നു എന്നതാണ് മോഹൻലാൽ പ്രിയൻ ചിത്രത്തിൻ്റെ പ്രത്യേകത. മോഹൻലാലിനോടൊപ്പം പ്രിയദർശൻ ഒരു പാട് ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് നൽകിയിട്ടുണ്ട്. ചിത്രം, കിലുക്കം, ബോയിങ് ബോയിങ്, മിന്നാരം , തേന്മാവിൻ കൊമ്പത്ത് എന്നിവ ഇവയിലെ ചിലതാണ്. ഇനി വരാനിരിക്കുന്ന പ്രിയദർശൻ ചിത്രവും മോഹൻലാലിനെ നായകനാക്കി ചെയ്യുന്ന മരക്കാർ ആണ്.

Read more topics: # priyadarshan ,# birthday ,# mohanlal
priyadarshan birthday mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക